District News

കോട്ടയം കുമാരനല്ലൂരിൽ നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ കോട്ടയം നർക്കോട്ടിക്സ് സെല്ലിൻ്റെ പിടിയിലായി.ഇവർ താമസിച്ചിരുന്ന കോട്ടയം കുമാരനല്ലൂർ മില്ലേനിയം ലക്ഷം വീട് കോളനിയിലെ വാടക വീട്ടിൽ നിന്നാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് […]

Keralam

വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കും; പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം പ്രതിപക്ഷ ഐക്യത്തിന് പോറൽ ഏൽപ്പിച്ചിട്ടില്ല. അവർ വിദേശത്തായിരുന്നു എന്നാണ് മനസിലാക്കുന്നത്. രാത്രി വൈകിയും സോണിയ ഗാന്ധി പാർലമെന്റിൽ തുടർന്നു. ഇതൊന്നും ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. തൽപ്പരകക്ഷികൾ അനാവശ്യ വിവാദം […]

India

ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവം; കേസെടുത്ത് പോലീസ്

മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് വൈദികരെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.നേരത്തെ നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. ഭാരതീയ ന്യായ സംഹിത […]

Keralam

‘ഇവിടെ ക്രൈസ്തവരെ പ്രീണിപ്പിക്കുന്നു, വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുന്നു’; ജബല്‍പൂര്‍ ആക്രമണത്തിൽ രമേശ് ചെന്നിത്തല

ജബല്‍പൂരില്‍ മലയാളി വൈദികര്‍ക്കുനേരെ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് നേരെ സംഘ് പരിവാര്‍ ഉത്തരേന്ത്യയില്‍ സംഘടിതമായ ആക്രമണമാണ് അഴിച്ചു വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ മുന്നിലിട്ടാണ് ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ […]

Keralam

അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി

അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിൽ എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് സംഭവം നടന്നത്. 20 ഗ്രാം കഞ്ചാവ് പൊതിയാണ് പിടികൂടിയത് . രോഗിയെ സ്കാനിങ്ങിന് കയറ്റിയപ്പോളാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കേസെടുത്തു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് തുടർ നടപടികൾ […]

Keralam

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെ പ്രതിചേർത്തു. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ […]

Keralam

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാതിയും; സംസ്ഥാനത്ത് ഇന്ന് പരക്കെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച […]

Keralam

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 3 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം; സർക്കാരിനോട് ഹൈക്കോടതി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കി യുക്തിപരമായ തീരുമാനത്തിൽ അന്വേഷണം എത്തിച്ചേരണമെന്നും ഈ […]

Keralam

‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ് ചന്ദ്രശേഖർ

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായ സാഹചര്യത്തിൽ ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി എന്ന പരാതി താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്താമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജബൽപൂർ വിഷയത്തെ കുറിച്ച് തനിക്ക് വിശദാംശങ്ങൾ […]

Keralam

1,000 കോടി രൂപയുടെ ഫെമ ലംഘനം?, കേരളത്തില്‍ അടക്കം അഞ്ചിടത്ത് റെയ്ഡ്; ഗോകുലം ഗോപാലന്‍ ഇഡിക്ക് മുന്നില്‍

കോഴിക്കോട്: പ്രമുഖ വ്യവസായിയും മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോര്‍പറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. ആദ്യം വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലന്‍ കോഴിക്കോട് […]