
‘ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത് കടുത്ത രീതിയിൽ; കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമം’; മന്ത്രി ആർ ബിന്ദു
ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു. മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്. ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നെന്നും ആർ ബിന്ദു പറഞ്ഞു. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു. […]