Keralam

ദേശീയപാത നിർമാണത്തിലെ അപാകത സർക്കാരിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു; എം വി ഗോവിന്ദൻ

ദേശീയ പാത നിർമാണത്തിലെ അപാകതകൾ സർക്കാരിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർക്കാണ് ഉത്തരവാദിത്വമെന്ന് ദേശീയപാത അതോറിറ്റി തന്നെ അറിയിച്ചു. കേന്ദ്രത്തിനാണ് ദേശീയപാത നിർമാണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം. ഇടതുപക്ഷസർക്കാർ ഇല്ലായിരുന്നുവെങ്കിൽ ദേശീയപാത 66 യാഥാർഥ്യമാകിലായിരുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ദേശീയപാതയിലെ […]

Keralam

ഇനി പെരുമഴക്കാലം; ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും; നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഇന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് സൈറൺ നൽകും. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മൂന്ന് മണിക്ക് മുന്നറിയിപ്പ് നൽകുക. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് […]

Keralam

നാല് വയസുകാരിയുടെ കൊലപാതകം; സമയബന്ധിതമായി അന്വേഷണം നടത്തണം; ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ

എറണാകുളം തിരുവാണിയൂരിലെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ. സമയബന്ധിതമായി അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കമ്മീഷൻ നിർദേശം നൽകി. നടപടി സ്വീകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം. കുഞ്ഞിന് നേരെ ഉണ്ടായ ക്രൂരതയെ ശക്തമായി കമ്മീഷൻ അപലപിച്ചു മൂന്ന് ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ […]

Keralam

ദേശീയപാത തകര്‍ന്ന സംഭവം; റോഡ് നിർമാണത്തിൽ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോ?വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ദേശീയപാത തകർന്ന സംഭവത്തിൽ എൻഎച്ച്എഐക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്ന് ഹൈക്കോടതി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നത്.മലപ്പുറത്തെ സംഭവത്തിന് ശേഷവും റോഡ് നിർമാണത്തിൽ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും എന്താണ് […]

India

മധ്യസ്ഥത വഹിക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടത് ആരെന്ന് രാഹുൽ ​ഗാന്ധി; പൊതുപ്രവർത്തനത്തിൽ മാന്യത കാണിക്കണമെന്ന് BJP

ഇന്ത്യ-പാക് സംഘർഷത്തിൽ വിദേശകാര്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. ഇന്ത്യക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ഡോണൾഡ് ട്രംപിനോട് ആരാണ് ആവശ്യപ്പെട്ടതെന്നും പാകിസ്താനെ ഒരു രാജ്യം പോലും അപലപിക്കാത്തത് എന്തെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പൊതുപ്രവർത്തനത്തിൽ രാഹുൽ മാന്യത കാണിക്കണമെന്നാണ് ബിജെപിയുടെ പ്രതികരണം. ഇന്ത്യയെയും പാകിസ്താനെയും എന്ത് കൊണ്ടാണ് തുല്യമായി […]

Keralam

‘വിള്ളലുള്ളയിടത്തൊക്കെ പോയി റിയാസ് റീല്‍ ഇടട്ടെ; എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ്’; വിമര്‍ശിച്ച് വി ഡി സതീശന്‍

ദേശീയപാത നിര്‍മാണത്തില്‍ ആ മുതല്‍ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നോക്കിയ മന്ത്രി പി എ മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു നടക്കുകയാണ്. DPR-ല്‍ മാറ്റമുണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവതരമെന്നും വി ഡി സതീശന്‍ […]

Keralam

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ മദ്യപരിശോധനക്ക് ഉദ്യോഗസ്ഥന്‍ എത്തിയത് മദ്യപിച്ച്; ബ്രെത്ത് അനലൈസറില്‍ സ്വയം ഊതിക്കാണിക്കാന്‍ പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറി; പിന്നാലെ നടപടി

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തി. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മെയ് 2നാണ് യൂണിറ്റ് ഇന്‍സ്‌പെക്ടറായ എം എസ് മനോജ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയത്. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് […]

Business

ബ്രേക്കിട്ട് സ്വർണവില; 72,000ല്‍ താഴെ തന്നെ

കൊച്ചി: വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. 71,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് […]

India

‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പ്രകോപന പ്രസ്താവനയുമായി പാക് സൈനിക വക്താവ്

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് സൈനിക വക്താവിന്റെ ഭീഷണി. ലഫ്റ്റ്‌നന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയാണ് ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നടത്തിയത്. പാകിസ്താനിലെ ഒരു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഭീഷണി നേരത്തെ ഇത്തരത്തിലൊരു ഭീഷണി ഭീകരനായ ഹാഫിസ് […]

Business

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു; ഐടി ഓഹരികളില്‍ റാലി, രൂപ 86ലേക്ക് താഴ്ന്നു

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട  ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് മുന്നേറി. നിഫ്റ്റി 24,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ ഐടി, എഫ്എംസിജി ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയില്‍ […]