Keralam

വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ച പരാജയം; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി […]

Movies

മലയാളത്തിലെ ആദ്യ AI ഫോട്ടോഷൂട്ട് പോസ്റ്ററുമായി യെല്ലോടൂത്ത്സ്

ലുക്ക്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ‘ വള ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. പോസ്റ്ററിനൊപ്പം ട്രെൻ്റ് ആയത് ആ പോസ്റ്റർ രൂപപ്പെടുത്തിയ രീതി കൂടി ആയിരുന്നു. പൂർണമായും AI സഹായത്തോടെ രൂപപ്പെടുത്തിയ കഥാപാത്ര ചിത്രങ്ങൾ […]

District News

കോട്ടയം മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്. സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് […]

India

‘അമ്മയുടെ കണ്ണുനീർ വീണത് അച്ഛനെ ഭീകരർ വധിച്ചപ്പോൾ; പഹൽഗാമിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന എനിക്ക് അറിയാം’; പ്രിയങ്ക ​ഗാന്ധി

പഹൽഗാം ഭീകാരാക്രമണത്തിൽ കേന്ദ്രസർക്കാരിനെയും ആഭ്യന്തരമന്ത്രിയെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനമാണെന്നും കശ്മീര്‍ ശാന്തമെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്ക​ഗാന്ധിയുടെ പ്രസം​ഗം. പഹൽഗാം രഹസ്യാന്വേഷണ ഏജൻസികളുടേത് വൻ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി […]

Keralam

‘കേരളത്തിന് അപമാനം, വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണം; വിഎം സുധീരന്‍

കൊച്ചി: യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രഖ്യാപനം ധീരമെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വിഎം സുധീരന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും യുഡിഎഫിന്റെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് സതീശന്റെ നിലപാടെന്നും സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘യുഡിഎഫ് […]

Keralam

മാത്യു കുഴൽനാടനെതിരെ ഇ ഡി അന്വേഷണം; ഉടൻ ചോദ്യം ചെയ്യും

മാത്യു കുഴൽനാടനെതിരെ ഇ ഡി അന്വേഷണം. ചിന്നക്കന്നാൽ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ECIR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിൽ റിസോർട്ട് മുൻ ഉടമയെ ചോദ്യം ചെയ്തു. മാത്യു കുഴൽനാടനെ ഉടൻ ചോദ്യം ചെയ്യും. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ […]

Keralam

‘മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണം’: പി വി അൻവർ

മലബാറിനെതിരെയുള്ള അവഗണനക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. തൃണമൂലിന്റെ നേതൃത്വത്തിൽ മലബാർ വികസന മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുക. 1984 ൽ കാസർഗോഡ് ഉണ്ടായ ശേഷം 40 വർഷം കഴിഞ്ഞിട്ടും ഒരു ജില്ലാ രൂപീകരണം നടന്നിട്ടില്ലെന്നും ജനസംഖ്യ ആനുപാതികമായി ജില്ലാ വിഭജനം […]

Health

തലച്ചോറിനെ ഹൈജാക്ക് ചെയ്യുന്ന ചിപ്‌സും കുക്കീസും സോഡയും! അഡിക്ഷൻ മയക്കുമരുന്നിനോളം, പഠനം പറയുന്നത്

ന്യൂഡല്‍ഹി : ചിപ്‌സും കുക്കീസും സോഡയുമൊക്കെ ഇഷ്‌ടമാണോ? കടകളിലെ ചില്ലുകൂട്ടില്‍ ഇവ കാണുമ്പോള്‍ വാങ്ങാൻ ‘കൈ തരിക്കുകയും’ കഴിക്കാൻ മനസ് പ്രലോഭിപ്പിക്കുകയും ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇതറിയണം, ഒരു മദ്യപാനിയ്‌ക്ക് സമാനമായി നിങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങളില്‍ ആസക്തിയും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാൻ ഇവയ്‌ക്ക് അനായാസം സാധിക്കും. രോഗ നിർണയ […]

Keralam

കാട്ടാന ആക്രമണം; സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു

ഇടുക്കി ജില്ലയിലെ മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (50) കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 10:30 ഓടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് പോയപ്പോഴാണ് പുരുഷോത്തമന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പുരുഷോത്തമനൊപ്പം അദ്ദേഹത്തിൻ്റെ മകനും ഉണ്ടായിരുന്നു. എന്നാൽ കാട്ടാനയെ കണ്ടപ്പോൾ മകന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞു. […]

Keralam

കുഞ്ഞിന്റെ ചോറൂണിന് പങ്കെടുക്കണമെന്ന് ടി പി വധക്കേസ് പ്രതി; പരോള്‍ നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ് സിജിത് എന്ന അണ്ണന്‍ സിജിത്തിനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പരോള്‍ നിഷേധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിജിത്തിന് കുഞ്ഞു […]