Business

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

കൊച്ചി: ആമസോണ്‍ ഇ- കൊമേഴ്‌സിന്റെ കളമശേരിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ്‌സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, […]

Sports

ആ റണ്‍ഔട്ടും സംശയാസ്പദം; സ്റ്റമ്പില്‍ തട്ടിയത് പന്തോ അതോ വിക്കറ്റ് കീപ്പറുടെ കൈകളോ?, വീഡിയോ പരിശോധനയില്‍ വ്യക്തതയില്ല

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഗുജറാത്ത് ടൈറ്റന്‍സ് വിജയം കണ്ടെത്തിയെങ്കിലും അമ്പയറിങ്ങിനിടെയുണ്ടായ പിഴവുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഗുജറാത്ത് ഇന്നിങ്‌സില്‍ റണ്‍ ഔട്ടായതിനെ തുടര്‍ന്ന് ക്രീസ് വിട്ട ശുഭ്മാന്‍ ഗില്‍ മൂന്നാം അമ്പയറോടും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. 76 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കെ ഇന്നിങ്‌സിന്റെ പതിമൂന്നാം ഓവറിലാണ് ഗില്‍ റണ്‍ഔട്ടാകുന്നത്. ഗില്‍ ക്രീസിലെത്തുന്നതിന് […]

Health

വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

റാബിസ് വാക്സിൻ എടുത്ത 7 വയസുകാരിയ്ക്ക് പേവിഷബാധ. ഏപ്രിൽ 8 നായിരുന്നു പെൺകുട്ടിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റത്. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപ് കുട്ടിക്ക് പനിവരികയും തുടർന്ന് രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരത്തെ SAT ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ തലച്ചോറിലടക്കം […]

Keralam

‘മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു’; ലിസ്റ്റിന്‍ സ്റ്റീഫന്റെ ആരോപണം ചര്‍ച്ചയാകുന്നു

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നുവെന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. നടന്റെ പേര് പറയാതെ ലിസ്റ്റിന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ലിസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. നടന്‍ തെറ്റുകള്‍ തുടര്‍ന്ന് പോയാല്‍ അത് വലിയ പ്രശ്‌നങ്ങളിലേ കലാശിക്കൂ […]

Business

ഇനിയും കുറയുമോ? വന്‍ ഇടിവിന് പിന്നാലെ ബ്രേക്കിട്ട് സ്വര്‍ണവില

കൊച്ചി: കുത്തനെ ഇടിഞ്ഞ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 70,040 രൂപയാണ്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ […]

World

ബ്രിട്ടീഷ് രാഷ്ട്രീയം ഉഴുതുമറിച്ച് റിഫോം യുകെ

പരമ്പരാഗതമായി കണ്‍സര്‍വേറ്റീവുകളും ലേബര്‍ പാര്‍ട്ടിയും പങ്കിട്ടുവെന്ന ബ്രിട്ടീഷ് ഭരണം റിഫോം യുകെ എന്ന അതിതീവ്ര വലത് പാര്‍ട്ടിയിലേക്ക് മാറുമെന്ന് സൂചന നല്‍കി കൊണ്ട് 23 ലോക്കല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് നടന്ന 1600 സീറ്റുകളില്‍ 677 എണ്ണത്തിലാണ് റിഫോം പാര്‍ട്ടി ജയിച്ചത്. ഇവയില്‍ പലതും ഇവര്‍ […]

District News

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ […]

Keralam

ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പറയാത്തതില്‍ ലജ്ജിക്കുന്നു; പറയാന്‍ ഉദ്ദേശിച്ചത് അതെന്ന് തരൂര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്നും ഇതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും തരൂര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ […]

District News

കോട്ടയം ഗവ.മെഡിക്കൽ കോളേജ് വികസന സമിതിയിൽ അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം.പി.യുടെ പ്രതിനിധിയായി ജിജി തോമസ് നിർദ്ദേശിക്കപ്പെട്ടു

കോട്ടയം ഗവ.മെഡിക്കൽ കോളേജ് വികസന സമിതിയിൽ അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം.പി.യുടെ പ്രതിനിധിയായി ജിജി തോമസ് നിർദ്ദേശിക്കപ്പെട്ടു. കേരളാ കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്  ആണ്.

Keralam

KPCC അധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും; യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ ഡൽഹിയിലെത്തി

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറുമെന്ന് സൂചന. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ സുധാകരൻ ഡൽഹിയിലെത്തി. ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. ഹൈക്കമാൻഡ് നിർദേശിച്ചാൽ സ്ഥാനമൊഴിയാൻ തയ്യാറെന്ന് കെ സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചെന്നും സൂചന. ഇന്ന് കോഴിക്കോട് നടക്കുന്ന യുഡിഎഫ് യോഗത്തിൽ സുധാകരൻ പങ്കെടുത്തില്ല. അദ്ധ്യക്ഷ മാറ്റത്തില്‍ […]