Banking

ഇഎംഐ കുറയും; വീണ്ടും പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന് വീണ്ടും മുഖ്യ പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കില്‍ 50 ബേസിക് പോയിന്റിന്റെ […]

Business

രൂപ 86 കടക്കുമോ?, 12 പൈസയുടെ ഇടിവ്; ഓഹരി വിപണിയും നഷ്ടത്തില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ  മൂല്യം വീണ്ടും ഇടിഞ്ഞു. 12 പൈസയുടെ നഷ്ടത്തോടെ 85.91 ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഇന്നലെ തിരിച്ചുകയറിയ രൂപ ഏഴുപൈസയുടെ നേട്ടത്തോടെ 85.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്ഓഹരി വിപണിയിലെ […]

Business

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 73,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം 73,000 കടന്ന സ്വര്‍ണവിലയില്‍  ഇന്ന് മാറ്റമില്ല. 73,040 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9130 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും. തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് വീണ്ടും […]

India

നീറ്റ് പിജി ഓഗസ്റ്റ് മൂന്നിന്? ഇനി സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണായകം

ന്യൂഡൽഹി: ഈ വര്‍ഷത്തെ നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജുവേറ്റ് (നീറ്റ്-പിജി) ഓഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീം കോടതിയിൽ അനുമതി തേടി നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻ‌ബി‌ഇ‌എം‌എസ്). ജൂൺ മാസം 15 ന് പരീക്ഷ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ […]

Keralam

പെരുന്നാള്‍ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് വിമുഖതയില്ല, വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം: മന്ത്രി വി ശിവന്‍കുട്ടി

ബലിപെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഇന്നലെ രാത്രിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതിനെച്ചൊല്ലി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു […]

Keralam

ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്

കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. നടന്‍ ഷൈന്‍ […]

India

ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ; ചെനാബ് പാലം ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ജമ്മുകശ്മീരിലെ ചെനാബ് റെയില്‍പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപാലമാണ് ചെനാബ്. ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടുതലുണ്ട് ചെനാബ് ആര്‍ച്ച് ബ്രിഡ്ജിന്. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം രാജ്യത്തിന് സമര്‍പ്പിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ […]

Keralam

മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ . ബ്രെത്ത് അനലൈസറില്‍ പരിശോധിക്കുമ്പോള്‍ അരിഷ്ടമോ ഹോമിയോ ഗുളികയോ കഴിച്ചതാണെന്ന് കാരണം പറയരുതെന്ന് കെ ബി ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ പി എച്ച് എസ് സിയില്‍ […]

Local

അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ.പി. സ്കൂളിലെ ‘ എൻ്റെ കറിത്തോട്ടം’ പദ്ധതി ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ : അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി. സ്കൂളിൽ ‘ എൻ്റെ കറിത്തോട്ടം’ പദ്ധതി അതിരമ്പുഴ ഫെഡറൽ ബാങ്കിൻ്റെ പങ്കാളിത്തത്തോടെ ബാങ്ക് മാനേജർ ശരത് കെ എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാ. എബ്രാഹം കാടാത്തു കളത്തിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ജെയിംസ് കുര്യൻ പരിസ്ഥിതി ദിന […]

Keralam

‘രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത് ‘ ; പ്രതികരണവുമായി ബിനോയ് വിശ്വം

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഭാരതാംബ, ഭാരതമാതാവ് എന്നത് സങ്കല്‍പ്പം മാത്രമാണ്. അത് കോടാനുകോടി ഇന്ത്യക്കാരെ അന്നും ഇന്നും എന്നും ആവേശം കൊള്ളിക്കുന്ന ഒരു പ്രതീകമാണ്. ആ പ്രതീകത്തിന് […]