Keralam

ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോനെതിരെ തെളിവില്ല; റിപ്പോര്‍ട്ട് നല്‍കി അന്വേഷണ സംഘം

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഏകദേശം ആറ് മാസം മുന്‍പാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമാ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് […]

Business

വീണ്ടും ഇടിഞ്ഞ് രൂപ; 19 പൈസയുടെ നഷ്ടം, 86ലേക്ക്; തിരിച്ചുവന്ന് ഓഹരി വിപണി

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നഷ്ടത്തോടെ 85.80ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്, എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത് കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. അതിനിടെ കഴിഞ്ഞ […]

Keralam

സ്വര്‍ണവില ഉയര്‍ന്നു; അറിയാം ഇന്നത്തെ വില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 72,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 9090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് […]

Keralam

മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതിയുടെ പരിശോധന; സ്ഥിതിഗതികൾ വിലയിരുത്തി

മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി.ചെയർമാൻ ഗിരിധറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. […]

Keralam

‘മുകേഷ്.എം.നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് പശ്ചാത്തലം അറിയാതെ’; മാപ്പ് ചോദിച്ച് സംഘാടകർ

പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതിൽ മാപ്പ് ചോദിച്ച് സംഘാടകർ. പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്ലോഗർ മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.ഖേദം പ്രകടിപ്പിച്ച് സ്കൂൾ അധികൃതർക്ക് സംഘാടകർ കത്തയച്ചു. സ്കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ […]

Keralam

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, […]

Entertainment

ഹൊറർ റൊമാന്‍റിക് ത്രില്ലറുമായി പ്രഭാസ് ; രാജാസാബ് ഉടൻ തീയറ്ററുകളിൽ

പ്രഭാസ് ചിത്രം ‘രാജാ സാബി’ന്‍റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകര്‍. ഡിസംബർ 5 നാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. റിലീസിന് മുമ്പേ ചിത്രത്തിന്‍റെ ടീസർ ജൂൺ 16 ന് പുറത്തിറങ്ങും. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ ‘രാജാസാബ്’ […]

Entertainment

സാമ്പ്രാണി പെൺതിരി ; വെറൈറ്റി ഗാനവുമായി ‘വ്യസനസമേതം ബന്ധുമിത്രാദികൾ

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അനശ്വര രാജൻ നായികയാവുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘സാമ്പ്രാണി പെൺതിരി..’ എന്ന വരികളോടെ തുടങ്ങുന്ന വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്. വുൾഫ്, തല, അന്താക്ഷരി, ജയ ജയ ജയ ജയ ഹേ, വാഴ, ഗുരുവായൂർ […]

Keralam

ഇടുക്കിയും റെയില്‍വേ ഭൂപടത്തിലേക്ക്; ശബരിപാത യാഥാര്‍ഥ്യമാകുന്നു, കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പാത പതിറ്റാണ്ടുകള്‍ക്കു ശേഷം പ്രതീക്ഷയുടെ ട്രാക്കിലേക്ക്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഉടന്‍ തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന […]

Keralam

‘നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി’; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.നടിയെ അപമാനിക്കാൻ വേണ്ടിയായിരുന്നു ഈ പ്രയോഗങ്ങൾ എന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം […]