
‘മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം’; തമിഴ്നാട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം ആണെന്ന് തമിഴ്നാട്. സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാർ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. അണക്കെട്ടിലെ അറ്റകുറ്റ പണികൾ നടത്തിയാൽ ജല നിരപ്പ് 152 അടി വരെയായി ഉയർത്താം എന്ന് തമിഴ്നാട് സത്യവാങ്മൂലത്തിൽ പറയുന്നു. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ നിർദേശിക്കണം എന്നും തമിഴ്നാട് ആവശ്യപ്പെട്ടു. […]