Keralam

‘വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷയാണ്’; എം എ ബേബി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. നിലവിൽ ഇപ്പോൾ നടക്കുന്ന ചികിത്സ മുന്നോട്ട് പോവുകയാണെന്നും ഡയാലിസിസ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ സഹായവും വിഎസിന്റെ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം പ്രതിസന്ധി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുതരാവസ്ഥയിലാണെങ്കിലും […]

India

ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 42 പൈസയുടെ നേട്ടമാണ് രൂപ രേഖപ്പെടുത്തിയത്. 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും 23 പൈസയുടെ നഷ്ടത്തോടെയാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. എണ്ണ വില തിരിച്ചുകയറിയതും ഓഹരി […]

Keralam

പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പൊതുജനങ്ങളോട് പോലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് ഡിജിപി നിര്‍ദേശിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിന് പ്രാധാന്യം നല്‍കുമെന്നും ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ റവാഡ എ ചന്ദ്രശേഖര്‍ പറഞ്ഞു. നമ്മുടെ നാട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് ലഹരി […]

Business

സ്വര്‍ണവിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 72,000 കടന്നു

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. […]

Keralam

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം’; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം എത്തിയെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഈ മാസവും ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളം മുപ്പതാം തിയ്യതി വിതരണം ചെയ്‌തെന്നാണ് മന്ത്രി അറിയിച്ചത്. തുടര്‍ച്ചയായി […]

India

എട്ട് ദിവസം, അഞ്ച് രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം നാളെ മുതല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. എട്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്. നാളെ ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് […]

India

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം; ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത്; എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനോടുള്ള നിലപാടിൽ വിട്ടുവീഴ്ച പാടില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ഐക്യരാഷ്ട്രസഭ സ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത ആയിരുന്നു വിദേശകാര്യ […]