Keralam

‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം, പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്ന് മുഖ്യമന്ത്രി നാണംകെട്ടു’: കെ സുധാകരന്‍ എംപി

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുവാന്‍ നടത്തിയ നീക്കം പൊളിഞ്ഞത പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയും പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തത് […]

India

ദേശവിരുദ്ധര്‍ക്കെതിരെ സര്‍ക്കാര്‍ സ്‌പൈവെയര്‍ ഉപയോഗിച്ചാല്‍ തെറ്റില്ല; പെഗാസസ് കേസില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒരു രാജ്യം സ്പൈവെയര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. ദേശീയ സുരക്ഷയുടെ ഭാഗമായി ഒരു രാജ്യം സ്‌പൈവെയര്‍ കൈവശം വയ്ക്കുന്നതില്‍ തെറ്റില്ല. അത് എങ്ങനെ, ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് യഥാര്‍ത്ഥ ആശങ്ക നിലനില്‍ക്കുന്നതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പെഗാസസ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. […]

Keralam

വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍

റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും. നാളെ തൃശൂർ വീയുരുള്ള ജ്വലറിയിൽ […]

Keralam

‘വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ’; വേടനെ പിന്തുണച്ച് ഗീവർഗീസ് കൂറിലോസ്

റാപ്പര്‍ വേടനെ അനുകൂലിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. വേടന്‍റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്ന് വേടന്‍റെ ചിത്രം പങ്കുവച്ച് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോഴും ലഹരിക്കെതിരെ ശക്തമായ നിലപാടാണ് തനിക്കുള്ളതെന്നും ഗീവർഗീസ് മാർ […]

Keralam

വിരമിക്കാന്‍ ഒരുദിവസം ബാക്കി, സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഐഎം വിജയന് സ്ഥാനക്കയറ്റം

തൃശൂര്‍: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം. സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഫുട്‌ബോള്‍ മികവുമായി 18ാം വയസിലാണ് […]

World

കുട്ടികളുടെ ആര്‍ട്ടിഫിഷ്യല്‍ ലൈംഗിക ചിത്രങ്ങള്‍ വ്യാപകം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട്

കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യലായി നിര്‍മ്മിക്കുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമായി. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട് രംഗത്തുവന്നു. കുട്ടികളുടെ നഗ്നചിത്രങ്ങളും ലൈംഗികതയും സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ആണ് ശക്തമായിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉള്ള ഇത്തരം ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് ചില്‍ഡ്രന്‍ […]

Health

ഭയക്കേണ്ട ശ്രദ്ധ മതി ; സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

വേനൽക്കാലമായതിനാൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാൻ സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.വയറിളക്കം ,ഛർദി, നിർജ്ജലീകരണം, എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും […]

India

ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറാന്‍ പറ്റില്ല; മെയ് ഒന്നുമുതല്‍ മാറ്റം

ന്യൂഡല്‍ഹി: വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതിയ മാനദണ്ഡം അനുസരിച്ച് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ സ്ലീപ്പര്‍ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ല. അവരെ ജനറല്‍ ക്ലാസില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. നിലവില്‍ കൗണ്ടറുകളില്‍ നിന്ന് […]

Keralam

മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ ചോർത്തി നൽകി; രണ്ട് കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ

മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ ചോർത്തി നൽകി എന്നാരോപിച്ച് മലപ്പുറം അരീക്കോട് എസ്. ഒ. ജി ക്യാമ്പിലെ രണ്ട് കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ. കമാൻഡോകളായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് സ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദാന്വേഷണം നടത്താൻ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാണ്ടന്റ് സജീഷ് ബാബുവിനെ […]

Uncategorized

പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ വിലക്കി. മന്ത്രി ഖവാജ ആസിഫിൻറെ അക്കൗണ്ട് ആണ് ബ്ലോക്ക് ചെയ്തത്. നിലവിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആർക്കും പാക് പ്രതിരോധ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ അക്കൗണ്ടുകൾ കാണാൻ സാധിക്കില്ല. തുടർച്ചയായി ഇന്ത്യക്ക് നേരെ ആണവായുധ ഭീഷണി മുഴക്കുകയാണ് പാക് പ്രതിരോധ […]