India

ഇഡിക്ക് മൗലികാവകാശങ്ങളുണ്ടെങ്കില്‍ ജനങ്ങള്‍ക്കുമുണ്ടെന്ന് ചിന്തിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ചു കൂടി ഇഡി ചിന്തിക്കണമെന്ന് സുപ്രീംകോടതി. നാഗരിക് അപൂര്‍ണി നിഗം അഴിമതി കേസ് ഛത്തീസ്ഗഡില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ വ്യക്തികള്‍ക്കു കോടതിയെ സമീപിക്കാന്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇഡി […]

District News

കോട്ടയത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം എരുമേലിയില്‍ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, […]

Uncategorized

മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസിൽ പ്രതികളായ വീണ അടക്കമുള്ളവർക്ക് സമൻസ് അയക്കുകയാണ് ഇനി കോടതിയുടെ അടുത്ത നടപടി. കുറ്റപത്രം കോടതി സ്വീകരിച്ചതിനാൽ ഇനി സ്വാഭാവിക നടപടിയിലേക്ക് […]

Local

കുടുംബശ്രീയിലെ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം; കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി

അതിരമ്പുഴ : അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബശ്രീയിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ ഉടൻ സ്ഥാനങ്ങളിൽ നീക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബശ്രീയിൽ നടന്ന തട്ടിപ്പ് സിഡിഎസ് ചെയർപേഴ്സൺൻ്റെയും ഭാരവാഹികളുടെയും അറിവോടെയാണ് നടന്നിരിക്കുന്നത്. സിപിഎമ്മിലെ പ്രദേശിക നേതൃത്വത്തിലെ ചിലർക്ക് […]

India

വഖഫ് സുധാര്‍ ജന്‍ജാഗരണ്‍ അഭിയാന്‍: വഖഫില്‍ രാജ്യവ്യാപക പ്രചാരണത്തിന് ഒരുങ്ങി ബിജെപി

വഖഫ് നിയമഭേദഗതി ദേശീയ തലത്തില്‍ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 20 മുതല്‍ അടുത്ത മാസം അഞ്ച് വരെ ‘വഖഫ് സുധാര്‍ ജന്‍ജാഗരണ്‍ അഭിയാന്‍’ സംഘടിപ്പിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ പാര്‍ട്ടി അസ്ഥാനത്ത് സംഘടിപ്പിച്ച ശില്പശാലയിലാണ് പ്രഖ്യാപനം. വഖഫ് നിയമഭേദഗതിക്ക് […]

Keralam

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി

താമരശ്ശേരി പദം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ […]

Technology

വരുന്നു സ്‌റ്റെലിഷ് ലുക്കില്‍ പുതിയ മോട്ടോറോള ഫോണ്‍; അറിയാം സ്‌പെസിഫിക്കേഷനും ഫീച്ചറുകളും

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. മോട്ടോ എഡ്ജ് 60 സ്‌റ്റൈലസ് എന്ന പേരിലുള്ള പുതിയ ഫോണ്‍ ചൊവ്വാഴ്ച വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വരയ്ക്കല്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ദൈനംദിന ജോലികള്‍ക്കായി ഒരു പ്രത്യേക സ്‌റ്റൈലുമായാണ് ഈ ഫോണ്‍ എത്തുക. എഡ്ജ് 60 […]

Keralam

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

തൃശ്ശൂർ മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെയാണ് സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. ജോജോയെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും […]

Keralam

‘കുടം കമഴ്ത്തിവെച്ച് വെള്ളം ഒഴുക്കുന്നത് പോലെയാണ് സർക്കാർ നിലപാടുകൾ’; മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ

സർക്കാർ മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമാണ്. കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്നത് പോലെയാണ് സർക്കാർ നിലപാടെന്നും ഓർത്തഡോക്സ് സഭ മദ്യ വർജ്ജന സമിതി പ്രസിഡന്റ യൂഹാനോൻ മാർ പോളികാർപ്പോസ് കുറ്റപ്പെടുത്തി. സർക്കാരിൻറെ പുതിയ […]

Keralam

മുഖ്യമന്ത്രിക്ക് സുരക്ഷ; ആലപ്പുഴ കടപ്പുറത്തെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിരോധനമില്ലെന്ന് പോലീസ് മേധാവി

കെ.പി.എം.എസ്.പരിപാടിയിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന് ഭാഗമായി ആലപ്പുഴ ബീച്ചിലെ ചെറുകിട കച്ചവടക്കാർക്ക് കട തുറക്കാൻ വിലക്കെന്ന് ആരോപണം. കട തുറക്കരുതെന്ന് കാണിച്ച് ചെറുകിട കച്ചവടക്കാർക്ക് പോലീസ് നോട്ടീസ് നൽകി. എന്നാൽ നിയന്ത്രണത്തിന് പിന്നാലെ വിശദീകരണവുമായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസറും […]