Keralam

ശബരിമലയിൽ നിറപുത്തരി മഹോത്സവം ഭക്തിനിർഭരം

പത്തനംതിട്ട: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ നിറപുത്തരി പൂജകൾ ശബരിമലയില്‍ ഭക്തിനിർഭരമായി നടന്നു. രാവിലെ 5.30-നും 6.30-നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു പ്രധാന പൂജകൾ. ഈ വാർഷിക ചടങ്ങ് വിളവെടുപ്പിന് മുന്നോടിയായിട്ടുള്ള സമൃദ്ധിക്കായുള്ള പ്രാർഥനകളാണ് നിറപുത്തരിയുടെ ഭാഗമായി നടക്കുന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവരുടെ മുഖ്യ […]

Keralam

സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട്; ഫയലിൽ ഒപ്പുവെച്ച് വിസി

കേരള സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് ഫയലിൽ ഒപ്പുവെച്ച് വി.സി ഡോ.മോഹനൻ കുന്നുമ്മൽ. മിനി കാപ്പൻ അയച്ച യൂണിയൻ ഫണ്ട് ഫയലാണ് ഒപ്പുവച്ചത്. നേരത്തെ കെ എസ് അനിൽകുമാർ ശിപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് അപേക്ഷ വി.സി മടക്കിയിരുന്നു. താൽക്കാലിക രജിസ്ട്രാർ മിനി കാപ്പന്റെ ശിപാർശയോടെ […]

World

യുകെയില്‍ ഭക്ഷ്യവിലയില്‍ തുടര്‍ച്ചയായ ആറാം മാസവും വര്‍ധന; കുടുംബ ബജറ്റ് താളം തെറ്റി

യുകെയില്‍ ഭക്ഷ്യവില തുടര്‍ച്ചയായി ആറാം മാസവും വര്‍ധിച്ചു. മാംസ ഭക്ഷണ സാധനങ്ങളുടെയും ചായയുടെയും വിലയില്‍ കുത്തനെ വര്‍ധനവ് ഉണ്ടായി. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പ്രകാരം, ജൂലൈ വരെയുള്ള കാലയളവില്‍ ഭക്ഷ്യവസ്തുക്കളുടെ വില 4% ആണ് വര്‍ധിച്ചിരിക്കുന്നത്. ജൂണില്‍ ഇത് 3.7% ആയിരുന്നു. ആഗോളതലത്തില്‍ വിതരണം കര്‍ശനമായത് മാംസം, […]

Keralam

നടുക്കം മാറാത്ത ഒരാണ്ട്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്. പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജുലൈ 29ന് കിടന്നുറങ്ങിയ നൂറുകണക്കിനാളുകൾ ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതായി. […]

Keralam

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അപ്പീലുകളില്‍ വൈകാതെ തീരുമാനമുണ്ടാകും. കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചതെന്നും റവന്യൂമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ജൂലൈ മുപ്പതിന് ഈ ദുരന്തമുണ്ടായിട്ടുള്ള പുലര്‍ച്ചെ മുതല്‍ ഒരു […]

Keralam

‘ദുരന്ത ബാധിതർ അനാഥത്വത്തിൽ; പുനരധിവാസ പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകുന്നു’; സണ്ണി ജോസഫ്

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർ അനാഥത്വത്തിലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വലിയ കാലതാമസമുണ്ടാകുന്നു. സർക്കാർ അവകാശപ്പെടുന്നതും ദുരന്ത ബാധിതർ അനുഭവിക്കുന്നതും രണ്ടും രണ്ടാണ്. രാഷ്ട്രീയ പാർട്ടികളുടെ സഹായങ്ങൾ ഏകോപിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് സണ്ണി ജോസഫ് പറയുന്നു. സർക്കാർ സഹകരണമില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഉൾപ്പടെ വാഗ്ദാനം […]

India

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് അപ്പീല്‍ നല്‍കിയത്. ഇന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ ആണ് സഭയും കുടുംബവും. ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് ജയിലില്‍ എത്തി കാണും. […]

India

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. കീഴ്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി […]

Keralam

‘മനുഷ്യനെ കൊല്ലാത്ത റോഡ് വേണം, കേരളം നമ്പർ 1 എങ്കിൽ – മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുത്’: റോഡുകളിലെ കുഴിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. എഞ്ചിനീയർമാർ എന്താണ് ചെയുന്നത്. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചാൽ അതിപ്പോൾ വാർത്തയല്ല. റോഡുകളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം. ഇനിയും ഇത്തരം അപകടങ്ങളുണ്ടായാൽ എൻജിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. […]

Health Tips

വെളിച്ചെണ്ണയ്ക്ക് പകരം സൂര്യകാന്തിയോ പാമോയിലോ? വില മാനം തൊടുമ്പോൾ അറിയാം ഗുണവും ദോഷവും

ഓണം വരുന്നതേയുള്ളൂ, വെളിച്ചെണ്ണ വില കഴിഞ്ഞ വർഷം കിലോയ്ക്ക് 160 രൂപ ആയിരുന്നത് ഇപ്പോള്‍ 500 ക‌ടന്നു. വെളിച്ചെണ്ണ വില താങ്ങാനാവാതെ വന്നതോടെ ഒരു പകരക്കാരനെ തേടുകയാണ് മലയാളികൾ. സൺഫ്ലവർ ഓയിൽ, പാമോയിൽ, റൈസ് ബ്രാൻ ഓയിൻ അങ്ങനെ നിരവധി എണ്ണകൾ ഉണ്ടെങ്കിലും ആരോ​ഗ്യത്തെ കുറിച്ചുള്ള ആശങ്കയും ഏറെയാണ്. […]