Keralam

‘മെസ്സി കേരളത്തില്‍ വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക്’; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ കായികമന്ത്രി

അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസ്സിയും കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ലെന്നും സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി  പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡിയാണ് മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും […]

India

അതിര്‍ത്തി ശാന്തമായമായതോടെ വീണ്ടും ഐപിഎല്‍ ആവേശം; മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ […]

Keralam

കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ല: സംസ്ഥാന വിവരാവകാശ കമ്മീഷന്‍

കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. സംസ്ഥാനത്തെ ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുവെന്നും ഇത് കുറ്റമാണെന്നും വിവരാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു.  സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ അബ്ദുള്‍ ഹക്കിം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. റൂള്‍ 12 പ്രകാരം എല്ലാ വിവരങ്ങളും […]

Keralam

നെടുമ്പാശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി

എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി. സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നി, എഐജി ശിവ് പണ്ഡെ എന്നിവര്‍ നെടുമ്പാശേരിയില്‍ എത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്നു. റിമാന്‍ഡില്‍ ആയ സാഹചര്യത്തില്‍ പ്രതികളെ സര്‍വീസില്‍ നിന്നും നീക്കാന്‍ നടപടി […]

General

ഇന്ന് ലോക വാര്‍ത്താവിനിമയ ദിനം; ഈ വര്‍ഷത്തെ പ്രമേയം ഡിജിറ്റല്‍ സാങ്കേതികരംഗത്തെ ലിംഗസമത്വം

ഇന്ന് ലോക വാര്‍ത്താവിനിമയ ദിനം. ലോകം മുഴുവന്‍ ഒരുകുടക്കീഴില്‍ എന്ന വിപ്ലവകരമായ നേട്ടത്തിന് പിന്നില്‍ വാര്‍ത്താ വിനിമയരംഗത്തുണ്ടായ പുരോഗതിയാണ്. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ലിംഗസമത്വം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.  സാങ്കേതികരംഗത്ത് നിര്‍മിതബുദ്ധിയുടെ ഉപയോഗം വ്യാപമാകുന്ന കാലത്താണ് മറ്റൊരു വാര്‍ത്താവിനിമയദിനം കൂടി വന്നെത്തുന്നത്. മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റിലും മാത്രമല്ല ബിസിനസ് […]

India

ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍; നൂര്‍ഖാന്‍ വ്യോമതാവളം ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍. റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. പത്താം തീയതി പുലര്‍ച്ചെ 2.30യ്ക്ക് നൂര്‍ഖാന്‍ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ആക്രമണമുണ്ടായെന്ന് സൈനിക മേധാവി അസിം മുനീര്‍ അറിയിച്ചുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങള്‍ […]

Keralam

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ആസൂത്രകയെ നാട്ടിലെത്തിക്കാൻ നീക്കം തുടങ്ങി

തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ കേസിന്റെ ആസൂത്രകയെ നാട്ടിലെത്തിക്കാൻ നീക്കം തുടങ്ങി. ഷീലാ സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസിനെ നാട്ടിലെത്തിക്കാനാണ് നീക്കം. ഷീലാ സണ്ണിയുടെ നിരപരാധിത്വം പുറത്തുവന്നതിന് പിന്നാലെ ലിവിയ ദുബായിലേക്ക് കടന്നിരുന്നു. ലിവിയയുമായി പോലീസ് […]

India

ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ശശി തരൂർ നയിക്കും

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ഡോ.ശശി തരൂർ എംപി നയിക്കും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂർ നയിക്കുക. കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷനുമായി ഇക്കാര്യം ചർച്ച ചെയ്തു. സംഘത്തിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസും ഉണ്ട്. പാകിസ്താനെതിരായ […]

Local

അതിരമ്പുഴ റീത്താ ചാപ്പലിൽ വിശുദ്ധ റീത്തായുടെ തിരുനാളിനു തുടക്കമായി:പ്രധാനതിരുനാള്‍ ദിനം മെയ് 25ന്

അതിരമ്പുഴ: സെന്‍റ് മേരീസ്  റീത്താ ചാപ്പലിൽ വിശുദ്ധ റീത്തായുടെ തിരുനാളിനു തുടക്കമായി ഫാ.ജോബി മംഗലത്ത്കരോട്ട് സിഎംഐ വിശുദ്ധ കുർബാനയർപ്പിച്ചു. 17 വരെയും 19 മുതല്‍ 22 വരെയും വൈകുന്നേരം 4.30 നും 18ന് രാവിലെ ആറിനും ജപമാലയും മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും. ഫാ. ജോബി മംഗലത്ത്കരോട്ട് […]

India

പഹൽ​ഗാം ഭീകരാക്രമണം; TRFനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം; UN ഉപരോധ സമിതിക്ക് തെളിവ് കൈമാറി ഇന്ത്യ

പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ. യുഎൻ ഉപരോധ കമ്മറ്റിയുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ തെളിവുകളും കൈമാറി. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ടിആർഎഫ് ആണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. പഹൽഗാം […]