Keralam

കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവം: മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണതില്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. സംഘം നാളെ സ്ഥലം സന്ദര്‍ശിക്കും. ദേശീയപാതയുടെ ഒരു ഭാഗം തകര്‍ന്നുവീണതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. അതേസമയം മലപ്പുറം തലപ്പാറയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ രൂപപ്പെട്ടു. കനത്ത മഴയില്‍ അടിത്തറയില്‍ ഉണ്ടായ […]

Keralam

അതിശക്തമായ മഴ, നാലു ജില്ലകളിൽ റെഡ് അലെർട്ട്; ശക്തമായ കാറ്റിനും സാധ്യത; ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കാസർകോട് : കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാലു ജില്ലകളില്‍ റെഡ് അലേര്‍ട്ടും തൃശൂർ,പാലക്കാട്‌ മലപ്പുറം എന്നീ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേര്‍ട്ടും […]

Keralam

‘കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം?’; ഷഹബാസ് കേസില്‍ ഹൈക്കോടതി

കോഴിക്കോട് താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിന് എതിരെ ഹൈക്കോടതി. ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് വിമര്‍ശനം. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നു ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. കുട്ടികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. […]

Keralam

വിഴിഞ്ഞം, ദേശീയപാത വികസനം.. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്. മൂന്നാമതും തുടര്‍ഭരണമെന്ന ചരിത്രനേട്ടം ആവര്‍ത്തിക്കാമെന്നുള്ള ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും സര്‍ക്കാരും. ഒരു മുന്നണിയുടെ സര്‍ക്കാരിന് തുടര്‍ച്ചയായി മൂന്നാം ഊഴം ലഭിക്കുക എന്നത് ചരിത്രനേട്ടമാണ്. എന്നാല്‍ അങ്ങനെയൊരു ചരിത്രം കേരളത്തിനില്ല. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ മികവില്‍ ഈ നേട്ടം കൈയെത്തിപ്പിടിക്കാമെന്ന ആവേശത്തിലാണ് സര്‍ക്കാര്‍. […]

Keralam

‘ദേശീയ പാത അതോറിറ്റി ആണ് നിർമാണം എങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് ഉണ്ട്’: വി ടി ബൽറാം

കൂരിയാട് റോഡ് അപകട സ്ഥലം സന്ദർശിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വി ടി ബൽറാം. നാട്ടുകാരുടെ പരാതി നിർമാണ കമ്പനിയും ദേശീയ പാത അതോറിറ്റിയും അവഗണിച്ചു. പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തുകയാണ് കമ്പനി. ദേശീയ പാത അതോറിറ്റി ആണ് നിർമാണം എങ്കിലും ജനങ്ങളുടെ […]

Keralam

‘പാർട്ടിയും സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ല’; ദളിത് യുവതിക്കെതിരായ വ്യാജമോഷണക്കേസിൽ എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ദളിത് യുവതി ആർ ബിന്ദുവിനെതിരായ കേസിൽ, തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയും , സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തെറ്റായ പ്രവണത വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബിന്ദുവിനെ വ്യാജമോഷണ […]

Keralam

‘ലക്ഷ്യം നവകേരളം’ ; സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം വളര്‍ച്ചയുടെ പടവുകളിലേക്ക് അതിവേഗം കുതിക്കുകയാണെന്നും ലക്ഷ്യം നവകേരളം പടുത്തുയര്‍ത്തുക എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പരിമിതികളെ, അവഗണനകളെ, പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഭരണസംസ്‌കാരമാണിതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. നാടിന്റെ […]

Keralam

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പരിപാടിയില്‍ ഘടകകക്ഷി മന്ത്രിമാരും പങ്കുചേര്‍ന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ എല്ലാ മേഖലയിലും വിജയം കൈവരിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാലാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചത്. […]

Keralam

‘ഇവിടെ പാലമാണ് അനുയോജ്യം, ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്’; പി കെ കുഞ്ഞാലിക്കുട്ടി

കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തിൽ പ്രതികരണവുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ ഇടപെടണം. കൂരിയാട് ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്. ഇവിടെ പാലമാണ് അനുയോജ്യം എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ സംഭവിച്ചത് താൽക്കാലിക പ്രശ്നം […]

Keralam

‘സർക്കാരുണ്ടെന്ന ഫീൽ ജനങ്ങൾക്കില്ല, ദേശീയപാത നിർമാണത്തിൽ വ്യപക ക്രമക്കേട്, ഫ്ലക്സ് വെച്ചവരാരും ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല’; വി.ഡി സതീശൻ

മലപ്പുറം നാഷ്ണൽ ഹൈവേ പൊളിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ ഫ്ളക്സ് വച്ചവർ ആരുമില്ല. ദേശീയപാത നിർമാണത്തിൽ വ്യപക ക്രമക്കേട്. ഫ്ലക്സ് വെച്ചവരാരും ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല. സംസ്ഥാന സർക്കാരും NHAlയും തമ്മിൽ ഏകോപനമില്ല. സർക്കാർ കടത്തിൽ മുങ്ങി നിൽക്കുമ്പോഴാണ് കോടികളുടെ ധൂർത്ത്. ഇന്ന് […]