
പിഎസ്‌സി അംഗങ്ങള്‍ക്ക് വാരിക്കോരി; ശമ്പളത്തിന് പിന്നാലെ പെന്‍ഷനും വര്‍ധിപ്പിച്ച് സര്‍ക്കാര്‍
പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധനയുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാരായി ജോലിചെയ്ത ശേഷം പിഎസ്‌സി അംഗമോ, ചെയര്‍മാനോ ആകുന്നവര്‍ക്കാണ് വലിയ തുക പെന്‍ഷനായി ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരായി ജോലി ചെയ്ത കാലഘട്ടം കൂടി കണക്കാക്കി പിഎസ്‌സി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. കടുത്ത സാമ്പത്തിക ബാധ്യതയാകും […]