District News

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ഇയാൾ കബളിപ്പിച്ചത്. യുവാവിൽ നിന്ന് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തു. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്നാണ് യുവാവ് പരാതി […]

Keralam

‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ധനസഹായം ആവശ്യപ്പെട്ടത്. സഹോദരങ്ങളെ പൈസ കയ്യിലില്ലാ സഹായിക്കണം എന്നാണ് അന്‍വര്‍ പറയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അന്‍വര്‍ വിഡിയോയില്‍ പറയുന്നു. ഈ പോരാട്ടത്തിൽ […]

Technology

ഇന്‍റർനെറ്റ് വിപ്ലവത്തിനൊരുങ്ങി ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക്: ഇന്ത്യയിൽ അനുമതി

ഹൈദരാബാദ്: ഇന്‍റർനെറ്റ് മേഖലയിൽ ഇന്ത്യയിൽ വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി സ്റ്റാർലിങ്ക്. ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ അധിഷ്‌ഠിത അതിവേഗ ഇന്‍റർനെറ്റ് സേവന സംവിധാനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു. ടെലികോം മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെ സ്റ്റാർലിങ്ക് ഇന്ത്യയിൽ തങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരു […]

Keralam

ബംഗ്ലാദേശി അഭയാർഥികളെ തിരിച്ചയക്കുന്നതിൽ കൂടുതൽ മനുഷ്യത്വ സമീപനം സ്വീകരിക്കണം: എം എ ബേബി

ബംഗ്ലാദേശി അഭയാർഥികളെ തിരിച്ചയക്കുന്നതിൽ കൂടുതൽ മനുഷ്യത്വ സമീപനം സ്വീകരിക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സെൻസസ്, ജാതി സെൻസസ്, മണ്ഡല പുനർനിർണയം എന്നീ വിഷയങ്ങളിൽ സർവകക്ഷി യോഗം വിളിക്കണം. മണ്ഡല പുനർനിർണയത്തിൽ തെക്കൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർക്ക് എതിരായ സുപ്രീം കോടതി […]

India

കശ്മീരില്‍ ഭീകരത പടര്‍ത്താനായിരുന്നു ശ്രമം, ലക്ഷ്യം കലാപം; പാകിസ്ഥാനെതിരെ മോദി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരത പടര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നത് കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാര്‍ ലക്ഷ്യമിട്ടായിരുന്നു. ഇന്ത്യയില്‍ കലാപമുണ്ടാക്കലായിരുന്നു മറ്റൊരു ലക്ഷ്യം. കശ്മീരിലെ ചെനാബില്‍ ഐഫല്‍ ടവറിനെക്കാള്‍ ഉയരമുള്ള പാലം യാഥാര്‍ഥ്യമാക്കിയെന്ന് മോദി പറഞ്ഞു. 46,000 കോടി രൂപ ചെലവില്‍ ചെനാബില്‍ നിര്‍മിച്ച […]

Keralam

‘കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചത് പിൻവലിക്കണം, ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും’: ഡി.വൈ.എഫ്.ഐ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ. ഇത് പിൻവലിക്കണം, ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ 50 രൂപ ഈടാക്കി സന്ദർശനം അനുവദിക്കാനാണ് തീരുമാനം. കേരളത്തിലെ ആതുര സേവന മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ […]

Keralam

സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയ പ്രൊഡക്ഷൻ കൺട്രോളറിനെ സസ്പെൻഡ് ചെയ്തു

നിർമാതാവ് സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ നടപടി. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെ സസ്പെൻഡ് ചെയ്തു. റിനി ജോസഫിന്റെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ മുൻപും പലർക്കെതിരെയും ഉണ്ടായിട്ടുണ്ട്. ഇയാൾ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്നും യൂണിയൻ. ഫെഫ്കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് […]

Health

അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്താൻ സംസ്ഥാനത്ത് പുതിയ മോളിക്യുലാര്‍ ലാബ്; ആദ്യ രോഗ നിർണയം നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബിക് മസ്തിഷ്‌ക രോഗ(അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിർണയം നടത്തി. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പ്രത്യേകം സജ്ജമാക്കിയ പിസിആര്‍ ലാബിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമുണ്ടാക്കുന്ന അമീബയെ തിരിച്ചറിഞ്ഞത്. Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae […]

Keralam

പലസ്തീൻ ജനതയ്ക്ക് സിപിഐഎം ഐക്യദാർഢ്യം അറിയുക്കുന്നു, ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം: എംഎ ബേബി

ഓപ്പറേഷൻ സിന്ദൂർ, പാർലമെന്റ്ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാത്തതിനെ അപലപിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി. ഓപ്പറേഷൻ സിന്ദൂറിനെ പ്രധാനമന്ത്രി രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഭീകര വാദതെ നേരിടാൻ സൈനിക നടപടികൾ കൊണ്ട് മാത്രം സാധിക്കില്ല എന്ന് സിപിഐഎം അറിയിച്ചു. വിദ്വേഷ പ്രചാരണത്തിന് ചില ഹിന്ദുത്വ ശക്തികൾ ഉപയോഗിക്കുന്നു ഓപ്പറേഷൻ […]

Keralam

നേമത്ത് നാലാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയില്‍; അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്ന് സൂചന

തിരുവനന്തപുരം നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഹല്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്നാണ് പൊലീസ് നല്‍കുന്ന സൂചന.  ശ്യാം-രേഖ ദമ്പതികളുടെ മകളാണ് അഹല്യ. ഇരുവരും കൂലിപ്പണിക്കാരാണ്. ഇന്ന് രാവിലെ അമ്മ ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കുട്ടി ഒപ്പം വരുന്നുവെന്ന് പറഞ്ഞ് […]