
ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയുടെ അച്ചാര്‍ പാര്‍സല്‍; ഒളിപ്പിച്ചത് എംഡിഎംഎ; വീട്ടുകാരുടെ ജാഗ്രതയില്‍ രക്ഷ
കണ്ണൂര്‍: ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്താന്‍ പുതിയ മാര്‍ഗങ്ങളുമായി ലഹരി മാഫിയ സംഘം. വിദേശത്തുള്ള ഒരാള്‍ക്ക് നല്‍കാനായി ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശി മിഥിലാജിന് നല്‍കിയ പാര്‍സലിലാണ് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിലെത്തിച്ച് നല്‍കിയ പ്‌ളാസ്റ്റിക്ക് ബോട്ടിലുണ്ടായിരുന്ന അച്ചാറും ചിപ്‌സും അടങ്ങിയ പാക്കറ്റിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചത്. വ്യാഴാഴ്ച്ചഗള്‍ഫിലേക്ക് മടങ്ങാനിരുന്ന മിഥിലാജിന് കൊണ്ടുപോകുന്നതിനാണ് പൊതിയെത്തിച്ചത്. […]