Keralam

ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം, പ്രാഥമിക നടപടികൾ പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു; പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌

ദളിത്‌ സ്ത്രീക്കെതിരായ മാനസിക പീഡനത്തിൽ പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌. പരാതി കിട്ടുമ്പോൾ എടുക്കേണ്ട പ്രാഥമിക നടപടികൾ എസ്ജി പ്രസാദ് പാലിച്ചില്ല. പ്രാഥമിക അന്വേഷണമോ നടപടിക്രമം പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു. ഒരു ഓഫീസർക്ക് ചേർന്ന പ്രവർത്തി അല്ല പ്രസാദിന്റെ ഭാഗത്തു നിന്നുണ്ടായത്. ഉദ്യോഗസ്ഥൻ പൊലീസിന്റെ […]

Keralam

മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്താമെന്ന് സുപ്രീംകോടതി നിർദേശം. മേല്‍നോട്ടസമിതി ശിപാര്‍ശ ചെയ്ത അറ്റകുറ്റപ്പണികള്‍ അണക്കെട്ടിൽ നടത്തണം. കേരളത്തിലെ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിലാകണം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റ പണികൾ നടത്തണമെന്ന അപേക്ഷ തമിഴ്നാട് നേരത്തെ മുന്നോട്ട് […]

Keralam

ഇന്നും നാളെയും അതിശക്തമായ മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, […]

Sports

ഒരൊറ്റ ഒഴിവ്, 3 ടീമുകള്‍! ഐപിഎൽ പ്ലേ ഓഫിലേക്ക് കണ്ണുംനട്ട് മുംബൈ, ഡല്‍ഹി, ലഖ്‌നൗ

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് അനായസവും ആധികാരികവുമായി വിജയം പിടിച്ച് ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ആ വിജയം മറ്റ് രണ്ട് ടീമുകള്‍ക്കു കൂടി ജീവ ശ്വാസമായി മാറി. ഫലത്തില്‍ ഗുജറാത്തിനൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സും പ്ലേ ഓഫ് ഉറപ്പിച്ച അവസ്ഥയിലാക്കാന്‍ ഈ വിജയം കാരണമായെന്നു […]

India

പാകിസ്താൻ സന്ദർശിച്ച് നിർണായക വിവരങ്ങൾ ചോർത്തി; പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ.മൊറാദാബാദിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ഷഹ്സാദ് എന്നയാളെയാണ് ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ പൊലീസ് ടാക്സ് ഫോഴ്സ് അറസ്റ്റ് ചെയ്തത്. പാകിസ്താനിൽ ഇടയ്ക്കിടയ്ക്ക് സന്ദർശനം നടത്തി ഐഎസ്‌ഐയ്ക്ക് ഇയാൾ നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്നാണ് കണ്ടെത്തൽ. അതിർത്തികടന്നുള്ള മയക്ക് മരുന്ന് കടത്തലിലും […]

Keralam

മോഷണക്കുറ്റം ആരോപിച്ച് യുവതിയോട് പോലീസ് ക്രൂരത; കേസ് ഡിവൈഎസ്പി  അന്വേഷിക്കണം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരത്ത് സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ബിന്ദുവിനെ 20 മണിക്കൂർ പേരൂർക്കട പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കേസ് ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡി വൈ എസ് പി, അസി. […]

India

സംഭൽ ഷാഹി മസ്‌ജിദിൽ സർവേ നടപടികൾ തുടരാം; ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

സംഭൽ മസ്ജിദ് സർവേ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു. സംഭല്‍ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിവില്‍ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിചാരണ കോടതി ഉത്തരവിൽ ഒരു പ്രശ്നവുമില്ലെന്ന് അലഹബാദ് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് […]

Keralam

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ വരപ്രസാദമായി പരിഗണിക്കേണ്ട ആളാണ് ടി പത്മനാഭനെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എംഎ ബേബി

കണ്ണൂര്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ വരപ്രസാദമായി പരിഗണിക്കേണ്ട ആളാണ് ടി പത്മനാഭനെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എംഎ ബേബി. കണ്ണൂരിലെത്തുമ്പോഴെല്ലാം സമയമുണ്ടാക്കി അദ്ദേഹത്തെ കാണാറുണ്ട്. പപ്പേട്ടനെ കാണുന്നതും സംസാരിക്കുന്നതും പൊതുപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം ലഭിക്കുന്ന അനുഭവമാണെന്ന് എംഎ ബേബി  പറഞ്ഞു. സിപിഎമ്മിന്റെ അഖിലേന്ത്യ സെക്രട്ടറിയായ ശേഷം ഇതാദ്യമായാണ് കഥയുടെ […]

Entertainment

പ്രേക്ഷക – നിരൂപക പ്രശംസയുടെ ‘സർക്കീട്ട്’; ആസിഫ് അലി ചിത്രം രണ്ടാം വാരത്തിലേക്ക്

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത ‘സർക്കീട്ട്’ മികച്ച പ്രേക്ഷകാഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക് പ്രദര്ശനവിജയം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് […]

Keralam

ബിന്ദുവിനുണ്ടായ ദുരനുഭവം ഒരിക്കലും നടക്കാൻ പാടില്ലാത്തത്ത്, പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്’; മന്ത്രി ഒ.ആർ കേളു

മോഷണക്കുറ്റം ആരോപിച്ച്‌ പോലീസ്‌ സ്റ്റേഷനിലെത്തിച്ച ദളിത്‌ യുവതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പട്ടികജാതി പട്ടിക വർഗവകുപ്പ് മന്ത്രി ഒ ആർ കേളു. ബിന്ദുവിനുണ്ടായ ദുരനുഭവം ഒരിക്കലും നടക്കാൻ പാടില്ലാത്തതെന്ന് മന്ത്രി പറഞ്ഞു. പോലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രി എന്ന നിലയിൽ വിഷയം […]