Automobiles

സുരക്ഷ വർധിപ്പിച്ച് ടൊയോട്ട ഗ്ലാൻസ: എല്ലാ വേരിയന്‍റുകളിലും ആറ് എയർബാഗുകൾ; പുതിയ ആക്‌സസറി പാക്കേജും

ഹൈദരാബാദ്: തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ആയ ടൊയോട്ട ഗ്ലാൻസയുടെ എല്ലാ വേരിയന്‍റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കാർ നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ്. പുതിയ സുരക്ഷാ ഫീച്ചർ ഉൾപ്പെടുത്തുന്നതോടെ ഈ പ്രീമിയം ഹാച്ച്ബാക്കിന്‍റെ പ്രാരംഭവില 6.90 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആകും. നേരത്തെ, ടോപ് സ്പെക്ക് […]

Keralam

ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു

പാലക്കാട് ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. ആറു വയസുകാരന്‍ ആല്‍ഫ്രഡ് മാര്‍ട്ടിനാണ് മരിച്ചത്. നേരത്തെ ഇളയ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍ (4 വയസ്) മരിച്ചിരുന്നു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ […]

Keralam

‘മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണം, തരംതാണ നടപടികളാണ് ബിജെപിയുടേത്’; എം.എ.ബേബി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അഴിമതിയെ നിയമപരമാക്കാൻ ഇലക്ടറൽ ബോണ്ട്‌ എന്ന തീവെട്ടികൊള്ള നടപ്പാക്കിയവരാണ് ബിജെപി. സ്വർണക്കടത്ത് ആരോപണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ചതാണ്. അഴിമതിയാരോപണം കൊണ്ട് കേരളത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും എം എ ബേബി […]

Keralam

‘കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം ബിജെപിയിൽ വലിയ വളർച്ച കൈവരിച്ചു’; സുരേന്ദ്രന് വേണ്ടി കയ്യടിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് അമിത് ഷാ

ബിജെപിയിൽ ആഭ്യന്തര കലാപം തുടരുന്നതിനിടെ കെ സുരേന്ദ്രനെ അഭിനന്ദിച്ച് അമിത് ഷാ. കേരള ബിജെപിയുടെ വളർച്ചയിൽ കെ സുരേന്ദ്രൻ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്ന് പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് അമിത് ഷാ പറഞ്ഞു. കെ സുരേന്ദ്രന് വേണ്ടി കയ്യടിക്കാൻ അമിത് ഷാ പ്രവർത്തകരോട് ആവശ്യപ്പെട്ടു. അധ്യക്ഷനായ ശേഷം പാർട്ടി […]

India

യുപി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ് മലയാളി ഡോക്ടർ അബിഷോ ഡേവിഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബിഷോ ഡേവിഡ് പിജി വിദ്യാർത്ഥിയും അനസ്തേഷ്യ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് ഡോക്ടറുമായിരുന്നു. വെള്ളിയാഴ്ച ഡോ. ഡേവിഡ് കൃത്യസമയത്ത് എത്താതിരുന്നതിനെ തുടർന്ന് അനസ്തേഷ്യ വിഭാഗം […]

Keralam

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. മധ്യ […]

Keralam

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ഗുരുപൂർണ്ണിമയുടെ ഭാഗമായി കാസർഗോഡ് സ്കൂളുകളിൽ വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും പൊലീസിനോടും വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് സമർപ്പിക്കണം. വിഷയം അടിയന്തര സ്വഭാവത്തിൽ അന്വേഷിക്കണമെന്നാണ് കമ്മീഷൻ നിർദേശം. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ […]

Keralam

സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രതിസന്ധി; ഗവർണറുമായി ചർച്ച അല്ലെങ്കിൽ നിയമ നടപടി; പോംവഴി തേടി സിപിഐഎം

സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രതിസന്ധിക്ക് പോംവഴി തേടി സിപിഐഎം. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പ്രതിസന്ധി സർക്കാരിന് തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പരിഹാരം കാണാൻ ആലോചന തുടങ്ങിയത്. ഗവർണറുമായി ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതുമാണ് പാർട്ടി പരിഗണിക്കുന്നത്. വി.സി രജിസ്ട്രാർ പോരിൽ കേരള സർവകലാശാലയിൽ ഭരണസ്തംഭനം, ഡിജിറ്റൽ സർവകലാശാലയിൽ […]

Keralam

ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പാദപൂജ, സംഘപരിവാർ വത്കരണത്തിനുള്ള ശ്രമം; കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്

പാദപൂജ വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. സംഘപരിവാർവത്കരണത്തിനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് വിദ്യാലയങ്ങളിൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ ഇത്തരം സംഭവങ്ങളെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പാദപൂജ നടത്തുന്നത്. ചാതുർവർണ്യ വ്യവസ്ഥിതിയുടെ പൂർത്തീകരണത്തിന് ആർഎസ്എസ് ശ്രമിക്കുന്നു. പുരോഗമന സമൂഹത്തിന് […]

Keralam

ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയോ?; കൊറ്റനാട് ലൈഫ് പദ്ധതിയിലെ വീട് ജപ്തിയിൽ ഇടപെട്ട് കളക്ടർ

പത്തനംതിട്ട കൊറ്റനാട് ലൈഫ് പദ്ധതിയിലെ വീട് ജപ്തി ചെയ്ത സംഭവത്തിൽ ഇടപെട്ട് ജില്ലാ കളക്ടർ. ഭൂമി ഇടപാട് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി. ലാൻഡ് റവന്യൂ വകുപ്പ് വഴി നടത്തിയ അന്വേഷണത്തിൽ അടിമുടി ദുരൂഹതകളാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ പരിശോധനയ്ക്ക് തിങ്കളാഴ്ച കളക്ടർ യോഗം വിളിച്ചു. ഉദ്യോഗസ്ഥർ കൂടി അടങ്ങിയ […]