Keralam

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം; നദികൾ കരകവിഞ്ഞു, വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് റവന്യൂമന്ത്രി കെ രാജൻ ഫറഞ്ഞു. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് […]

District News

കോട്ടയം പാറക്കകടവിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; അപകടത്തിൽപ്പെട്ടത് മീൻ പിടിക്കാൻ പോയവർ

കോട്ടയം പാറക്കകടവിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ, അരുൺ സാം എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. വെള്ളം കയറിയ പാടത്തിന് നടുവിലൂടെ വള്ളത്തിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നം​ഗ സംഘമാണ് […]

Keralam

മഴ; പത്തനംതിട്ട ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവല്ല താലൂക്കില്‍ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഒന്നു വീതം ക്യാമ്പുകളാണുള്ളത്. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, […]

India

‘നിമിഷ നേരം കൊണ്ട് വ്യോമ താവളങ്ങൾ തകർത്ത്, പാകിസ്താൻ ഭീകരവാദികളെ സുരക്ഷാസേന മുട്ടിൽ നിർത്തി; ഇതാണ് പുതിയ ഭാരതത്തിന്റെ കരുത്ത്’: പ്രധാനമന്ത്രി

ഇന്ത്യയുടെ ആവനാഴിയിലെ ഒരു അമ്പ് മാത്രമായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടു. അതിന് ശേഷം താൻ ബീഹാറിൽ എത്തി,തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കും എന്ന് രാജ്യത്തിന് വാഗ്ദാനം നൽകി. തന്റെ വാഗ്ദാനം […]

Keralam

നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ ഏത് എതിരാളി വന്നാലും നേരിടാൻ യുഡിഎഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ ഏത് എതിരാളി വന്നാലും നേരിടാൻ യുഡിഎഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂരിൽ ആ​ഗ്രഹിക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. പിണറായി സർക്കാരിന്റെ 9 വർഷത്തെ ദുർഭരണം നിലമ്പൂരിൽ‌ രാഷ്ട്രീയ വിചാരണ ചെയ്യും. സർക്കാരിന്റെ ദുഷ്ചെയ്തികൾ കേരളത്തിലെ ജനങ്ങളോട് മുഴുവൻ പറയാൻ കിട്ടുന്ന വലിയ അവസരം കൂടിയാണ് […]

Keralam

എല്‍ഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയാണ് എം സ്വരാജെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

എല്‍ഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയാണ് എം സ്വരാജെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരില്‍ എം സ്വരാജിന്റെ വരവോടെ എല്‍ ഡി എഫ് വിജയം കൂടുതല്‍ സുനിശ്ചിതമായി. ആശയപരമായും രാഷ്ട്രീയമായും പ്രതിസന്ധി നേരിടുന്ന യു ഡി എഫ് – ബി ജെ പി ശക്തികളെ പരാജയപ്പെടുത്താനുള്ള […]

Keralam

‘ആര് സ്ഥാനാർഥി ആയാലും നിലമ്പൂരിൽ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും’; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്. ആര് സ്ഥാനാർഥി ആയാലും യുഡിഎഫ് നിലമ്പൂർ തിരിച്ചുപിടിക്കും. കഴിഞ്ഞ രണ്ട് തവണയും യുഡിഎഫിന് നഷ്ട്ടപെട്ട നിലമ്പൂർ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാൻ സാധിക്കും. കേരള ചരിത്രത്തിൽ മണ്ഡലത്തിൽ മത്സരിച്ചവരെല്ലാം ശക്തന്മാരാണ്. എതിർ സ്ഥാനാർഥി ഉണ്ടെങ്കിൽ അല്ലെ മത്സരം ഉള്ളുവെന്നും ഒരു സ്ഥാനാർഥിയും […]

Keralam

കാളികാവിലെ നരഭോജി കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി; കടുവ കാണാമറയത്ത്

മലപ്പുറം കാളികാവിലെ നരഭോജി കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് മേഖലയിലെ കൂട്ടിലാണ് പുലി അകപ്പെട്ടത്.രാവിലെ കടുവയ്ക്കായി തിരച്ചിലിനു എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലി കൂട്ടില്‍ അകപ്പെട്ടത് കണ്ടത്. കടുവക്ക് വേണ്ടി മൂന്നാമതായി സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ വളര്‍ത്തുനായ്ക്കളെ […]

Keralam

‘സ്വരാജിന് മത്സരിക്കാമല്ലോ; സ്ഥാനാര്‍ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം’ ; പി വി അന്‍വര്‍

സ്ഥാനാര്‍ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്ന് എം സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പി വി അന്‍വറിന്റെ പ്രതികരണം. താന്‍ ഉയര്‍ത്തി കൊണ്ടുവന്ന പിണറായിസത്തിനെതിരെ വികാരം നാട്ടില്‍ ഉണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുക. അതുവരെ […]

Keralam

നിലമ്പൂരില്‍ വിജയിക്കും, അത് എല്‍ഡിഎഫിന് തുടര്‍ഭരണത്തിനുള്ള വാതിലാകും: എം സ്വരാജ്

നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്നും എല്ലാ പരിശ്രമവും നടത്തുമെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിന്റെ പേര് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വരാജ്  […]