Keralam

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിലവിലെ സംവിധാനം തുടരാം, മാറ്റത്തിന് കോടതിയെ സമീപിക്കാം; ഭാഷാ പഠനത്തില്‍ ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാപഠനത്തിന് ഇതുവരെയുണ്ടായിരുന്ന സംവിധാനം തുടരാന്‍ ഹൈക്കോടതിഉത്തരവ്. സ്‌കൂള്‍ സിലബസില്‍ നിന്ന് പ്രാദേശിക മഹല്‍, അറബിക് ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടേതാണ് ഉത്തരവ്. സ്‌കൂള്‍ സിലബസില്‍ ത്രിഭാഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ […]

Health

കൊവിഡിൽ ജാഗ്രത വേണം; മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം, മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതലിന്റെ ഭാഗമായി പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. ഇടവിട്ടുള്ള മഴ പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ […]

Keralam

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ച സംഭവം; ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി. പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് […]

District News

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രമൊരുങ്ങുന്നു

കോട്ടയം: കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1985 എംബിബിഎസ് ബാച്ച് കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രമൊരുക്കുന്നു . കാൻസർ വാർഡിനോട് ചേർന്നു 1000 സ്ക്വയർ ഫീറ്റിലാണ് മനോഹരമായ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്രമിക്കൂന്നതിന് ആധുനിക ശുചിമുറി സൗകര്യങ്ങളോടുകൂടിയുള്ള മുറികളാണ് ഒരുക്കിയിരിക്കുന്നത്.ഡൈനിംഗ് ഏരിയ, […]

Movies

“സുഖിനോ ഭവന്തു”ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന “സുഖിനോ ഭവന്തു” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്.കേരള ഫിലിം ക്രിറ്റിക്സിന്റെ രണ്ട് അവാർഡ് നേടിയ ഈ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോക്ടർ ഷിബു ജയരാജ്‌,പ്രകാശ് ചെങ്ങൽ,ഗോഡ്വിൻ, ശ്യാം […]

Health

യുവാക്കൾക്കിടയിൽ അപെൻഡിക്‌സ് കാൻസർ വർധിക്കുന്നു; തിരിച്ചറിയാതെ പോകരുത് ഈ ലക്ഷണങ്ങൾ

വളരെ അപൂർവമായി മാത്രം കണ്ടുവന്നിരുന്ന ഒരു രോഗാവസ്ഥയാണ് അപെൻഡിക്‌സ് കാൻസർ. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമേ രോഗം പിടിപെടാറുണ്ടായിരുന്നുള്ളു എന്ന് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ സമീപകാലത്തെ ചില കണ്ടെത്തലുകൾ വളരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വിടുന്നത്. യുവാക്കൾക്കിടയിൽ അപെൻഡിക്‌സ് […]

Keralam

പണിക്കിറങ്ങാത്തവര്‍ പോലും ജോലി ചെയ്തതായി വ്യാജ രേഖ ചമച്ചു; പെരുങ്കടവിള പഞ്ചായത്തില്‍ തൊഴിലുറപ്പിന്റെ പേരില്‍ തട്ടിപ്പ്

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ വ്യാജഹാജര്‍ ഉണ്ടാക്കി തട്ടിപ്പ്. പണിക്കിറങ്ങാത്തവര്‍ ജോലി ചെയ്തതായി രേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. നടത്തിയ തട്ടിപ്പുകള്‍ പരസ്യമായി പ്രഖ്യാപിച്ചത് ജനപ്രതിനിധികള്‍ തന്നെയാണ്.  പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സമിതി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ജനപ്രതിനിധികള്‍ പരസ്യ പ്രതികരണം നടത്തിയത്. കേന്ദ്ര […]

Keralam

സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമി അഴിമതിക്കേസ്: 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ട് […]

Keralam

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്റ്റെല്ലസ് ഇരയമ്മൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 30ന് വിഴിഞ്ഞത്തു നിന്ന് പോയ വള്ളംമറിഞ്ഞാണ് അപകടം ഉണ്ടായത്. അഞ്ച് പേരായിരുന്നു ഈ മത്സ്യബന്ധന വള്ളത്തിൽ ഉണ്ടായിരുന്നത്. […]

Keralam

ഇൻഷുറൻസ് തട്ടിപ്പ്, കപ്പല്‍ മുക്കുന്ന സംഘം, കപ്പൽ അത്യാഹിതങ്ങളില്‍ അട്ടിമറി സാധ്യതയും; സമഗ്രാന്വേഷണം വേണമെന്ന് വിദഗ്‌ധര്‍

കോഴിക്കോട്: അറബിക്കടലിലെ ചരക്ക് കപ്പൽ അപകടങ്ങളിൽ അട്ടിമറി സാധ്യതയും സംശയിക്കപ്പെടുന്നു. സ്വതന്ത്ര കപ്പൽ ചാനലിൽ  നടന്ന കപ്പൽ അത്യാഹിതങ്ങൾ  ഇൻഷുറൻസ് തട്ടിപ്പിന്‍റെ ഭാഗമാണോ എന്നാണ് ഉയരുന്ന ചോദ്യം. കപ്പൽ മുക്കുന്ന  സംഘത്തിന്‍റെ  സാന്നിധ്യവും ഈ രണ്ട് സംഭവങ്ങളുണ്ടായോ എന്നതും ദുരൂഹമാണ്. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കപ്പലുകൾക്ക് എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് […]