Sports

ഐഎസ്എൽ പ്രതിസന്ധി; ‘പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കും, കരാറിൽ അന്തിമ ധാരണ ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ’; AIFF

ഐഎസ്എൽ പ്രതിസന്ധിയ്ക്ക് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. സംപ്രേഷണാവകാശ കരാർ സംബന്ധിച്ച് ടൂർണമെന്റ് നടത്തിപ്പുകാരായ  FDSL മായി ചർച്ചകൾ അന്തിമഘട്ടത്തിൽ ആയിരുന്നു. എന്നാൽ സുപ്രീംകോടതി നിർദ്ദേശം വന്നതോടെ ഇത് നിർത്തിവയ്ക്കേണ്ടി വന്നുവെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിശദമാക്കി. കോടതിയിൽ നിന്ന് അനുകൂല വിധി വന്നാലുടൻ കരാറിൽ […]

India

കീം വിവാദം; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർഥികൾ

കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ അതിനു പിന്തുണ നൽകണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരെന്നും വിദ്യാർഥികൾ പറഞ്ഞു. നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് […]

Keralam

‘കുട്ടികളെകൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല’: റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും […]

Keralam

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 520 രൂപ കൂടിയതോടെ സംസ്ഥാനത്ത് ഒരു പവന് 73,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് വില ഉയര്‍ന്നത്. ഇതോടെ 9,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 18 കാരറ്റിന് ഒരു ഗ്രാമിന് 7,479 രൂപയും പവന് […]

India

‘കടലൂർ ട്രെയിൻ അപകടം ഗേറ്റ് കീപ്പറുടെ പിഴവ് മൂലം’; റെയിൽവേയുടെ വിശദീകരണം തെറ്റെന്ന് പോലീസ്

ലവൽ ക്രോസ് ഗേറ്റ് അടച്ചിരുന്നതായും സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചാണു തുറന്നതെന്നുമുള്ള റെയിൽവേയുടെ വാദം തെറ്റെന്ന് കടലൂര്‍ അപകടത്തില്‍ പോലീസിന്റെ കണ്ടെത്തല്‍.അപകടം നടന്നത് ഗേറ്റ് കീപ്പറുടെ പിഴവ് മൂലം തന്നെയായിരുന്നു. സ്കൂൾ ബസ് വരുന്ന സമയത്ത് ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. ഓട്ടോ വോയിസ് റെക്കോർഡർ ഫോണിൽ സ്റ്റേഷൻ മാസ്റ്ററോട് […]

World

ചുട്ടുപൊള്ളി യൂറോപ്പ്; 10 ദിവസത്തിനിടെ മരിച്ചത് 2300 പേർ

യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ഉഷ്ണ‌ തരംഗം. കഴിഞ്ഞ 10 ദിവസത്തിനിടെ മരിച്ചത് 2300 പേർ എന്ന് പഠനം. പടിഞ്ഞാറൻ യൂറോപ്പിന്റെ മിക്ക ഭാഗങ്ങളും ചൂടിൽ അമർന്നിരിക്കുകയാണ്. ഇംപീരിയൽ കോളജ് ലണ്ടനിലെയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെയും ശാസ്ത്രജ്‌ഞർ സംയുക്‌തമായാണ് പഠനം നടത്തിയത്. ജൂൺ 23 നും ജൂലൈ 2 […]

Keralam

‘കീമിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല; അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഫോർമുല നടപ്പാക്കും’; ആർ‌ ബിന്ദു

കീമിൽ സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ‌ ബിന്ദു. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണം. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. അത് കോടതിയിൽ സിംഗിൾ ബെഞ്ച് അത് റദ്ദ് ചെയ്യുകയുണ്ടായി. അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു […]

Keralam

കേരള സർവകലാശാല പ്രതിസന്ധി; രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ നിർദേശിച്ച് വിസി

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ വിസിയുടെ നിർദ്ദേശം. തന്നെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നായിരുന്നു മിനികാപ്പന്റെ ആവശ്യം. പകരം ക്രമീകരണം ഒരുക്കാമെന്നും വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ മിനി കാപ്പന് ഉറപ്പ് നൽകി. മിനി കാപ്പനി ലേയ്ക്കുള്ള ഫയൽ നീക്കം ഇടത് […]

Uncategorized

ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് എട്ടു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ […]

Uncategorized

രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോ. മിനി കാപ്പൻ; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി

കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുന്നു. രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ഡോ. മിനി കാപ്പന്റെ അപേക്ഷയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. മറ്റാർക്കെങ്കിലും ചുമതല കൈമാറുമെന്ന് സൂചന. അതേസമയം സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ രജിസ്ട്രാർ കെ എസ് അനിൽകുമാർ അയക്കുന്ന ഫയലുകൾ വി സി തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. ജോയിൻറ് […]