Keralam

ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം: വൈകുന്നേരം നാലുമണിക്ക് ശേഷം ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി. സംസ്ഥാനത്തെ കെഎസ്ഇബിയുടെ 63 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള സര്‍വീസ് ചാര്‍ജുകൂടി ഈടാക്കാന്‍ തീരുമാനിച്ചതോടെ സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളിലെ നിരക്കിനെ അപേക്ഷിച്ച് കൂടുതല്‍ തുകയാണ് ഇവിടങ്ങളില്‍ നല്‍കേണ്ടിവരുക. രാവിലെ ഒന്‍പതുമുതല്‍ […]

Health

എവിടെയിരുന്നാലും കൊതുകുകള്‍ നിങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്ന് തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

എവിടെയിരുന്നാലും, എത്ര പേരുടെ ഒപ്പമിരുന്നാലും കൊതുകുകള്‍ ആക്രമിക്കുന്നത് നിങ്ങളെ മാത്രമാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എന്റെ രക്തത്തിന് രുചി കൂടുതലെന്ന് തമാശ പറഞ്ഞ് നിങ്ങളും ആശ്വസിച്ചിട്ടുണ്ടാകും. കൊതുതുകള്‍ കൂടുതലായി നിങ്ങളെ മാത്രം ആക്രമിക്കാനുള്ള ചില ശാസ്ത്രീയ കാരണങ്ങള്‍ പരിശോധിക്കാം.  രക്ത ഗ്രൂപ്പ് 2019ല്‍ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എന്റോമോളജിയില്‍ പ്രസിദ്ധീകരിച്ച […]

Keralam

കോഴിക്കോട് തീപിടുത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

നാടിനെ നടുക്കിയ കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിഷയത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഫയർഫോഴ്സിന്റെ നേതൃത്വത്തിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് […]

Keralam

യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം എന്നാൽ ബെയ്‌ലിനും മർദ്ദനമേറ്റെന്നായിരുന്നു […]

Keralam

അതിശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 115 മുതല്‍ 204.5 മില്ലിമീറ്റര്‍ മഴയാണ് പ്രവചിക്കുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ […]

Keralam

കോണ്‍ഗ്രസ് പുനഃസംഘടന; യുവാക്കൾക്ക് അവസരം നൽകാൻ ആലോചന, പ്രധാന നേതാക്കളുമായി ചർച്ചകൾ

കെ.പി.സി.സി, ഡി.സി.സി പുനസംഘടനകളിൽ സജീവ ചർച്ചകളിലേക്ക് കടക്കാൻ കോൺഗ്രസ്. പുനസംഘടനയ്ക്ക് മുൻപ് കേരളത്തിലെ എല്ലാ പ്രധാന നേതാക്കളുമായും കെ.പി.സി.സി നേതൃത്വം കൂടിയാലോചന നടത്തും. പരാതികൾ ഇല്ലാതെ പുനസംഘടന പൂർത്തിയാക്കാനാണ് നീക്കം. കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകാനാണ് ആലോചന. എന്നാൽ പഴയ ടീമിൽ നിന്ന് മുഴുവൻ പേരെയും മാറ്റുന്നതിൽ ചില […]

Keralam

നഗരമധ്യത്തില്‍ കത്തിയമര്‍ന്ന് തുണി ഗോഡൗണ്‍, തീ നിയന്ത്രണ വിധേയമായത് അഞ്ച് മണിക്കൂറിന് ശേഷം, റിപ്പോർട്ട് തേടി സർക്കാർ

കോഴിക്കോട്: നഗരത്തിന്റെ മധ്യത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ വസ്ത്ര ഗോഡൗണ്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു തീപടര്‍ന്നത്. നാല് മണിക്കൂറോളം പണിപ്പെട്ട് രാത്രി ഒമ്പത് മണിയോടെയാണ് അഗ്നിബാധ ഭാഗികമായെങ്കിലും നിയന്ത്രണ വിധേയമാക്കിയത്. 30 യൂണിറ്റ് ഫയര്‍ഫോഴ്‌സ് […]

India

‘ഭരണഘടനയുടെ മൂന്നു സ്തംഭങ്ങളും തുല്യം; ഭരണഘടനയാണ് പരമോന്നതം’; ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

ജുഡീഷ്യറിയോ എക്സിക്യൂട്ടീവോ പാർലമെന്റോ അല്ല പരമോന്നത, മറിച്ച് ഇന്ത്യൻ ഭരണഘടനയാണ് പരമോന്നതമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. ഓരോ ഭരണഘടനാ സ്ഥാപനവും മറ്റ് സ്ഥാപനങ്ങളോട് പരസ്പര ബഹുമാനം കാണിക്കുകയും പെരുമാറുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും തുല്യമാണെന്നും അദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര, ഗോവ […]

Keralam

മഴ മുന്നറിയിപ്പ് പുതുക്കി; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.  നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ശക്തമായ […]

Keralam

കേരളത്തിലെ കുട്ടികള്‍ ഇനി റോബോട്ടിക്സ് പഠിക്കും; അവസരം പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്

തിരുവനന്തപുരം: രാജ്യത്താദ്യമായി റോബോട്ടിക്സ് സാങ്കേതികവിദ്യ പഠന വിഷയമാക്കി കേരളം. സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികള്‍ക്കാണ് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാനും അതില്‍ പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരം ഒരുങ്ങുന്നത്. ജൂണ്‍ 2 ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ റോബോട്ടിക്സ് സാങ്കേതികവിദ്യ അഭ്യസിപ്പിക്കും. പത്താം ക്ലാസിലെ പുതിയ ഐസിടി […]