Keralam

സിൽവർ ലൈൻ അടിമുടി മാറും: കെ റെയിലിന് ഇ ശ്രീധരൻ്റെ ബദൽ; കേന്ദ്രം അംഗീകരിക്കുന്നു

കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ ഇ ശ്രീധരൻ്റെ ബദൽ മാർഗം കേന്ദ്രത്തിന് സ്വീകാര്യമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഇ ശ്രീധരൻ സമർപ്പിച്ച രൂപരേഖ തൃപ്തികരമാണെന്ന് സംസ്ഥാന സർക്കാരിനെ വൈകാതെ അറിയിക്കും. മെട്രോമാനും കേന്ദ്ര റെയിൽവേ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച ശേഷമായിരിക്കും കേന്ദ്രം നിലപാട് അറിയിക്കുക. കേന്ദ്ര പദ്ധതിയായി ശ്രീധരൻ അവതരിപ്പിച്ച […]

Technology

ഉപയോക്താക്കള്‍ക്ക് നിര്‍ണായാകമായ സ്വകാര്യത ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് നിര്‍ണായാകമായ സ്വകാര്യത ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് ഉപയോക്തൃനാമങ്ങള്‍ സൃഷ്ടിച്ച് ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പറുകള്‍ മറയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ ചാറ്റ് […]

India

‘കന്നഡയെ താഴ്ത്തികെട്ടാൻ ഉദ്ദേശിച്ചിട്ടില്ല, വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു’; ഫിലിം ചേംബറിനു കത്തെഴുതി കമൽ ഹാസൻ

ബം​ഗളൂരു: കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള നടൻ കമൽ ഹാസന്റെ  പരാമർശങ്ങൾ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. വിവാദ പരാമർശത്തെ തുടർന്ന് കഴിഞ്ഞ ദിവസം കമൽ ഹാസന്റെ പുതിയ ചിത്രമായ ത​ഗ് ലൈഫിന് കർണാടകയിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കർണാടക ഹൈക്കോടതിയും നടനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ […]

India

അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കും, ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍; കെ റെയില്‍ ചര്‍ച്ചയായില്ലെന്ന് വി അബ്ദുറഹിമാന്‍

ന്യൂഡല്‍ഹി: കിഴക്കന്‍ മേഖല പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന അങ്കമാലി ശബരി റെയില്‍പ്പാത (sabari rail line ) യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതായി മന്ത്രി വി അബ്ദുറഹിമാന്‍. ‘ അടുത്ത ദിവസം തന്നെ കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രവൃത്തി ആരംഭിക്കും. ഭൂമി ഏറ്റെടുക്കല്‍ […]

Business

രൂപയുടെ മൂല്യം ഇടിഞ്ഞു, പത്തുപൈസയുടെ നഷ്ടം, എണ്ണവില 65 ഡോളറിലേക്ക്; ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം

മുംബൈ: ഡോളറിനെതിരെ രൂപയുടെ  മൂല്യം ഇടിഞ്ഞു. പത്തുപൈസയുടെ നഷ്ടത്തോടെ 85.49 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ദുര്‍ബലമായിരുന്ന ഡോളര്‍ നേരിയതോതില്‍ തിരിച്ചുവന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ചാഞ്ചാടി നില്‍ക്കുന്ന ഓഹരി വിപണിയും വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ അവലോകന യോഗവുമാണ് രൂപയെ […]

Keralam

പി വി അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി;തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധിക്കില്ല; സ്വതന്ത്രനായി മത്സരിക്കാം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. എന്നിരിക്കിലും അദ്ദേഹത്തിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം. പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പത്രികയില്‍ സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന.  തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്‌ട്രേഷന്‍ […]

Keralam

എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്റെ അനധികൃത പ്രവര്‍ത്തനം: ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും അപകട സാധ്യതയുള്ള മേഖലകളിലെ സാഹസിക വിനോദസഞ്ചാരത്തിന് ജില്ലാ […]

Technology

6000 പേരെ ഒഴിവാക്കിയതിന് പുറമേ വീണ്ടും പിരിച്ചുവിടല്‍; മൈക്രോസോഫ്റ്റില്‍ 300ലധികം പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടം

വാഷിങ്ടണ്‍: പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്  300ലധികം ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. വര്‍ഷങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. എഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനിടെയാണ് മറുഭാഗത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നത്. […]

District News

ജാതി സെന്‍സസ് വേണ്ട; സംവരണം യോഗ്യതയില്‍ വെള്ളം ചേര്‍ക്കലെന്ന് എന്‍എസ്എസ്

ചങ്ങനാശേരി: ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്നും ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തില്‍ നടന്ന 111-ാമത് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി. സംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ […]

Keralam

വാഹനത്തിൽ 21 കുട്ടികൾ; തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. കിളിമാനൂർ നഗരൂർ ഊന്നൻകല്ലിലാണ് സംഭവം നടന്നത്. വെള്ളല്ലൂർ ഗവർൺമെന്റ് എല്‍പിഎസിലെ  സ്കൂൾ ബസ് ആണ് അപടത്തിൽപ്പെട്ടത്. റോഡിൽ നിന്നും വയലിലേക്ക് വീഴുകയായിരുന്നു. റോഡിന് വീതിയില്ലാത്ത ഭാഗം ചരിഞ്ഞ് വലയിലേക്ക് പതിക്കുകയായിരുന്നു. ബസ് പൂർണമായും ചരിഞ്ഞ് വയലിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ കുട്ടികളെ കേശവപുരം സാമൂഹിക […]