India

റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന്റെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് മുന്നേറി, മണപ്പുറം, മുത്തൂറ്റ് ഓഹരികളില്‍ റാലി

മുംബൈ: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍  മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം രേഖപ്പെടുത്തിയ ബിഎസ്ഇ സെന്‍സെക്‌സ് 800 ഓളം പോയിന്റ് ആണ് മുന്നേറിയത്. സെന്‍സെക്‌സ് 82,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലും നിഫ്റ്റി 25000 മറികടന്നുമാണ് ക്ലോസ് ചെയ്തത്. സമ്പദ് […]

Keralam

കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

കൊച്ചി കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. രാവിലെ 10 മണിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്. കേന്ദ്രീയ ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം എക്സ്പ്ലോസീവ്സ് വിഭാഗം മേധാവിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. പോലീസും ബോംബ് സ്ക്വാഡും പരിശോധനയ്ക്കായി […]

Keralam

രാജ്ഭവനെ ബിജെപി ക്യാമ്പ് ഓഫീസാക്കി മാറ്റാൻ ശ്രമം, ഗവർണർ പദവിയേ വേണ്ട എന്നാണ് സിപിഐ നിലപാട്; ബിനോയ് വിശ്വം

ഗവർണർ പദവിയേ വേണ്ട എന്നാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റാൻ ശ്രമം. മുഖ്യമന്ത്രി നേരിട്ട് അതൃപ്തി അറിയിക്കണോ എന്നത് ചർച്ചാ വിഷയമാക്കേണ്ട കാര്യം. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് […]

India

ഐഫൽ ടവറിനേക്കാൾ ഉയരം, ചെനാബ് റെയില്‍പ്പാലം രാജ്യത്തിന് സമർപ്പിച്ചു

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍പ്പാത യാഥാര്‍ഥ്യമായെന്ന് പ്രധാനമന്ത്രി. 46,000 കോടി രൂപയുടെ വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തും. ഐഫല്‍ ടവര്‍ കാണാന്‍ ആളുകള്‍ പാരിസിലേക്ക് യാത്ര ചെയ്യുന്നു,എന്നാല്‍ ചെനാബ് റെയില്‍പ്പാലം ഐഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും വലിയ ആഘോഷമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ലോകത്തിലെ […]

Keralam

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് സിപിഐ; രാഷ്ട്രപതിക്ക് കത്തയച്ച് പി.സന്തോഷ് കുമാര്‍

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ. ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു സിപിഐ രാജ്യസഭാ കക്ഷിനേതാവ് പി.സന്തോഷ് കുമാറാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ഫെഡറല്‍ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്‌തെന്ന് വ്യക്തമാക്കുന്നു. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ ഉടന്‍ തിരിച്ചുവിളിക്കണമെന്നാണ് ആവശ്യം. നിരവധി […]

India

യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് ഒരു രാഷ്‌ട്രത്തിന്‍റെ കരുത്തുറ്റ കര്‍മ്മമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: യുവശാക്തീകരണമാണ് ഒരു രാഷ്‌ട്രത്തിന് ചെയ്യാനാകുന്ന ഏറ്റവും കരുത്തുറ്റ കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്ന നിരവധി കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ തന്നെ ഇന്ത്യ യുവതയെ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി. വൈവിധ്യങ്ങളും നൂതനതയും നിശ്ചയദാര്‍ഢ്യവുമുള്ളവരാണ് […]

Health

സന്ധിവേദന കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ ഇവയാണ്

പ്രായം കൂടുന്നതിനനുസരിച്ച് മിക്കവരിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസ്‌. വിവിധ രോഗങ്ങളുടെ ഭാഗമായും സന്ധിവേദന കണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെ രോഗം എന്നതിലുപരി ഒരു രോഗലക്ഷണം കൂടിയാണിത്. മരുന്നുകൾ കൊണ്ട് മാത്രം സന്ധിവേദന പരിഹരിക്കാൻ സാധിക്കില്ല. ചിട്ടയായ വ്യായാമം, പോഷക സമ്പുഷ്‌ടമായ ഭക്ഷണക്രമം എന്നിവയെല്ലാം സന്ധിവേദന […]

Keralam

ഇനി ടോക്കണ്‍ മറിച്ചുനല്‍കാന്‍ പറ്റില്ല; ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരില്‍ ഒരാളുടെ കാര്‍ഡ് നല്‍കിയാല്‍ മതി. ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് […]

India

രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു; കേരളത്തില്‍ 1679 കേസുകള്‍; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 1679 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ 192 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് […]

Keralam

കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.