Keralam

മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണം, ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുഞ്ചക്കൊല്ലിയിലെ നെടുമുടിക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പുഞ്ചക്കൊല്ലിയിലെ വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നെടുമുടിയുടെ കാലിനും കാലിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന നെടുമുടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്.

Keralam

‘വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ല’; പിഎം ശ്രീ, NCERT വിഷയങ്ങളില്‍ എതിര്‍പ്പ് നേരിട്ട് കേന്ദ്രത്തെ അറിയിക്കാന്‍ കേരളം

പിഎം ശ്രീ, NCERT വിഷയങ്ങളില്‍ എതിര്‍പ്പ് നേരിട്ട് കേന്ദ്രത്തെ അറിയിക്കാന്‍ കേരളം. നാളെ നടക്കുന്ന NCERT ജനറല്‍ കൗണ്‍സിലിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ടും എതിര്‍പ്പ് അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പാഠപുസ്തകങ്ങളുടെ പ്രധാന ഭാഗങ്ങളും പേരും ഹിന്ദിയിലാക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണന്ന് മന്ത്രി വി […]

Uncategorized

സര്‍ക്കാര്‍ സമ്മര്‍ദം തള്ളി മല്ലികാ സാരഭായ്: ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധ ഓണറേറിയം ഓണ്‍ലൈനായി കൈമാറി

തൃശൂര്‍: ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായുള്ള വെളിപ്പെടുത്തലിന് പിന്നാലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലിക സാരാഭായ്. തൃശ്ശൂരിലെ ആശമാരുടെ സമരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്താണ് മല്ലികാ സാരാഭായ് സര്‍ക്കാരിന്റെ വിലക്ക് നീക്കത്തെ തള്ളിയത്. ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ […]

India

സ്വന്തം പൗരന്മാരെ കയ്യൊഴിഞ്ഞ് പാകിസ്താൻ; വാഗാ അതിർത്തി അടച്ചു

ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ. വാഗയിലെ ചെക്പോസ്റ്റ് പാകിസ്താൻ അടച്ചിട്ടതിനാൽ നിരവധിപേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ പാകിസ്താനെതിരെ നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം ഇന്ത്യ നിർത്തിവയ്ക്കും. പാകിസ്താനുമായുള്ള പോസ്റ്റൽ സർവ്വീസും നിർത്തലാക്കും. ലഹോറും ഇസ്‍ലാമാബാദും വ്യോമപാത നിരോധിത […]

Keralam

‘മെയ്ദിന സമ്മാനം’; ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്കു നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ്’ നിര്‍ദേശം നല്‍കിയിരുന്നു. മെയ് […]

World

കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്താണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാളികള്‍ കൂടുതലായി താമസിക്കുന്ന അബ്ബാസിയയിലാണ് സംഭവം. മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണ്. രണ്ടു […]

Technology

ട്രൂകോളറിന്റെ പുതിയ അപ്‌ഡേറ്റ് തട്ടിപ്പുകാരെ പൂട്ടും

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ ധാരാളമാണ്. പലതരത്തില്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തട്ടിപ്പുകളുടെ രീതിയും മാറിമാറി വരുന്നു. ഇത്തരം തട്ടിപ്പുകളെ തടയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് നാമോരുത്തരും ആഗ്രഹിച്ചിട്ടുമുണ്ടാവും. ഇങ്ങനെയുളള തട്ടിപ്പുകളെ തടയാന്‍ പുതിയ സുരക്ഷാ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് ട്രൂകോളര്‍. ട്രൂകോളര്‍ ആപ്പിലെ പുതിയ ഇന്ററാക്ടീവ് വിഭാഗമായ സ്‌കാംഫീഡ് […]

Keralam

പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊല്ലത്ത് 76കാരിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയെയാണ് ഭർത്താവ് കുട്ടപ്പൻ കൊലപ്പെടുത്തിയത്. കുട്ടപ്പനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടപ്പൻ കൊലപാതക വിവരം മൂത്ത് മകളെ വിളിച്ചറിയിറിയിക്കുകയായിരുന്നു. കശുവണ്ടി ഫാക്ടറിയിലെ മുൻ ജീവനക്കാരിയാണ് കൊലപ്പെട്ട ഓമന,. ഇളയ മകൾക്കൊപ്പമായിരുന്നു ഓമനയും കുട്ടപ്പനും താമസിച്ചിരുന്നത്. ഇന്ന് […]

Keralam

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ […]

India

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹർജി; ‘സേനയുടെ മനോവീര്യം കെടുത്തുകയാണോ?’ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി

പഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്ന് സുപ്രീംകോടതി വിമർശിച്ചു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. തർക്കങ്ങളിൽ മാത്രമേ ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിന്റെ വൈകാരിക സ്വഭാവം മനസ്സിലാക്കിയോ എന്നും ഹർജിക്കാരോട് സുപ്രീംകോടതി ചോദിച്ചു. […]