Business

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 3000ലധികം രൂപ

കൊച്ചി: വീണ്ടും ഇടിവ് നേരിട്ടതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു. 8915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന […]

Uncategorized

‘കേരള പോലീസ് ഇന്ത്യയിലെ മികച്ച സേന; അചഞ്ചലമായ പിന്തുണ നൽകിയ സഹപ്രവർത്തകർക്ക് നന്ദി’; ഷെയ്‌ക്ക് ദർവേഷ് സാഹേബ്

കേരള പോലീസ് ഇന്ത്യയിലെ മികച്ച സേനയെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബ്. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ യാത്രയയപ്പ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 വർഷത്തെ സർവീസിന് ശേഷമാണ് പടിയിറക്കം. വിശ്വസിച്ചു ചുമതലകൾ ഏൽപ്പിച്ച എല്ലാവരോടും കടപ്പാടെന്ന് ദർവേഷ് സാഹേബ് പറഞ്ഞു. കുറ്റാന്വേഷണ മികവിലും, ക്രമസമാധാനം […]

Keralam

റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി; മന്ത്രിസഭ യോഗത്തിൽ തീരുമാനം

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ തീരുമാനം. പ്രത്യേക മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവില്‍ കേന്ദ്ര കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ. 1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് റവാഡ എ ചന്ദ്രശേഖർ. ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് സ്‌പെഷ്യൽ ഡയറക്ടർ ആയ […]

India

നാല് മണിക്കൂറല്ല, ഇനി എട്ട് മണിക്കൂർ റിസർവേഷൻ ചാർട്ട് നേരത്തെ വരും, കോളടിക്കുന്നത് വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്കടക്കം

ന്യൂഡൽഹി : ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. റിസർവേഷൻ സംവിധാനം എളുപ്പമാക്കുന്നതിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. വെയ്റ്റ് ലിസ്റ്റ് ഉൾപ്പെടെയുള്ളവയുടെ കാര്യത്തിലാണ് പ്രധാന പദ്ധതി. ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പെങ്കിലും വെയിറ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുകളുടേതടക്കം ചാർട്ട് തയാറാക്കുന്നത് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ബുക്കിങ്ങുകൾക്കും അന്വേഷണങ്ങൾക്കുമായി ഒരു […]

Keralam

‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ, ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്; യുഡിഎഫിന്റെ ഹെൽത്ത് കമ്മീഷൻ നാളെ നിലവിൽ വരും’: വി ഡി സതീശൻ

ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനെന്നും സതീശൻ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർ ഹാരിസിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മെഡിക്കൽ കോളജുകളിലെയും അവസ്ഥ. സർജറി ചെയ്താൽ തുന്നി കെട്ടാൻ നൂല് പോലുമില്ല. നിയമസഭയിൽ […]

Keralam

‘ആരോഗ്യ മേഖലയിലെ പ്രതിസന്ധി, ഇടതു സർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രം’: സണ്ണി ജോസഫ്

ആരോഗ്യ മേഖലയിലെ പ്രതിസന്ധി, ഇടതു സർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നത് ഒരു സർക്കാർ ആശുപത്രിയിലെ മാത്രം കാര്യമല്ല. ഡോ. ഹാരിസ് പരാതി അറിയിച്ചിട്ടും പരിഹാരം കാണാൻ കഴിയാത്തത് ഗുരുതരം. വിവാദമായപ്പോൾ സമഗ്രമായി അന്വേഷിക്കും എന്നുള്ള ആരോഗ്യ മന്ത്രിയുടെ മറുപടി […]

Keralam

‘എസ്.എൻ.ഡി.പി. പൂർണമായും പിന്തുണയ്ക്കുന്നു, സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം’: വെള്ളാപ്പള്ളി നടേശൻ

സൂംബയെ  എസ്.എൻ.ഡി.പി. പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മതവികാരം വൃണപ്പെടുത്താൻ ശ്രമം. ഈ ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ […]

Keralam

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇടുക്കി, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. നാളെ മുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കും. വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തമാക്കാനും സാധ്യതയുണ്ടെന്നുമാണ് […]

Keralam

പുതിയ സ്ലീപ്പര്‍ ബസുകള്‍ ഉടന്‍ എത്തിക്കാന്‍ KSRTC; ലക്ഷ്യം സ്ലീപ്പര്‍ ബസുകളുടെ സ്വകാര്യ കുത്തക തകര്‍ക്കലെന്ന് മന്ത്രി ഗണേഷ് കുമാര്‍

സ്ലീപ്പര്‍ ബസുകളുടെ സ്വകാര്യ കുത്തക തകര്‍ക്കാന്‍ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് പുത്തന്‍ സ്ലീപ്പര്‍ ബസുകള്‍ ഉടന്‍ എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബാംഗ്ലൂരിലേക്ക് ഉള്‍പ്പെടെ ദീര്‍ഘദൂര സര്‍വീസുകളില്‍ സ്വകാര്യ ബസ്സുകളുടെ കുത്തക പൊളിക്കാനാണ് തീരുമാനമെന്നും മന്ത്രി  പറഞ്ഞു.  മുഖം മാറ്റത്തിന് ഒരുങ്ങുന്ന കെഎസ്ആര്‍ടിസിയുടെ നിര്‍ണായക ചുവട് വെയ്പ്പാണിത്. […]

Keralam

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു. 13 സ്പിൽവേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 11 .35 ഓടെയാണ് മുല്ലപെരിയാർ എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ സ്പിൽ വേ ഷട്ടറുകൾ തുറന്നത്. ജനവാസമേഖലയായ വള്ളക്കടവിലേക്കാണ് ആദ്യം വെള്ളം […]