Keralam

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തുപുരം: സംസ്ഥാനത്ത് അടുത്ത അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറുയുന്നു. തിങ്കളാഴ്ച പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച […]

Keralam

നന്തന്‍കോട് കൂട്ടക്കൊല: കേദല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി നാളെ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസില് കേദലിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. കേദലിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേരളത്തെ നടുക്കിയ […]

World

വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി തീരുവ കുറച്ചു. യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ 125%ത്തിൽ നിന്ന് 10 ശതമാനത്തിൽ ആയി കുറച്ചു. […]

Keralam

കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി

കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നത്. പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നത്. 2021 അല്ല ആവർത്തിക്കാൻ പോകുന്നത് 2001 ആണ്. ആ ഉത്തരവാദത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല […]

India

വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ തുറന്നത്. 32 വിമാനത്താവളങ്ങളായിരുന്നു അടച്ചിട്ടത്. വിമാനത്താവളങ്ങൾ അടക്കാൻ നൽകിയ നോട്ടീസ് പിൻവലിച്ചു. തുറക്കാനായി പുതിയ നോട്ടീസ് നൽകി. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ […]

Keralam

‘കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി കൊടിക്കുന്നിൽ സുരേഷ്

കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതി ഉണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. അവരെക്കൂടി ചേർത്ത് നിർത്തണം. പരാതികൾ പരിഹരിക്കണം. മാറ്റങ്ങൾ വരുമ്പോൾ പരാതികൾ പരിഹരിക്കണം. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. മീഡിയ റൂമിലെ മുൻ KPCC […]

Keralam

സിനിമയിലെ നഷ്ട കണക്ക്; താരങ്ങളുടെ പ്രതിഫലം മാർക്കറ്റ് വാല്യൂ അനുസരിച്ച് നൽകണമെന്ന നിലപാടിൽ അഭിനേതാക്കളുടെ സംഘടന ‘അമ്മ’

സിനിമയിൽ താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്നത് മെറിറ്റടിസ്ഥാനത്തിലെന്ന നിലപാടുമായി അഭിനേതാക്കളുടെ സംഘടന ‘അമ്മ’. മാർക്കറ്റ് വാല്യൂ അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം നിശ്ചയിക്കുക. സിനിമയിലെ നഷ്ട കണക്ക് പുറത്തു വിടുന്നതിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ വിശദീകരണത്തിന് പിന്നാലെയാണ് അമ്മ സംഘടനയുടെ പ്രതികരണം. താരങ്ങളുടെ പ്രതിഫലത്തിനാനുപാദികമായി തീയറ്റർ ഗ്രോസ് കളക്ഷൻ പോലും ചിത്രങ്ങൾക്ക് ലഭിക്കുന്നില്ല, കോവിഡാനന്തരം […]

Keralam

പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടിയിലേക്ക്; ചരിത്ര നേട്ടവുമായി കേരളം

കൊച്ചി: കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം (എന്‍ആര്‍ഐ) പുതിയ ഉയരങ്ങളിലേക്ക്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2025 ജനുവരി-മാര്‍ച്ച് പാദത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി പിന്നിടും. 2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, 2,86,063 കോടി രൂപയാണ് കേരളത്തിലെ പ്രവാസി നിക്ഷേപം. ഇതിന് ശേഷമുള്ള 2025 […]

Keralam

സണ്ണി ജോസഫിന് നൽകിയിരിക്കുന്നത് മികച്ച ടീമിനെ, ചുമതല ഭംഗിയായി നിർവഹിക്കുമെന്ന് ആത്മവിശ്വാസമുണ്ട്; കെ സി വേണുഗോപാൽ

സണ്ണി ജോസഫ് ധീരനായ നേതാവെന്ന് കെ സി വേണുഗോപാൽ എം പി. കെപിസിസിയുടെ ചുമതല അദ്ദേഹം ഭംഗിയായി നിർവ്വഹിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. കുട്ടിക്കാലം മുതൽ തന്റെ കൈ പിടിച്ച് കൂടെ നിന്ന ആളാണ് സണ്ണി ജോസഫ്. പേരാവൂരിൽ നിന്നും തുടർച്ചയായി മൂന്ന് തവണയും എല്ലാ വെല്ലുവിളികളും അതിജീവിച്ചുകൊണ്ട് […]

Business

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 165 രൂപയും കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 8,880 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഓഹരി […]