Keralam

കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കും; സെക്യൂരിറ്റിക്ക് പകരം CCTV’; മന്ത്രി കെബി ​ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാർ എടുത്തത് ഹൈ റിസ്ക് എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ  ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കും. ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും, അന്വേഷണങ്ങൾക്ക് ചലോ […]

Business

ഡോളറിനെതിരെ രൂപയ്ക്ക് കനത്ത ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 23 പൈസയുടെ നഷ്ടത്തോടെ 85.73 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അസംസ്‌കൃത എണ്ണ വില ഉയരുന്നതും വരാനിരിക്കുന്ന അമേരിക്കയുടെ പകരച്ചുങ്കം പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്കയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച 24 പൈസയുടെ നേട്ടത്തോടെ 85.50ലാണ് രൂപ ക്ലോസ് ചെയ്തത്. […]

Keralam

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ […]

District News

വഖഫ് ബിൽ: ‘ഒരു വിഭാഗത്തിൻ്റെ മാത്രം കൂടെ നിൽക്കുന്നത് ശരിയല്ല’; കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി

വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി എംപിമാർ വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി. നിലവിലെ വഖഫ് നിയമം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണ്. ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടത് എംപിമാരുടെ കടമയാണെന്നും ജാഗ്രതാ സമിതി വ്യക്തമാക്കി. ഒരു വിഭാഗത്തിൻ്റെ മാത്രം കൂടെ നിൽക്കുന്നത് ശരിയല്ലെന്നും ജാഗ്രതാ സമിതി പറഞ്ഞു. വിവിധ […]

Keralam

വഖഫ് ബിൽ: ‘മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടത്’; എംപിമാരോട് അനുകൂലിച്ച് വോട്ട് ചെയ്യാൻ‌ നിർദേശിച്ച് കത്തോലിക്ക കോൺഗ്രസ്

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് നിർദ്ദേശിച്ച് കത്തോലിക്ക കോൺഗ്രസ്. ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവും ഇന്ത്യയിൽ ഇല്ല. മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. അന്യായമായ വ്യവസ്ഥകൾ ഭേദഗതി ചെയ്തേ മതിയാകൂ. […]

India

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കുമെന്ന് സിപിഐഎം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്.

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കുമെന്ന് സിപിഐഎം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് എംപിമാർക്ക് അവധി. എല്ലാവരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കണമെന്നും പ്രകാശ് കാരാട്ട്. പാർട്ടിയുടെ എല്ലാ ലോകസഭ എംപിമാരോടും പാർട്ടി കോൺ​ഗ്രസ് ഒഴിവാക്കി നാളെ ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടു. വഖഫ് ബില്ലിന് സിപിഐഎം നേരത്തെ തന്നെ […]

Keralam

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി; 2020 ഡിസംബർ മാസത്തിന് ശേഷമാദ്യം

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകുന്നത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. […]

Keralam

തിരുവുത്സവം, മേടവിഷു പൂജകൾക്കായി ശബരിമല നട തുറന്നു

മേട വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജിവര്, തന്ത്രി ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തിരു ഉത്സവത്തിന് നാളെ രാവിലെ 9 .45 നും […]

Keralam

എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്യും

കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യും. കേരള സർവകലാശാല വിസി ഡോ മോഹനൻ കുന്നുമ്മേൽ നൽകിയ നിർദേശപ്രകാരമാണിത്. അധ്യാപകനെ പരീക്ഷാ ജോലികളിൽ നിന്നും മാറ്റി നിർത്താനും നിർദേശമുണ്ട്. കേരള സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളജുകളിലെ 71 വിദ്യാർഥികളുടെ പരീക്ഷ […]

Keralam

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ല

പാലക്കാട് പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് കരാർ കമ്പനി താൽക്കാലികമായി പിൻവാങ്ങി. എഡിഎം , തഹസിൽദാർ എന്നിവരുടെ സ്ഥാനത്ത് പി പി സുമോദ് എംഎൽഎ കരാർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഈ മാസം 7 ന് കെ രാധാകൃഷ്ണൻ എംപിയുടെ […]