Keralam

കോഴിക്കോട് തീപിടുത്തം; കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ല

തീപിടുത്തമുണ്ടായ കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർ ഓഫിസർ കെ. എം. അഷറഫ് അലി. തീപിടുത്തത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്താനായിട്ടില്ല. ഫോറൻസിക് വിഭാഗമാണ് വ്യക്തത വരുത്തേണ്ടതെന്നും ജില്ലാ ഫയർ ഓഫിസർ പറഞ്ഞു. ഫയർ ഫോഴ്സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അദേഹം പറഞ്ഞു. രണ്ടിടത്തായി തീ പടർന്നിട്ടുണ്ട്. അത് […]

Uncategorized

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ്ഷായുടെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് സുപ്രീംകോടതി. വിഷയത്തിൽ അന്വേഷണത്തിനായി പ്രേത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് നിർദേശം. നാളെ രാത്രി 10 മണിക്ക് മുൻപ് 3 ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ രൂപീകരിക്കാൻ മധ്യപ്രദേശ് ഡിജിപിയ്ക്ക് സുപ്രീംകോടതി […]

Keralam

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയോട് ക്രൂരത; പേരൂർക്കട എസ്ഐയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ വ്യാജ മോഷണകുറ്റം ചുമത്തി മാനസിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നടപടി. പേരൂർക്കട SI എസ് ഡി പ്രസാദിനെ സസ്‌പെൻഡ് ചെയ്തു. മാല മോഷണം പോയതിനാണ് ബിന്ദുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും രാത്രി 11 മണിക്ക് […]

Keralam

ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: പ്രശസ്ത ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍(41) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്. ഞായര്‍ രാത്രി കല്ലൂര്‍ പാടം വഴിയിലാണ് അപകടം. സ്‌കൂട്ടര്‍ മറിഞ്ഞ് റോഡരികില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]

India

ആണവോർജ്ജ മേഖലയിൽ സ്വകാര്യനിക്ഷേപം; നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രസർക്കാർ

ആണവോർജ്ജ മേഖലയിൽ നിർണായക നിയമ ഭേദഗതിക്ക് ഒരുങ്ങാൻ കേന്ദ്രസർക്കാർ. രണ്ട് ഭേദഗതികൾ ആകും നിലവിലെ നിയമത്തിൽ വരുത്തുക.ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനായും ന്യൂക്ലിയർ ലയബിലിറ്റി വ്യവസ്ഥയിൾ ഇളവ് വരുത്താനുമുള്ള ഭേദഗതികൾ വരുത്തും.വരുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ ഇത് അവതരിപ്പിച്ചേക്കും. രാജ്യത്തെ ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം […]

Keralam

വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് പൊളിക്കും; താമസക്കാരെ ഒഴിപ്പിക്കും

കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് ടവറുകൾ പൊളിക്കാൻ തീരുമാനം. ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ജൂലൈ അവസാനത്തോടെ താമസക്കാരെ ഒഴിപ്പിക്കും. ഓ​ഗസ്റ്റിൽ ഫ്ലാറ്റ് പൊളിക്കാനാണ് തീരുമാനം. ഫ്ലാറ്റിലെ ബി ,സി ടവറുകൾ ആവും ആദ്യഘട്ടത്തിൽ പൊളിക്കുക. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിലാകും ആർമി ടവറിലെ […]

Keralam

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം; ദുരൂഹത ഇല്ലെന്ന് പോലീസ്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണം എന്നാണ് നിഗമനം. അതേസമയം വിദഗ്ധ സംഘത്തിൻ്റെ പരിശോധന കെട്ടിടത്തിൽ നടക്കുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ സ്റ്റാൻഡിലെ വ്യാപാരശാലയ്ക്ക് തീപിടിച്ചത്. ഏഴു മണിക്കൂറിലധികം […]

Keralam

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

തൃശൂര്‍: 2025ലെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക്. ജൂണ്‍ 10 ന് ഗുരുവായൂരില്‍ വെച്ച് നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പര്‍വ്വം – 2025 പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോക്ടര്‍ സുവര്‍ണ്ണാ നാലപ്പാട്ട്, ഗാന രചിയതാവ് […]

Keralam

യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; ബെയ്‌ലിൻ ദാസിന് ജാമ്യം

ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 12 ആണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാൽ ബെയ്‌ലിനും മർദനമേറ്റെന്നായിരുന്നു പ്രതിഭാഗം […]

Keralam

189 സ്റ്റാളുകൾ; സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; തൃശൂരിൽ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ തുടർച്ചയായി പത്താം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന തൃശൂർ ജില്ലയിലെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം. ഇന്നലെ ആരംഭിച്ച മേള മന്ത്രി കെ രാജനാണ് ഉദ്ഘാടനം ചെയ്തത്. മെയ് 24വരെയാണ് മേള നടക്കുക. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിലാണ് മേള […]