Keralam

‘വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം’; ബാലാവകാശ കമ്മിഷന്‍ നിലപാട് തള്ളി മുഖ്യമന്ത്രി

വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി സംശയം സംബന്ധിച്ച് കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാല്‍ ബാഗോ മറ്റ് പരിശോധിക്കുന്നതിനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് അധികാരമുണ്ട് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യങ്ങള്‍ ചെയ്താല്‍ അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന് […]

District News

കനത്ത മഴ: കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

India

ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ബഹിരാകാശത്ത് ചരിത്ര നിമിഷം. ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് നിര്‍ണായക ചുവടുവച്ച് ശുഭാംശു ശുക്ല. ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ ഇതാദ്യമായി ഒരിന്ത്യാക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇനിയുള്ള പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തിലിരുന്ന് ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങളാണ് നടത്തുക. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് […]

Keralam

ലഹരിയെന്ന മാരക വിപത്തിനെതിരായ മുന്നണിപ്പോരാളികളായി വിദ്യാർത്ഥികൾ മാറണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിമരുന്ന് എന്ന മാരക വിപത്തിനെതിരെയുള്ള മുന്നണിപ്പോരാളികളായി വിദ്യാർത്ഥികൾ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളാണ് ലഹരിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്നത്. ഒരു മഹാ വിപത്താണ് ലഹരി. ഈ മാരക വിപത്തിനെതിരെ നാം ഇന്ന് ഒരു പോരാട്ടം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ […]

Technology

ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ശ്രദ്ധയില്‍പ്പെടാത്ത, വായിക്കാത്ത സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് ഫീച്ചര്‍. ശ്രദ്ധയില്‍പ്പെടാത്ത ഇത്തരം സന്ദേശങ്ങള്‍ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഫീച്ചര്‍. AI Summarize എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഉഎയോക്താക്കള്‍ വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപം നല്‍കുന്നതിനാണ് മെറ്റ […]

Keralam

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ അഞ്ച് രൂപയാക്കണം; ജൂലൈ എട്ടിന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ പ്രക്ഷോഭത്തിലേക്ക്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പട്ടാണ് ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ഉടമകളുടെ തീരുമാനം. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗമാണ് തീരുമാനം എടുത്തത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്നതാണ് ബസ് ഉടമകളുടെ മുഖ്യ ആവശ്യം. സൂചന […]

Entertainment

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദത്തിലായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ വീണ്ടും സെൻസർ ബോർഡിന്റെ പ്രിവ്യൂവിന് മുന്നിലെത്തി. വീണ്ടും ജാനകി എന്ന പേര് മാറ്റണമെന്നാവർത്തിക്കുകയാണ് സെൻസർ ബോർഡ്. മുംബൈയിൽ നടന്ന പ്രിവ്യൂവിന് ശേഷമാണ് സെൻസർ ബോർഡിന്റെ തീരുമാനം. ഹൈന്ദവ ദൈവമായ സീതയുടെ […]

World

ബഹിരാകാശത്ത് ചരിത്ര നിമിഷം: സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ത്യക്കിത് അഭിമാനനിമിഷമാണ്. 41 വര്‍ഷത്തിന് ശേഷം ശുഭാന്‍ഷു ശുക്ല എന്ന ഇന്ത്യക്കാരന്‍ ബഹിരാകശത്തെത്തും. ഇതാദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തിലെത്തുന്ന ഇന്ത്യക്കാരനായി മാറും ശുഭാന്‍ഷു. […]

Keralam

‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്: സൗബിനും കൂട്ടർക്കും മുൻകൂർ ജാമ്യം, ജൂലൈ 7ന് ഹാജരാകണം

എറണാകുളം: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൻ്റെ അന്വേഷണവുമായി സഹകരിക്കുന്നതിൻ്റെ ഭാഗമായി ജൂലൈ 7ന് മൂവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. ഹാജരാവുമ്പോൾ […]

Keralam

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പിയില്‍ നിന്ന്

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഉഡുപ്പി കുന്ദാപുരയിൽ വച്ച് മെൽവിനെ പിടികൂടി. 200 കിലോമീറ്റർ പൊലീസ് പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഹിൽഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകൻ മെൽവിൻ മൊണ്ടേര സംഭവത്തിന് […]