Keralam

തദ്ദേശ തിരഞ്ഞെടുപ്പിന് വൻ സന്നാഹവുമായി ബിജെപി; തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തദ്ദേശ തിരഞ്ഞെടുപ്പിന് വൻ സന്നാഹവുമായി ബിജെപി. കോടികൾ ഒഴുക്കിയുള്ള ഹൈമാസ് പ്രചാരണത്തിന് ദേശീയ നേതൃത്വത്തിന്റെ പച്ചക്കൊടി. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വത്തിന് ഉറപ്പ് നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാത്രമേ നിയമസഭയിൽ നേട്ടമുണ്ടാക്കാനാവുകയുള്ളു എന്നും രാജീവ് ചന്ദ്രശേഖർ വിലയിരുത്തി. നേരിട്ട് തിരുവനന്തപുരം നഗരസഭ […]

Keralam

മനുഷ്യ-വന്യജീവി സംഘര്‍ഷം: നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍; കരട് തയ്യാറായി വരുന്നതായി മന്ത്രി ശശീന്ദ്രന്‍ എ കെ ശശീന്ദ്രന്‍.

തിരുവനന്തപുരം:മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് തയ്യാറായി വരുന്നതായി വനം മന്ത്രി  എ കെ ശശീന്ദ്രന്‍. സംസ്ഥാനത്തിന് നിയമനിര്‍മ്മാണം നടത്താനാകുമോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി. കണ്‍കറന്റ് ലിസ്റ്റ് ആയതിനാല്‍, ആ പഴുത് ഉപയോഗിച്ച് നിയമനിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഉപദേശം ലഭിച്ചത്. അതിന്റെ […]

Movies

‘ജാനകി വി’ പുതുക്കിയ പതിപ്പ് ഇന്ന് രാത്രി റീ എഡിറ്റ് പൂർത്തിയാകും, നാളെ സെൻസർ ബോർഡിൽ സമർപ്പിക്കും; സംവിധായകൻ

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണൻ. മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് വീണ്ടും സെന്‍സര്‍ ചെയ്യാനായി ഉടന്‍ സമര്‍പ്പിക്കുമന്നും പ്രവീണ്‍ പറഞ്ഞു.‌‌പുതുക്കിയ പതിപ്പ് ഇന്ന് രാത്രി പൂർത്തിയാകും. നാളെ സെൻസർ ബോർഡിൽ സമർപ്പിക്കും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള […]

Health

ഉറക്കഗുളിക പതിവാക്കുന്നത് അത്ര സുരക്ഷിതമല്ല, ന്യൂറോളജിക്കല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഉത്കണ്ഠയും ഉറക്കമില്ലായ്മയുമൊക്കെ ഇന്ന് സർവസാധാരണമാണ്. അത് പരിഹരിക്കാൻ പല മരുന്നുകളും ഇന്ന് വിപണിയിൽ സുലഭമാണ്. അത്തരത്തിൽ ഉറക്കം കിട്ടാനും ഉത്കണ്ഠ കുറയ്ക്കാനും കഴിക്കുന്ന മരുന്നുകൾ പിന്നീട് മാരകമായ ന്യൂറോളജിക്കൽ രോ​ഗങ്ങൾക്ക് കാരണമാകാമെന്ന് സ്വീഡിഷ് ഗവേഷകരുടെ പഠനം. ജെഎഎംഎ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ആന്‍റിഡിപ്രസന്‍റുകൾ, ഉത്കണ്ഠാ വിരുദ്ധ ഗുളികകൾ, ഉറക്ക ​ഗുളികകൾ […]

Keralam

‘ആരോഗ്യമേഖലയിൽ മികച്ച നേട്ടം, കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക’; സർക്കാരിനെ പ്രശംസിച്ച് ഗവർണർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സർക്കാരിൻ്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ സർവകലാശാല പ്രശ്‌നങ്ങളിൽ ഗവർണർ രാജേന്ദ്ര […]

Keralam

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറങ്ങി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കൽ ബുളളറ്റിനിലെ അറിയിപ്പ്. വൃക്കകളുടെ പ്രവർത്തനവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ല. ജൂൺ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ […]

Keralam

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റം; സർക്കാരിനെതിരെ വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്.സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനാണ് തീരുമാനം. സമീപകാലത്ത ഒന്നും ഇല്ലാത്ത വിധം സംസ്ഥാന സർക്കാരിന് എതിരെ സമസ്ത […]

Keralam

കേരള സർവകലാശാലയിലേക്ക് എഐഎസ്എഫ് മാർച്ച്; പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി പോലീസ്

കേരള സർവകലാശാലയിൽ എഐഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാൻ തയ്യാറാകാത്തതോടെ എഐഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സർവകലാശാല വി സി ഡോ.മോഹനൻ കുന്നുമ്മൽ എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം. എഐഎസ്എഫിന് പുറമെ ഡിവൈഎഫ്ഐയും എസ്എഫ്ഐ പ്രവർത്തകരും സർവകലാശാല ആസ്ഥാനത്ത് […]

Keralam

‘മുഖ്യമന്ത്രിയെ യുഡിഎഫ് തീരുമാനിക്കും, ശശി തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ’; കെ.മുരളീധരൻ

തന്നെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട ശശി തരൂർ എം.പിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭൂരിപക്ഷം കിട്ടിയാൽ യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഇടപെടണമെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും […]