World

വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവെച്ചു; ക്ലാസ്‌ കട്ട്‌ ചെയ്താൽ വിസ റദ്ദാകും; നടപടി കടുപ്പിച്ച് ട്രംപ്

വിദേശ വിദ്യാർത്ഥികൾക്ക് നേരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവെച്ചു. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. വിദേശ വിദ്യാർഥികൾക്കുള്ള വിസ അപ്പോയിന്റ്മെന്റുകൾ മരവിപ്പിച്ചു. വിദ്യാർഥികൾ […]

India

‘രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് പ്രധാനമന്ത്രി ശക്തമായ മറുപടി നൽകി’; ശശി തരൂർ

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്ന് ഡോ. ശശി തരൂർ എംപി. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നൽകുമെന്ന് വ്യക്തമായി എന്നും ശശി തരൂർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള […]

India

അക്രമത്തിനെതിരെ ശബ്ദമുയർത്തിയ പഹൽഗാമിലെ ജനങ്ങളുടെ ധൈര്യത്തിന് നന്ദി; മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ഭീകരാക്രമണത്തിന് അഞ്ച് ആഴ്ചകൾക്ക് ശേഷം ദക്ഷിണ കശ്മീരിലെ പഹൽഗാമിൽ മന്ത്രിസഭാ യോഗം ചേർന്നു. ടൂറിസത്തെ സംഘർഷരഹിതമായ പ്രവർത്തനമായി കണക്കാക്കണമെന്നും രാഷ്ട്രീയത്തിന്റെ ഉപകരണമായി കണക്കാക്കരുതെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മുവിനോ ശ്രീനഗറിനോ പുറത്ത് ഈ സർക്കാർ ആദ്യമായാണ് മന്ത്രിസഭായോഗം ചേരുന്നത്. സർക്കാരിന്റെ അജണ്ടയുമായി മുന്നോട്ടു പോകും. ജനങ്ങളുടെ സന്തോഷത്തിന്റെയും […]

Local

അതിരമ്പുഴയിൽ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി

അതിരമ്പുഴ: അതിരമ്പുഴയിൽ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ  സ്വദേശിനി ഐസി സാജനെയും മക്കളായ അമലയേയും അമയയേയും ആണ് കാണാതായത്. ഐസിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു പോയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ കുടുംബ സ്വത്തു തർക്കത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ കാണാതായത് എന്ന് പറയുന്നു […]

Keralam

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂർ ആദിവാസി ഊരിലെ ഷിബുവിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ യുവാവിന് ദേഹമാസകലം പരുക്കുണ്ട്. മദ്യപിച്ച് വാഹനത്തിന് മുന്നിൽ വീണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഷിബുവിന്റെ മുഖത്തും പുറത്തും കൈക്കും പരുക്കേറ്റു. മെയ് 24-നായിരുന്നു സംഭവം. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് […]

Keralam

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് റിമാന്‍ഡില്‍

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷ് റിമാന്റില്‍. ജൂണ്‍ പത്ത് വരെയാണ് റിമാന്റ്. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി അപേക്ഷ നല്‍കാനൊരുങ്ങുകാണ് പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇന്നലെയാണ് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് കൊച്ചിയില്‍ കീഴടങ്ങിയത്. ജാമ്യം അനുവദിച്ചാല്‍ കേസിനെ ഗുരുതമായി […]

Keralam

മാനേജരെ മർദിച്ചെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായ വ്യാജ പരാതിയാണെന്ന് ഹർജിയിയിൽ പറയുന്നു. ആരോപണങ്ങൾ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധ നേട്ടങ്ങൾ നേടുന്നതിനും വേണ്ടിയാണ് ഈ പരാതിയെന്ന് […]

Health

മഴക്കാലമാണ്, ഈ രോഗങ്ങളെ സൂക്ഷിക്കണം! ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാം

ഇടുക്കി: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴക്കാല രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ജലജന്യ, കൊതുകുജന്യ, ജന്തുജന്യ രോഗങ്ങൾ ഈ സമയത്ത് കൂടാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജലജന്യ രോഗങ്ങൾ: വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവയാണ് […]

Keralam

പി വി അന്‍വര്‍ നിലമ്പൂരില്‍ ഏത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാലും എല്‍ഡിഎഫിന് അതില്‍ ഉത്കണ്ഠയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

പി വി അന്‍വര്‍ നിലമ്പൂരില്‍ ഏത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാലും എല്‍ഡിഎഫിന് അതില്‍ ഉത്കണ്ഠയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പി വി അന്‍വര്‍ അടഞ്ഞ അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ എല്‍ഡിഎഫില്‍ കോളിളക്കം സൃഷ്ടിച്ചിട്ടില്ല. അന്‍വറിന്റെ നിലപാട് യുഡിഎഫിന് അനുകൂലമായിരിക്കും. തങ്ങളെ അത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]

Keralam

മുന്നിൽ നിന്ന് നയിക്കാൻ വി.ഡി സതീശൻ; നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ യു.ഡി.എഫ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലമ്പൂരിലെത്തി. ഇന്ന് വൈകിട്ട് നടക്കുന്ന യുഡിഎഫ് കൺവെൻഷനിൽ വി.ഡി. സതീശൻ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാകുന്നത് വരെ അദ്ദേഹം നിലമ്പൂരിൽ ക്യാമ്പ് ചെയ്യും. യുഡിഎഫ് പ്രചാരണത്തിന് പുതിയ ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ കൂടുതൽ […]