Keralam

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് […]

Keralam

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി തേടാന്‍ സംസ്ഥാനം

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, […]

Keralam

സിദ്ധാർഥിന്റെ ആത്മഹത്യ; പ്രതികളുടെ തുടർപഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ റാഗിങ്ങിനിരയായി വിദ്യാർഥി സിദ്ധാർഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതികളുടെ തുടർപഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. സിദ്ധാർഥൻറെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതികളായ 19 വിദ്യാർഥികളെയാണ് സർവകലാശാല പുറത്താക്കിയത്. ഇവർക്ക് അടുത്ത മൂന്നു വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ […]

Keralam

നവകേരള സദസ്സ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപയുടെ പദ്ധതികള്‍

നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരി‍ഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി […]

Keralam

കപ്പൽ അപകടത്തിന് കാരണമായത് ബലാസ്റ്റിൽ ഉണ്ടായ തകർച്ച; വിശദമായ അന്വേഷണം നടത്താൻ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം

അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയത് ഒറ്റപ്പെട്ട സംഭവമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. കപ്പിലിന് ഉള്ളിലുള്ള ഇന്ധനം നീക്കം ചെയ്യാനാണ് പ്രഥമ പരിഗണനയെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ പറഞ്ഞു. കപ്പൽ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് അയക്കുമെന്ന് ഫിഷറീസ് മന്ത്രി […]

Keralam

‘കെ സി വേണുഗോപാലിന്റെ പ്രതികരണത്തില്‍ സന്തോഷം’ ; പ്രതികരണവുമായി പി വി അന്‍വര്‍

തന്നെ പിന്തുണച്ചുള്ള കെ സി വേണുഗോപാലിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി പി വി അന്‍വര്‍. കെ സി വേണുഗോപാലിന്റെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ എപ്പോഴും ശുഭാപ്തി വിശ്വാസം ഉള്ള ആളാണെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാത്രിയോടെ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് വീ വില്‍ […]

Keralam

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്.ഷാൻ വധകേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്.ഷാൻ വധകേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇടക്കാല ജാമ്യത്തിൽ ഇറങ്ങുന്ന പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്ന് സുപ്രീം കോടതി നിർദേശിച്ചു. വിചാരണ നടപടിയും ആയി പ്രതികൾ പൂർണ്ണമായും സഹകരിക്കണമെന്നും സുപ്രീം കോടതിഅറിയിച്ചു. ഷാൻ വധക്കേസിൽ പ്രതികളായ […]

Keralam

‘അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല, കമ്മ്യൂണികേഷൻ ഗ്യാപ്പ് പരിശോധിക്കും’; കെ സി വേണുഗോപാൽ

അൻവർ പറഞ്ഞത് വിശദമായി കേട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിഷയത്തെക്കുറിച്ച് കെപിസിസി പ്രസിഡൻറിനോഡോ പ്രതിപക്ഷ നേതാവിനോടോ സംസാരിക്കാൻ പറ്റിയിട്ടില്ല. അൻവർ രാജി വെക്കാനുണ്ടായ കാരണം സർക്കാരിനെതിരായ നിൽപാടിന്റെ ഭാഗമാണ്. അതിൽ അദ്ദേഹം ഉറച്ചു നിൽക്കുമെന്നാണ് പ്രതീക്ഷ. ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് […]

Keralam

നിലമ്പൂരില്‍ എല്‍ഡിഎഫിന് അനുകൂല സാഹചര്യമെന്ന് എംഎ ബേബി

കണ്ണൂര്‍: കൂടെ നടക്കുന്ന ആളുകളെ കൊണ്ട് കാലു പിടിപ്പിക്കുകയാണ് കോണ്‍ഗ്രസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി . കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ദയനീയമാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അവസ്ഥയെന്നും ബേബി പറഞ്ഞു. നിലമ്പൂര്‍ ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ്. കുഞ്ഞാലി […]

World

ഇന്ത്യക്കാര്‍ സജീവമായ മേഖലകളില്‍ സ്വന്തം പൗരന്മാര്‍ക്കായി പ്രത്യേക തൊഴില്‍ പരിശീലനം നല്‍കി യുകെ

ലണ്ടന്‍: കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനായി യുകെയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് പരിശീലന പദ്ധതി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ സജീവമായ കണ്‍സ്ട്രക്ഷന്‍, എഞ്ചിനിയറിംഗ്, സോഷ്യല്‍ കെയര്‍ മേഖലകളിലാണ് ബ്രിട്ടീഷ് പൗരന്‍മാരെ പരിശീലിപ്പിക്കുന്നത്. 1.2 ലക്ഷം പേരെ പരിശീലിപ്പിക്കാന്‍ 300 കോടി പൗണ്ടിന്റെ (34.67 ലക്ഷം കോടി രൂപ) […]