Keralam

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ : സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന വ്യാപക ഓഡിറ്റിന് നിര്‍ദേശം നല്‍കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. 15 ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന് നിര്‍ദേശം നല്‍കി.  തൊഴിലുറപ്പ് പദ്ധതിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നു എന്നാണ് കേന്ദ്ര അന്വേഷണത്തില്‍ കണ്ടെത്തിയത്. […]

Keralam

‘റീല്‍സ് വ്യക്തികളുടെ വളര്‍ച്ചയ്ക്ക് മാത്രം; പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ല’; ഷാഫിയെയും രാഹുലിനെയും വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും നോക്കരുതെന്നും രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍  പറഞ്ഞു. കപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തില്‍ നിര്‍ണായക പങ്കെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. നിലമ്പൂര്‍ […]

Keralam

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളിലും നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.ഓറഞ്ച് അലർട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം […]

Health

അത്ര നിസ്സാരക്കാരനല്ല പനിക്കൂർക്ക, സൂഷ്മ വൈറസുകളെ വരെ വരുതിയിലാക്കും, ആയുര്‍വേദത്തില്‍ വിശിഷ്ട സ്ഥാനം

ആരോ​ഗ്യവും ആയുസും കാക്കുന്ന നിരവധി ചെടികൾ നമ്മുടെ വീട്ടുമുറ്റത്തു തന്നെ ഉണ്ടാവാറുണ്ട്. വലിയ അസുഖങ്ങൾക്ക് പോലും വീട്ടുമുറ്റത്തെ ചെടിയുടെ ഇലയിലും തണ്ടിലും വേരിലുമൊക്കെ ഔഷധ ​ഗുണങ്ങൾ തിരയുന്ന പ്രാകൃത രീതിക്കാരാണ് ആയുർവേദത്തിൽ വിശ്വസിക്കുന്നവരെന്ന് മുൻവിധികളോടെ കാണുന്നവര്‍ നിരവധിയാണ്. വലിയ രോ​ഗത്തിന് ഇനിയും കണ്ടെത്താത്ത അത്ഭുത മരുന്ന് കാത്തിരിക്കുന്നവരാണ് കൂടുതലും […]

Keralam

‘നിലമ്പൂരിലെ UDF വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ല, കൂടുതൽ മാറ്റുള്ള വിജയം 2026ൽ സമ്മാനിക്കും’; ഷാഫി പറമ്പിൽ

നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ എം പി. ഒരു വാക്കും മാറ്റ് കുറയ്ക്കില്ല. അത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. നിലബൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്. മാറ്റ് കുറയാത്ത വിജയമാണ് നിലമ്പൂരിലേത്. അത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരും. കൂടുതൽ മാറ്റുള്ള വിജയം 2026ൽ കേരളത്തിലെ […]

Keralam

കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് […]

Keralam

‘സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജ് മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്’: സന്ദീപ് വാര്യർ

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം സ്വരാജ്. ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പിലാണ് അവാര്‍ഡ് നിരസിക്കുന്നതായി സ്വരാജ് വെളിപ്പെടുത്തിയത്. സ്വരാജിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജിന്റെ നടപടി മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്. ഇതൊക്കെ കാണുമ്പോഴാണ് […]

Keralam

‘എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കും’ ; അടൂര്‍ പ്രകാശ്

എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന ചര്‍ച്ചയുടണ്ടാകും. പി വി അന്‍വര്‍ വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അടൂര്‍ പ്രകാശ്  പറഞ്ഞു. യുഡിഎഫില്‍ യാതൊരു വിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് ശക്തമായ […]

Keralam

‘ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകും’; ആര്യാടൻ ഷൗക്കത്ത്

ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകുമെന്ന് ആര്യാടൻ ഷൗക്കത്ത്. 8 മാസം കൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. സർക്കാർ ഒപ്പം നിന്നാൽ നിലമ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ഇന്നലെ തന്നെ കാട്ടാന ആക്രമണം ഉണ്ടായിട്ടു മൃതദേഹം […]

District News

കോട്ടയം പള്ളിക്കത്തോട് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം : കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിതകിടിയിൽ ആടുകാണിയിൽ വീട്ടിൽ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.പ്രതിയായ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വിൽപ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം […]