Keralam

‘കല്ലില്ലെങ്കിൽ കടലിലേക്ക്’; കടലാക്രമണ ഭീതിയിൽ പുത്തൻതോട്, നാട്ടുകാരുടെ പ്രതിഷേധം

കടലാക്രമണ ഭീതിയിൽ ചെല്ലാനം പുത്തൻതോട് ഭാഗം സ്വദേശികൾ പ്രതിഷേധത്തിൽ. കല്ലില്ലെങ്കിൽ കടലിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി കടലിൽ ഇറങ്ങിയാണ് നാട്ടുകാരുടെ പ്രതിഷേധം. ടെട്രാപോഡ്, പുലിമുട്ടുകൾ എന്നിവ ചെല്ലാനത്തു മുഴുവൻ പ്രദേശങ്ങളിലും വേണമെന്ന് ആവിശ്യം. നിലവിൽ ചെല്ലാനത്തെ ചില ഭാഗങ്ങളിൽ മാത്രമാണ് പുലിമുട്ടുകളും ടെട്രാപോഡുകളും സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ മറ്റ് ഭാഗങ്ങളിൽ കൂടി […]

India

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ; പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ എത്തി. പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽഗാന്ധിയുടെ സന്ദർശനം. പൂഞ്ച് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പാകിസ്താൻ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വെള്ളിയാഴ്ച […]

Entertainment

പൂക്കി ഗ്രാൻഡ്മായും കൊച്ചു മക്കളും. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ പ്രോമോ പുറത്തിറങ്ങി

അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ’ എന്ന ഹാഷ് ടാഗോടെ പുറത്തിറങ്ങിയ പ്രോമോ വിഡിയോയിൽ അനശ്വര രാജൻ, മല്ലിക […]

Keralam

കെപിസിസി ഭാരവാഹികളേയും ഡിസിസി അധ്യക്ഷന്മാരേയും മാറ്റേണ്ടതില്ലെന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരസ്യ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും തലവേദനയായിമാറുന്നു

കെപിസിസി ഭാരവാഹികളേയും ഡിസിസി അധ്യക്ഷന്മാരേയും മാറ്റേണ്ടതില്ലെന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരസ്യ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും തലവേദനയായിമാറുന്നു. പാര്‍ട്ടിയില്‍ ഐക്യം സ്ഥാപിക്കാനും പുതിയ നേതൃത്വത്തെ കൊണ്ടുവന്ന് പാര്‍ട്ടിയെ അടിമുടി മാറ്റിയെടുക്കാനുമാണ് എഐസിസിയുടെ ശ്രമം. എന്നാല്‍, കെ സുധാകരന്റെ പുതിയ നീക്കം പുനഃസംഘടനാ നീക്കത്തിന് തിരിച്ചടിയാവുമോ […]

Business

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്. വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ […]

India

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്; സംഘത്തില്‍ 9 പേര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോക്ടര്‍ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. 9 പേര്‍ അടങ്ങുന്നതാണ് സംഘം. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും. വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാം സംഘത്തിനാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്നത്. ഭീകരവാദികള്‍ ഇന്ത്യയില്‍ […]

Keralam

സ്മാര്‍ട്ട് റോഡ് വിഷയം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിശദീകരണം ചോദിച്ചെന്ന പ്രചാരണം തെറ്റെന്ന് മുഹമ്മദ് റിയാസ്

സ്മാര്‍ട്ട് റോഡ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിശദീകരണം ചോദിച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്ത് അസത്യവും പ്രചരിപ്പിക്കാമെന്ന നിലയാണ്. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ തനിക്കെതിരെ വരുന്ന നെഗറ്റീവ് വാര്‍ത്തകളുടെ എണ്ണം കൂടുമെന്നും മുഹമ്മദ് റിയാസ്  പറഞ്ഞു. താന്‍ ആ യോഗത്തില്‍ പൂര്‍ണമായും പങ്കെടുത്തതാണെന്നും […]

India

ട്രെയിന്‍ യാത്രക്കാരെ പിഴിഞ്ഞ് IRCTC; ഓണ്‍ലൈന്‍ ബുക്കിംഗിന് മൂന്ന് വര്‍ഷം കൊണ്ട് പിരിച്ച കണ്‍വീനിയന്‍സ് ഫീ 2600 കോടി

റെയില്‍വേയുടെ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ കണ്‍വീനിയന്‍സ് ഫീസിനത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് യാത്രക്കാരില്‍ നിന്ന് പിരിച്ചത് 2600 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നേടിയത് 954 കോടി രൂപയാണ്. ഡിജിറ്റലൈസേഷന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ പോലും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീയായി യാത്രക്കാരില്‍ നിന്ന് വലിയ തുക ഈടാക്കുന്നതില്‍ […]

Keralam

സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രത വേണമെന്ന് റവന്യൂമന്ത്രി; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ യോഗം

മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണം – മന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് […]

Keralam

കൊപ്ര ക്ഷാമം; സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കൊച്ചിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 287 രൂപ വരെ വിലയെത്തി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയില്‍ ശരാശരി വില്‍പന കിലോയ്ക്ക് 340 മുതല്‍ 360 വരെ നിരക്കിലാണ്. കൊപ്ര ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാനകാരണം. […]