Keralam

‘കെ.എസ് കെപിസിസി പ്രസിഡന്‍റായി തുടരണം’; കെ.സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

കെ. സുധാകരനെ അനുകൂലിച്ച് ഫ്‌ളക്സ് ബോർഡുകൾ. “തുടരണം ഈ നേതൃത്വം” എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “ധീരമായ നേതൃത്വം”, “സേവ് കോൺഗ്രസ്” തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്‌ളക്സ് ബോർഡുകൾ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരസരത്തും മൂവാറ്റുപുഴ ടൗൺ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ അനുകൂലിച്ച് […]

India

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നൽകൂ; വിനോദസഞ്ചാരികളോടും പ്രദേശവാസികളോടും എന്‍ഐഎ

പഹല്‍ഗാം ഭീകരാക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിച്ച് എൻഐഎ. ഫോട്ടോഗ്രാഫുകള്‍, വിഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് എന്‍ഐഎ അറിയിച്ചു. ആക്രമണം നടന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോകളും വിഡിയോകളും എന്‍ഐഎ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 9654958816 എന്ന നമ്പറിലോ […]

Movies

കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും

കേരളത്തിൽ നിന്ന് മാത്രമായി 100 കോടി രൂപ കളക്റ്റ് ചെയ്യുന്ന ആദ്യ ചിത്രമായി മോഹൻലാലിൻറെ ‘തുടരും’. അടുത്തിടെ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം ‘2018 എവരി വൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ പക്കൽ നിന്നും തുടരും സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ […]

Keralam

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പുതിയ തസ്തികകള്‍; കൊച്ചി നഗരത്തിലെ ആറ് കനാലുകള്‍ ഗതാഗത യോഗ്യമാക്കും; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പില്‍ 32 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വര്‍ദ്ധിപ്പിക്കുവാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍, ഭക്ഷ്യസുരക്ഷ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ 10 തസ്തികകളും മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ട്- 1 , ജൂനിയര്‍ സൂപ്രണ്ട് […]

Uncategorized

‘ആഘോഷം’ – അമൽ കെ ജോബിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നടത്തി

സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ഡോ.ലിസ്റ്റി.കെ. ഫെർണാണ്ടസ്സും,ഡോ. പ്രിൻസ് പ്രോക്സി ഓസ്ട്രിയായും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാംബസിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. കാംബസ്സിൻ്റെ […]

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യക്ക് പിന്തുണയറിയിച്ച് വിവിധ ലോകരാജ്യങ്ങള്‍; ആശങ്ക അറിയിച്ച് ചൈന; ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ നടപടിയില്‍ പ്രതികരണവുമായി ലോകരാജ്യങ്ങള്‍. ആക്രമണത്തെ കുറിച്ച് അറിയമായിരുന്നുവെന്നും എല്ലാം പെട്ടെന്ന് അവസാനിക്കട്ടെയെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് ചൈനയും പ്രതികരിച്ചു.  ദശാബ്ദങ്ങളായി ഇന്ത്യയും പാകിസ്താനും പോരാടുകയാണ് […]

Technology

അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി മുതല്‍ സൈലന്‍സ് അണ്‍നോണ്‍ കോള്‍ വരെ; അറിയാം ആറ് പ്രൈവസി ഫീച്ചറുകള്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് അവതരിപ്പിച്ച ആറു പ്രൈവസി ഫീച്ചറുകള്‍ നോക്കാം 1. അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ചാറ്റുകളിലും ഗ്രൂപ്പുകളിലും ലഭ്യമായ അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി സെറ്റിങ് ഉപയോഗിച്ച് മറ്റുള്ളവര്‍ ആപ്പിന് പുറത്തേക്ക് […]

India

‘ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രം, തിരിച്ചടിയിൽ അഭിമാനം, ഇനി സമാധാനമാണ് ആവശ്യം’; ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ശശി തരൂർ

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ അഭിമാനമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. നമുക്ക് മറുപടി കൊടുക്കാതിരിക്കാൻ ആകില്ലായിരുന്നു. തിരിച്ചടിക്ക്‌ നൂറ് ശതമാനം പിന്തുണ കൊടുക്കുന്നു. സന്ദേശം എല്ലാവരെയും അറിയിക്കണം. യുദ്ധം ആർക്കും വേണ്ട, ആഗ്രഹമില്ല. ഇനി സാഹചര്യം ഒന്ന് അയവു വരുത്തുക. ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര […]

Keralam

വോട്ടര്‍ പട്ടികയില്‍ പരാതി ഉണ്ടോ? തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ അപ്പീല്‍ നല്‍കാം. വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. 263 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍തോറും നടത്തിയ ഫീല്‍ഡ് സര്‍വേയ്ക്ക് ശേഷം അവകാശവാദങ്ങളും […]

Local

സുരക്ഷിതരായി, ഒറ്റക്കെട്ടായി, സജ്ജമായി ഇന്ത്യ; സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി

രാജ്യവ്യാപക സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി. കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രില്‍ നടന്നു. നാല് മണിക്ക് തന്നെ മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ ആസ്ഥാനത്തുനിന്നാണ് സൈറണുകള്‍ നിയന്ത്രിച്ചത്. കവചം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 126 സൈറണുകളാണ് മുഴങ്ങിയത്. 4.30ന് […]