Keralam

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ED കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയമായും നേരിടും: എം വി ഗോവിന്ദൻ

ഇ ഡി കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായും രാഷ്ട്രീയമായും നേരിടും. കള്ളക്കേസ് എടുത്താൽ പാർട്ടിക്കും സർക്കാരിനും ഒരു ചുക്കും സംഭവിക്കില്ല. മുമ്പ് ഇഡി 193 കേസെടുത്തു, 2 കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. തൃശൂരിൽ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പാർട്ടി […]

India

‘ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടന്നിട്ടില്ല’: കേന്ദ്ര സർക്കാർ

ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആക്രമണങ്ങൾക്ക് ശേഷം മാത്രമാണ് ഡിജിഎംഒ തലത്തിൽ അറിയിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഭീകരതയെക്കുറിച്ചുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വിശദീകരണം. ഭീകരതക്കെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചു.തുർക്കി, അസർബൈജാൻ, ചൈന എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് […]

Keralam

‘മക്കൾക്ക് ഒപ്പം; പോക്സോ കേസിൽ പ്രതികളായ 9 അധ്യാപകരെ പിരിച്ച് വിട്ടു’; മന്ത്രി വി ശിവൻകുട്ടി

പോക്സോ കേസിൽ പ്രതികളായ 9 അധ്യാപകരെ പിരിച്ച് വിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല. ഇനിയും കുറച്ച് പേർ ഉണ്ട്. വിദ്യാഭ്യാസ വകുപ്പ് മക്കൾക്ക് ഒപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മക്കളുടെ ഭാഗത്ത് […]

Keralam

‘നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പ്, ബിജെപി മുന്നേറ്റം ഉണ്ടാക്കാനാവാത്ത മണ്ഡലം’: രാജീവ് ചന്ദ്രശേഖർ

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും. എൻഡിഎ യോഗം ചേരും. ബിജെപിയിൽ സംഘടന പ്രശ്നങ്ങളില്ല. ബിജെപി ഒറ്റക്കെട്ട്. സ്ഥാനാർഥിയുടെ കാര്യത്തിൽ എല്ലാ നേതാക്കളുടെയും അഭിപ്രായം തേടും നിലമ്പൂർ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാനാവാത്ത മണ്ഡലം. എൻഡിഎ എന്ന നിലയിൽ എന്ത് […]

Keralam

ദേശീയപാത തകർന്ന സംഭവത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഇടപെടൽ; ഉദ്യോഗസ്ഥരോട് വിശദീകരണം നൽകാൻ നിർദേശം

കേരളത്തിൽ പലയിടത്തും ദേശീയപാത തകർന്ന സംഭവത്തിൽ ഇടപെടലുമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. മലപ്പുറം കൂരിയാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ ദേശീയപാതയിൽ ഉണ്ടായ തകർച്ചയിലാണ് പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ഇടപെടൽ. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോടും ദേശീയപാത അതോറിറ്റിയോടും പബ്ലിക് അക്കൗണ്ട് കമ്മിറ്റി വിശദീകരണം തേടി.മെയ് 29 ന് കമ്മിറ്റിക്ക് മുന്നിൽ […]

Keralam

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്. അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്‌നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും […]

India

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഗുജറാത്ത് സന്ദർശനം; വഡോദരയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തി. തുടർന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ വഡോദരയിൽ ഒരു റോഡ് ഷോയും നടത്തി. ദാഹോദ്, ഭുജ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും 82,950 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ […]

Keralam

നിലമ്പൂരിൽ വികസനം മുൻ നിർത്തി പ്രചരണം നടത്തും, എൽ ഡി എഫ് ഉജ്ജ്വല വിജയം നേടും: മന്ത്രി ജി ആർ അനിൽ

നിലമ്പൂരിൽ വികസനം മുൻ നിർത്തി പ്രചരണം നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ. എൽ ഡി എഫ് ഉജ്ജ്വല വിജയം നേടും. സംസ്ഥാനത്ത് മഴക്കാലത്ത് റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടാവില്ല. സഞ്ചരിക്കുന്ന റേഷൻ സംവിധാനം നടപ്പിലാക്കിയ ഏക സംസ്ഥാനമാണ് കേരളം. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി റേഷൻ എല്ലാ മേഖലയിലും […]

Business

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്ന് കുറഞ്ഞത്ത് 320 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന […]

Keralam

പ്രസാദ ഊട്ടിന് ഭക്തര്‍ക്ക് ഇനി ഷര്‍ട്ട് ധരിക്കാം, തിരക്ക് കുറയ്ക്കാന്‍ നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ വീതി കൂട്ടാന്‍ ആലോചന; ഗുരുവായൂരില്‍ മാറ്റങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ മെയ് 22ന് ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. പ്രസാദ ഊട്ട് വിളമ്പുന്ന […]