Keralam

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് […]

Movies

കീഴ്മേൽ മറിയുന്ന ‘പടക്കള’ത്തിൽ സുരാജ് വെഞ്ഞാറമൂടും ഷറഫുദീനും; മെയ് 8 റിലീസ്

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ “പടക്കളം” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025  മെയ് 8 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ […]

India

മാസപ്പടി കേസ്; എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല

മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല.തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് ഈമാസം 21 ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് പുതിയ ഹർജി നിലനിൽക്കുമോ എന്ന് കോടതി നിരീക്ഷിച്ചു. കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. കേസ് നേരത്തെ […]

India

വഖഫ് നിയമം ബംഗാളില്‍ നടപ്പാക്കില്ല: മമത ബാനര്‍ജി

കൊല്‍ക്കത്ത: പുതിയ വഖഫ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ജൈനസമൂഹത്തിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മമത നിലപാട് വ്യക്തമാക്കിയത്. ‘രാജ്യത്ത് വഖഫ് നിയമം നടപ്പാക്കിയതില്‍ നിങ്ങള്‍ അസ്വസ്ഥരാണെന്ന് അറിയാം. ഭിന്നിപ്പിച്ച് ഭരിക്കാന്‍ […]

Keralam

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് […]

Keralam

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാൾ കൂടി പിടിയിൽ

ആലപ്പുഴയിൽ 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ മുൻ ഭർത്താവ് സുൽത്താനാണ് തമിഴ്നാട് ആന്ധ്ര അതിർത്തിയിൽ വച്ച് എക്സൈസിന്റെ പിടിയിലായത്. മലേഷ്യയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് രാജ്യത്തെത്തിച്ചത് സുൽത്താൻ എന്നാണ് എക്സൈസ് സംശയിക്കുന്നത് രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി […]

District News

മുഖ്യമന്ത്രിയിലും വീണാ വിജയനിലും അന്വേഷണം ഒതുങ്ങില്ല; ഇ ഡി ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകൾ കൈമാറും: ഷോൺ ജോർജ്

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി കഴിഞ്ഞു, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഇ ഡിക്ക് മുന്നിലും ഹാജരാക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് ഇനി തടസങ്ങൾ ഇല്ല. അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് തെളിവുകൾ കൈമാറും. മുഖ്യമന്ത്രിയിലും വീണ […]

Keralam

മാസപ്പടി കേസ് ; എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികള്‍; വീണ വിജയന്‍ 11ാം പ്രതി

മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികള്‍. കേസില്‍ വീണ വിജയന്‍ 11ാം പ്രതിയാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസില്‍ ഒന്നാം പ്രതി. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. 114 രേഖകളും 72 സാക്ഷികളും എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

Keralam

ക്രമസമാധാന മേഖലയിൽ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി വി ശിവൻകുട്ടി

ക്രമസമാധാന മേഖലയിൽ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനങ്ങൾ പോലീസിനോട് സഹകരിക്കുന്ന മനോഭാവം കാണിക്കുന്നതും […]

Movies

” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്” എറണാകുളത്ത് ആരംഭിച്ചു

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ “വാഴ “എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് ” വാഴ II ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് ” എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു. നടൻ […]