India

വിദേശനിക്ഷേപ ഒഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് രൂപ, 12 പൈസയുടെ നേട്ടം; നിഫ്റ്റി 25,000ല്‍ താഴെ, ഐടി, ഫാര്‍മ ഓഹരികള്‍ റെഡില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 85.42 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് നേട്ടമായത്. എന്നാല്‍ എണ്ണവില ഉയരുന്നതും ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതും അടക്കമുള്ള ഘടകങ്ങള്‍ […]

India

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ; വിദേശ രാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ അയച്ചേക്കും

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ. വിദേശരാജ്യങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തെ അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം ചര്‍ച്ച നടത്തും. വിദേശ മാധ്യമങ്ങളേയും സംഘം കാണും. സംഘാംഗങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ സംഘം ഈ മാസം […]

Uncategorized

നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

ഐവിന്‍ ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും മൊഴി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം […]

Keralam

തുർക്കി ബന്ധം ഉപേക്ഷിച്ച് കൊച്ചി; തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം

തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ്ങിൽ നിന്ന് സെലബിക്ക് വിലക്ക്. നീക്കം യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തേയും ബാധിക്കില്ല. സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ നിർദേശം. സെലബിക്ക് കീഴിൽ ജോലി ചെയ്തിരുന്നത് 300 ജീവനക്കാർ. ഇവരെ BFS , AIASL, […]

Business

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 880 രൂപ, വീണ്ടും 70,000ലേക്ക്

കൊച്ചി: ഇന്നലെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 880 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 69,000ന് മുകളില്‍ എത്തി. 69,760 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 8720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. […]

India

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി; തീരുമാനം ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയില്‍

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താന്‍ ഡിജിഎംഒയുമായി ഹോട്ട്‌ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം, […]

Keralam

പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയേക്കും

പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയേക്കും. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാമെന്നാണ് വിലയിരുത്തല്‍. കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും. ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ ബിജി […]

Keralam

മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചു; കെ സുധാകരന്റെ വാദം തള്ളി എഐസിസി

മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി എഐസിസി. പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് സുധാകരന്റെ വാദം ഹൈക്കമാൻഡ് തള്ളി. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചു. സംസ്ഥാന നേതാക്കളെ കേട്ട ശേഷം റിപ്പോർട്ട് തയ്യാറാക്കിയത് ദീപാദാസ് മുൻഷി. സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് […]

Keralam

സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ദീര്‍ഘദൂര – ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ തീയതി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു ബസുടമ […]

Keralam

സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേക്ക് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം; 200 കോടിയുടെ പദ്ധതിയുമായി സിയാൽ

കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേക്ക്. സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ വിമാനത്താവളം ഡിജിറ്റൽ വത്കരണത്തിലേക്ക് കുതിക്കാനൊരുങ്ങുന്നത്. ഇതിനായി 200 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിയാൽ 2.0 മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെയാണ് വിമാനത്താവളം […]