India

100 കടന്ന് രാജസ്ഥാൻ; അഞ്ച് വിക്കറ്റ് നഷ്ടം, സഞ്ജു സാംസൺ പുറത്ത്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ രാജസ്ഥാൻ 12 ഓവറിൽ 117/ 5 എന്ന നിലയിലാണ്. 47 പന്തിൽ 102 റൺസ് ഇനിയും രാജസ്ഥാന് വേണം. […]

District News

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ കോട്ടയം ജില്ലാതല പുരസ്‌കാരം ചൈതന്യ പാസ്റ്ററല്‍ സെന്ററിന്

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്ന കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനമായി കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലയെ മാലിന്യ മുക്തമായി […]

Keralam

‘പുതിയ സംവിധായർക്ക് പുതിയതെന്തോ പറയാനുണ്ടാകും, അവർക്കൊപ്പമാണ് ഞാനും; വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം എത്തുന്നു, ഇഷ്ടപ്പെടേണ്ടത് നിങ്ങൾ’: മമ്മൂട്ടി

പുതുമുഖ സംവിധായകരൊടൊപ്പം വ്യത്യസ്തങ്ങളായ കഥ ചെയ്യുന്നതില് മമ്മൂട്ടി കൂടുതല് താത്പര്യം കാണിക്കാറുമുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സ്വയം നവീകരിച്ച് അഭിനയിക്കുക എന്ന വഴിവെട്ടി മുന്നേറുന്ന നടനാണ് മമ്മൂട്ടി. അത്തരത്തിൽ പുതിയൊരു സംവിധായകനൊപ്പം മമ്മൂട്ടി ചെയ്യുന്ന സിനിമയാണ് ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക. സിനിമ നാളെയാണ് റിലീസ് ചെയ്യുന്നതും. ചിത്രത്തെ […]

Health

ഓര്‍മശക്തിക്കും മികച്ചത്, മാതളനാരങ്ങ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അകവും പുറവും ഒരേപോലെ പോഷകങ്ങൾ അടങ്ങിയ പഴമാണ് മാതള നാരങ്ങ. വിറ്റാമിൻ സി, കെ, ബി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ മാതളനാരങ്ങ പലതരത്തിൽ നമ്മുടെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു. മാതളത്തിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും അൽഷിമേഴ്‌സ് രോ​ഗത്തിന്റെ […]

Keralam

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്; ലീഗ് നേതാവ് എം സി ഖമറുദ്ദീനെ ഇഡി അറസ്റ്റ് ചെയ്തു

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുവാനായി കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. മലബാര്‍ ഫാഷന്‍ ഗോള്‍ഡ് […]

India

ജമ്മുകശ്മീരിൽ രണ്ടിടങ്ങളിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മുകശ്മീരിൽ രണ്ടിടങ്ങളിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉദ്ധംപൂരിലെ രാംനഗറിലും കിഷ്ത്വാറിലെ ഛത്രോയിലുമാണ് ഒരേസമയം ഏറ്റുമുട്ടൽ നടക്കുന്നത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ തിരച്ചിൽനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒളിച്ചിരുന്ന ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു. […]

Keralam

പോലീസില്‍ പ്രത്യേക പോക്‌സോ വിങ്; മൂന്നൂറിലധികം തസ്തിക സൃഷ്ടിക്കും

തിരുവനന്തപുരം: `പോലീസ് സേനയില്‍ പ്രത്യേക പോക്‌സോ വിങ് ഉള്‍പ്പെടുത്താന്‍ തീരുമാനം. ജില്ലയില്‍ എസ്‌ഐമാര്‍ക്ക് കീഴില്‍ പ്രത്യേക വിഭാഗം വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നതിനുവേണ്ടി പ്രത്യേക വിഭാഗത്തെ കൊണ്ടുവരുന്നത്. ജില്ലകളിലായിരിക്കും ഇത് നിലവില്‍ വരിക. എസ്‌ഐമാരുടെ കീഴില്‍ പ്രത്യേക വിഭാഗമായി […]

Keralam

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും; പൊന്നോമനയെ ‘നിധി’യെന്ന് പേരിട്ട് വീണാ ജോർജ്

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം നാളെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി […]

Keralam

എസ്ഐഒ – സോളിഡാരിറ്റി പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; ടിയർ ഗ്യാസ് പ്രയോഗിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് എസ്ഐഒ – സോളിഡാരിറ്റി മാർച്ച്. വിമാനത്താവളത്തിന് 500 മീറ്റർ അകലെ നുഹ്മാൻ ജംഗ്ഷനിൽ വെച്ച് മാർച്ച് പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. രണ്ട് […]

Entertainment

പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ കൊച്ചിയിൽ നടന്നു

മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് പിക്ക്‌ചേഴ്‌സ്ഖ് വെല്ലിംഗ്ടൺ ഐലൻഡിൽ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീൻ, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങൾക്ക് ശേഷം പാർവതി തിരുവോത്ത് വീണ്ടും […]