Keralam

കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ റെഡ് അലർട്ട്

കാസർകോട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കാരണം കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെക്കുപടിഞ്ഞാറൻ കാറ്റിന് വേഗത കൂടുതലാണ്. അടുത്ത മൂന്ന് ദിവസവും (മെയ് 29, 30, 31) 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. […]

Health

പ്രമേഹ നിയന്ത്രണം മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ ഞാവൽ പഴം

നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു പഴവർഗമാണ് ഞാവൽ. വളരെയധികം രുചികരമായ ഈ പഴം പോഷകങ്ങളുടെ ഒരു കലവറയാണ്. എന്നാൽ ഞാവലിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും പലർക്കും അറിയില്ലെന്നതാണ് സത്യം. വിറ്റാമിൻ സി, എ, ബി 1, ബി 6, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, അയൺ, മാംഗനീസ് […]

Keralam

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന് ലത്തീഫിനോടും ഷാഹിദയോടും വൈരാഗ്യം; കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. അഫാന്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. കേസ് അന്വേഷിച്ച കിളിമാനൂര്‍ സി ഐ ബി. ജയനാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 543 പേജുകളിലായാണ് കുറ്റപത്രം […]

India

ഇന്റർനെറ്റ് വിപ്ലവം തീർക്കാൻ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

സാറ്റ്‌ലൈറ്റ് വഴി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ .കേബിളുകളുടെയോ ടവറുകളുടെയോ സഹായമില്ലാതെ സാറ്റ്‌ലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് നൽകുന്നതാണ് ഈ സേവനം.പ്രതിമാസം 10 ഡോളർ അതായത് ഏകദേശം 850 രൂപ മുതലുള്ള പ്ലാനുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. […]

India

‘ഇന്ത്യയെ ദ്രോഹിക്കാൻ മാത്രമേ പാകിസ്താൻ ആ​ഗ്രഹിക്കുന്നുള്ളൂ. എന്നാൽ നമ്മുടെ ലക്ഷ്യം ദാരിദ്ര്യം ഇല്ലാതാക്കുക, സാമ്പത്തിക വികസനം കൊണ്ടുവരിക എന്നതാണ്’; പ്രധാനമന്ത്രി

ഇന്ത്യയ്‌ക്കെതിരെ നേരിട്ട് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് പാകിസ്താൻ നിഴൽ യുദ്ധത്തിലേക്ക് തിരിഞ്ഞതെന്ന് പ്രധാനമന്ത്രി. ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഒന്നും ചെയ്യാനാകില്ലെന്ന് പാകിസ്താൻ മനസ്സിലാക്കിയപ്പോൾ, അതിർത്തി കടന്നുള്ള ഭീകരതയിലൂടെ അവർ ഇന്ത്യയ്‌ക്കെതിരെ നിഴൽ യുദ്ധം ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യപുരോ​ഗതിക്കും ദാരി​ദ്ര്യ നിർമാർജനത്തിനും സാമ്പത്തിക ഉന്നമനത്തിനും […]

Keralam

‘ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ കൂടെ നിർത്തും, ധിക്കാരം തുടരുകയാണെങ്കിൽ അയാളെ കൂടി പരാജയപ്പെടുത്തും’; പി വി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി വി ടി ബൽറാം

പി വി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ കൂടെ നിർത്തും. ധിക്കാരം തുടരുകയാണെങ്കിൽ അയാളെ കൂടി പരാജയപ്പെടുത്തും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ടി ബൽറാമിന്റെ പരോക്ഷ വിമർശനം. അയാൾ ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ അയാളെ കൂടെ നിർത്തിക്കൊണ്ട്, അയാൾ […]

Keralam

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത് തിരുവനന്തപുരം ഡിസിപി പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി അപേക്ഷ നൽകുമെന്ന് ഡിസിപി അറിയിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് സുകാന്ത് […]

Keralam

‘യുഡിഎഫിലെ പ്രശ്‌നങ്ങള്‍ എല്ലാവരും കൂടി കൈകാര്യം ചെയ്യണം; ഞങ്ങള്‍ പ്രത്യേകമായുള്ള മധ്യസ്ഥതയൊന്നുമില്ല’; കുഞ്ഞാലിക്കുട്ടി

പിവി അന്‍വര്‍ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്ത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വേണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ മത്സരിക്കേണ്ടി വരുമെന്നും അന്‍വര്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് യുക്തമായ തീരുമാനം എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കിയതായാണ് വിവരം. അതേസമയം, […]

Keralam

‘മുസ്ലീം ലീഗിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു’;കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍

പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട സമ്മര്‍ദ നീക്കങ്ങള്‍ക്കിടെയാണ് അന്‍വര്‍ പികെ കുഞ്ഞകിക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. പിഎംഎ സലാമും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ധരിപ്പിക്കാന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടതെന്ന് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. […]

Keralam

നദികളിൽ ജലനിരപ്പ് ഉയരുന്നു; 9 നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; ജാ​ഗ്രാതാ നിർദേശം

നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ, കോരപ്പുഴ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ […]