Keralam

സപ്ലൈകോ കുടിശിക കൈമാറി; കരാറുകാരുടെ സമരം അവസാനിച്ചു, റേഷന്‍ വിതരണം ഇന്നുമുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍  ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളില്‍ ‘വാതില്‍പടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബില്‍ കുടിശികയായ 40 കോടിയില്‍പരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറിതോടെയാണ് കരാറുകാര്‍ സമരം അവസാനിപ്പിച്ചത്.   റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിതരണം ഇന്നുമതുല്‍ പുനരാരംഭിക്കും. ബില്‍ […]

India

ഇനി ഗിൽ നയിക്കും; ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ […]

Keralam

മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ റെഡ് അലർട്ടിൽ മാറ്റമില്ല. മറ്റന്നാൾ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ, […]

Keralam

കേരളത്തിന് കേന്ദ്രം നൽകാനുള്ള ധനസഹായം ഉടന്‍ ലഭ്യമാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെ.വി.തോമസ്

ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്‍സെന്റീവായി സംസ്ഥാനത്തിന് കേന്ദ്രം നല്‍കാനുള്ള പ്രത്യേക സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനോട് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് അഭ്യര്‍ഥിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. അടിയന്തിരമായി 1500 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കേണ്ടത്. […]

Keralam

പിഎം ശ്രീ പദ്ധതി: കേന്ദ്ര നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയിലേക്ക്

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയിലേക്ക്. സമാന ആരോപണങ്ങള്‍ ഉന്നയിച്ച് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റേയും തീരുമാനം. തമിഴ്‌നാടുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കേരളവും സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയില്‍ ചേരുന്നതില്‍ സിപിഐ എതിര്‍പ്പറിയിച്ചിരുന്നു. ചില നിബന്ധനകളുടെ പേരില്‍ […]

Keralam

‘സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ ‘; പരിഹാസിച്ച് വി ഡി സതീശന്‍

സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തലിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്ത് ചെയ്തില്ല എന്ന് ഇത് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു. ദേശീയപാത പൊളിഞ്ഞ് വിഴുന്നത് പോലെ സര്‍ക്കാരിന്റെ വ്യാജ നിര്‍മ്മിതികളും പൊളിഞ്ഞു വീഴുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 326 പേജുള്ള സര്‍ക്കാരിന്റെ പ്രോഗ്രസ് […]

Keralam

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

ദേശീയ പാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 3,4 തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്. ദേശീയ പാത നിർമാണത്തിലെ പാകപ്പിഴകൾ വലിയ രാഷ്ട്രീയ ചർച്ചകൾക് ഇടം പിടിച്ച സാഹചര്യത്തിലാണ് നിർണായക കൂടിക്കാ മലപ്പുറം കൂരിയാട് […]

Keralam

നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് പോലീസ്

നെടുമ്പാശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു.സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയ് കുമാര്‍, മോഹന്‍കുമാര്‍ എന്നിവരെയാണ് ചോദ്യം ചെയ്യലിന് വേണ്ടി പോലീസ്  കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പില്‍ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട് ഐവിന്‍ ജിജോ എന്ന ചെറുപ്പക്കാരനെ അതിക്രൂരമായി […]

Keralam

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം […]

Keralam

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന്റെ തലയോട്ടിക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരുക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. തലയോട്ടിയിൽ പരുക്കേറ്റ അഭിഷേക് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ […]