Uncategorized

കോട്ടയത്ത് വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മുറിയ്ക്കുള്ളിൽ സിറിഞ്ചുകൾ

കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശിയായ വിഷ്ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് മരുന്നു കുത്തി വച്ച നിലയിലായിരുന്നു. ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് മരിച്ച രശ്മി. ഇന്ന് ജോലിക്ക് […]

Keralam

‘എത്രയും പെട്ടെന്ന് വീണാ ജോർജിന്റെ രാജി എഴുതി വാങ്ങി, അവരെ വാർത്തവായിക്കാൻ പറഞ്ഞയക്കുക’; കെ.മുരളീധരൻ

മന്ത്രി വീണാജോർജിനെതിരെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പ് ആയി മാറി. ഇത്രയും പിടിപ്പുക്കെട്ട മന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. സിസ്റ്റത്തിന്റെ തകരാർ എന്ന് പറയുന്നു, സിസ്റ്റത്തെ നിയന്ത്രിക്കേണ്ടത് അതത് വകുപ്പാണ്. എത്രയും പെട്ടെന്ന് മന്ത്രിയുടെ രാജി എഴുതി വാങ്ങി, ചാനലിൽ […]

Keralam

‘റവാഡയുടെ നിയമനത്തില്‍ വിശദീകരിക്കേണ്ടത് സര്‍ക്കാര്‍’; കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍

കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ റവാഡയെ പോലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് […]

Keralam

‘നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല, ബിജെപി വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സിപിഐഎം കൊണ്ടുപോകും’: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കെ സുരേന്ദ്രൻ കോർ കമ്മിറ്റിയിൽ. നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നു പോകരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി […]

Keralam

‘കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തൻ ആക്കിയതാണ്; CPIM സർക്കാർ തീരുമാനത്തിനൊപ്പം’; എംവി ​ഗോവിന്ദൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തൻ ആക്കിയതാണ്. സർക്കാരും പാർട്ടിയും രണ്ടു നിലപാട് എടുക്കാൻ ഒരു വ്യതിരക്തതയും ഇല്ലയെന്ന് എംവി […]

Keralam

സെനറ്റ് ഹാളിലെ സംഘർഷം; കേരള സർവകലാശാല രജിസ്ട്രാറെ കുറ്റപ്പെടുത്തി വിസിയുടെ റിപ്പോർട്ട്

കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തിൽ രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലറുടെ റിപ്പോർട്ട്. ഗവർണറെ ബോധപൂർവം തടഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. വി.സി ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാർ ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ഉന്നതതല അന്വേഷണം വേണം എന്നും റിപ്പോർട്ടിൽ വിസി ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്ന് വൈസ് ചാൻസലറുടെ […]

Keralam

വിഎസിന്റെ ആരോഗ്യനില ഗുരുതരം; മെഡിക്കൽ ബുള്ളറ്റിൻ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. എന്നാൽ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. പട്ടം എസ് യു ടി ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. […]

India

എന്താണ് ഇ – പാസ്‌പോര്‍ട്ട്?, എങ്ങനെ അപേക്ഷിക്കാം?, അറിയാം പ്രയോജനങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ചയാണ് പാസ്‌പോര്‍ട്ട് സേവാ 2.0 പദ്ധതിയുടെ ഭാഗമായി ഇ- പാസ്‌പോര്‍ട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുത്ത നഗരങ്ങളില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച പദ്ധതി രാജ്യത്തുടനീളം നടപ്പാക്കുന്നതിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്ത്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവയ്പായാണ് കാണുന്നത്. ‘പൗര കേന്ദ്രീകൃത […]

Keralam

‘നിലമ്പൂർ വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല, അൻവർ പാർട്ടിയെ ചതിച്ച യൂദാസ്’; എ. കെ. ബാലൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ലെന്ന് മുൻ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. വടകര ലോക്സഭാ മണ്ഡലത്തിലും പാലക്കാടും കണ്ടത് നിലമ്പൂരും ആവർത്തിച്ചു. പി വി അൻവർ പാർട്ടിയെ ചതിച്ച യൂദാസെന്നും തോറ്റെങ്കിലും എം സ്വരാജ് ഉയർത്തെഴുന്നേൽക്കുമെന്നും ലേഖനത്തിലുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് […]

Keralam

സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള; ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല

സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള. ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കില്ല. […]