Keralam

നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് സിപിഐഎം സ്ഥാനാര്‍ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരില്‍ സിപിഐഎം മത്സരിക്കാനാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ഡലമാണ് – എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘാടകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും […]

Keralam

‘ നിലമ്പൂരില്‍ സിപിഐഎം പ്രഖ്യാപിക്കുക ജനഹൃദയങ്ങളിലുള്ള സ്ഥാനാര്‍ഥിയെ ‘ ; എം എ ബേബി

ജനഹൃദയങ്ങളിലുള്ള സ്ഥാനാര്‍ഥിയെയാകും നിലമ്പൂരില്‍ സിപിഐഎം പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് അഭിമാനകരമായ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തുമെന്നും തിരഞ്ഞെടുപ്പിന് സംഘടനാപരവും രാഷ്ട്രീയപരവുമായ തയാറെടുപ്പ് ആരംഭിച്ചത് സിപിഎമ്മും ഇടതു മുന്നണിയും ആണെന്നും അദ്ദേഹം പറഞ്ഞു. പിവി അന്‍വര്‍ യുഡിഎഫിനെ […]

Keralam

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ  മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് […]

Keralam

സിസാ തോമസിന് ആശ്വാസം; രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി സി ഡോ. സിസ തോമസിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കകം എല്ലാ വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിസ തോമസിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളാണ് തടഞ്ഞുവച്ചിരുന്നത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ജോണ്‍സണ്‍ […]

Business

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,360 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8920 രൂപയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും […]

Keralam

‘ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു; മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു’; പിവി അന്‍വര്‍

ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപനമില്ലെന്നും പി വി അന്‍വര്‍. ഈ പകല്‍ കൂടി കാത്തിരിക്കണമെന്ന് ഇത്രയും ആളുകള്‍ പറയുമ്പോള്‍ എനിക്കത് മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മാന്യമായൊരു പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസിന്റെ നേതാക്കളും ഒരു പകല്‍കൂടി […]

Keralam

ആനയോട്ടത്തിൽ നിരവധി തവണ ജേതാവ്; കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു

തൃശൂർ: ​ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്. കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ​ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ കൊമ്പനാണ് ​ഗോപീകണ്ണൻ.    

Uncategorized

ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസ്; പരാതിക്കാരന്‍ അനീഷ് ബാബുവിന്റെ വിവരങ്ങള്‍ തേടി ഇഡിക്ക് വീണ്ടും വിജിലന്‍സിന്റെ കത്ത്

ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ നിലപാട് കടുപ്പിച്ച് വിജിലന്‍സ്. കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡിക്ക് വിജിലന്‍സ് വീണ്ടും കത്ത് നല്‍കി. കേസ് ഫയല്‍ ആവശ്യപ്പെട്ട് നേരത്തെ കത്ത് നല്‍കിയെങ്കിലും ഇഡി അനുകൂല നിലപാട് എടുത്തിരുന്നില്ല. അന്വേഷണ പുരോഗമിക്കുന്നതിനാല്‍ കേസ് ഫയല്‍ പൂര്‍ണമായും നല്‍കാനാവില്ല എന്നായിരുന്നു […]

Keralam

‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ പ്രവേശനോത്സവ ഗാനം; പത്താം ക്ലാസുകാരിക്കിത് അഭിമാന നേട്ടം

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂളുകളില്‍ മുഴങ്ങാന്‍ പോകുന്ന പ്രവേശനോത്സവ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു കൊച്ചുമിടുക്കിയുടെ മനസ്സില്‍ത്തെളിഞ്ഞ വരികളാണ് വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം കേള്‍ക്കാന്‍ പോകുന്നത്. പത്തനംതിട്ട സ്വദേശി ഭദ്ര ഹരിക്കും കുടുംബത്തിനും ഇത് അഭിമാനത്തിന്റെ നാളുകള്‍. ഭദ്രയെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരിചയപ്പെടുത്തിയത്. വിദ്യാര്‍ഥിനിക്ക് പ്രശംസപത്രം […]

Keralam

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം, നിയമ നിര്‍മാണത്തിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുന്നതിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രത്യേക നിയമം രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തുന്ന സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റിലേയ്ക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഡോ.എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ […]