District News

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി ബാബു കെ.ജോർജിനേയും സെക്രട്ടറിയായി ബി ഹരികൃഷ്ണനേയും തെരഞ്ഞെടുത്തു

കോട്ടയം: കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആയി പാലാ മേവട സുഭാഷ് ലൈബ്രറിയിലെ ബാബു കെ ജോർജിനേയും സെക്രട്ടറി ആയി പനമറ്റം ദേശീയവായനശാലയിലെ ബി ഹരികൃഷ്ണനേയും തെരഞ്ഞെടുത്തു. കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു റിട്ടേണിങ്ങ് ഓഫീസർ. വൈസ് പ്രസിഡൻ്റായി വൈക്കം പി കൃഷ്ണപിള്ള സ്മാരക […]

India

‘കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ ബജ്റംഗ് ദൾ നേതാവ് നിര്‍ബന്ധിച്ചു’; വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി

ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും 21കാരിയായ […]

India

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; തയ്യാറെടുപ്പുകൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ച സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനായി ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജ് തയ്യാറായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, […]

Keralam

‘ഒറ്റക്കെട്ടായി എതിർക്കും’ ഡോ.ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ.ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരെയുള്ള നടപടിയെ ഒറ്റക്കെട്ടായി എതിർക്കും. യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഡോക്ടർക്കെതിരായ പ്രതികാര നടപടിയാണ് നോട്ടീസെന്ന് സണ്ണി ജോസഫ് പറഞ്ഞു […]

India

കന്യാസ്ത്രീകളുടെ മോചനം; ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല, കേരള എംപിമാര്‍ക്ക് അമിത് ഷായുടെ ഉറപ്പ്

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കണ്ടിരുന്നു. ഇവര്‍ക്കാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര […]

Uncategorized

തിരുവനതപുരം മെഡിക്കൽ കോളജ് പ്രതിസന്ധി ; ഡോ. ഹാരിസിനെതിരെ നടപടി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശാസ്ത്രക്രിയ ഉപകരണങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലിൽ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണിൽ നോട്ടീസ്.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വഴിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് തിരുവനന്തപുരം […]

Others

അടിമുടി മാറ്റത്തിൽ കേരള ക്രിക്കറ്റ് ലീഗ് (KCL); ഇത്തവണ ഡിആർഎസ്സും

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇത്തവണ ഡിസിഷൻ റിവ്യൂ സിസ്‌റ്റവും (DRS). കെസിഎൽ പ്രഥമ സീസണിൽ തേഡ് അംപയർ സംവിധാനം മാത്രമേ അംപയർമാർക്ക് തീരുമാനങ്ങൾ എടുക്കാൻ സഹായകമായിരുന്നത്. എന്നാൽ, ഇത്തവണ ഓരോ ഇന്നിങ്സിലും രണ്ട് ടീമുകൾക്കും അംപയറുടെ തീരുമാനം പുനഃപരിശോധിക്കാൻ ഡിആർഎസ് ഉപയോഗിക്കാം. മൂന്ന് വീതം അവസരങ്ങൾ […]

Keralam

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണം ചന്തകളായിരിക്കും ഉണ്ടാകുക. ഓണച്ചന്തയിൽ ന്യായവിലയ്ക്കുള്ള നിത്യ ഉപയോഗ സാധനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. ബ്‌സിഡി നിരക്കിൽ 15 കിലോ അരി 10 രൂപ നിരക്കിൽ നൽകും. […]

Uncategorized

‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ജനുവരി മുതൽ പ്രാബല്യത്തിൽ’;പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് 20 രൂപ […]

Keralam

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ സാന്നിധ്യമായിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും പരിപാടിയിൽ പടവലം കുട്ടൻപിള്ളയുടെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച […]