Keralam

തൊഴിലന്വേഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നു; ക്രിസ്ത്യൻ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് കെസിബിസി

എറണാകുളം: ക്രിസ്ത്യൻ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ യുവജന സംഘടന (കെസിബിസി). ക്രിസ്‌ത്യൻ യുവാക്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് അകന്ന് നിൽക്കുന്നത് നീതിയുക്തമായ നിലപാടല്ലെന്നും കത്തോലിക്കാ സംഘടന. ക്രിസ്ത്യൻ ബിഷപ്പുമാരുടെ പരമോന്നത സംഘടനയായ കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിലിന് (കെസിബിസി) കീഴിലുള്ള യുവജന കമ്മിഷനാണ് ജൂലൈ […]

India

‘പാക് സേനയുടെ വിശ്വസ്തൻ, മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ട്’; വെളിപ്പെടുത്തലുമായി തഹാവൂർ റാണ

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി തഹാവൂർ റാണ പങ്ക് സമ്മതിച്ചെന്ന് സൂചന. ആക്രമണസമയത്ത് താൻ മുംബൈയിൽ ഉണ്ടായിരുന്നുവെന്നും പാക് സേനയുടെ വിശ്വസ്തനായിരുന്നു താനെന്നും തഹാവൂർ റാണ വെളിപ്പെടുത്തിയെന്നാണ് വിവരം. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തൽ. 2008 ലെ ഭീകരാക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്ന റാണ 2003-2004 […]

Keralam

അനില്‍കുമാറിന് തുടരാം, ഹര്‍ജി പിന്‍വലിച്ചു; കേരള സര്‍വകലാശാലയില്‍ രണ്ട് രജിസ്ട്രാര്‍മാര്‍

തിരുവനന്തപുരം: വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് തുടരുന്നതിനിടെ, കേരള സര്‍വകലാശാലയില്‍ നിലവില്‍ രണ്ട് രജിസ്ട്രാര്‍മാര്‍. ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് രജിസ്ട്രാറായിരുന്ന ഡോ. കെ എസ് അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ നടന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം രജിസ്ടാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രജിസ്ട്രാര്‍ കെ എസ് […]

Keralam

‘രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധം’; ഗവർണർക്ക് റിപ്പോർട്ട് നൽകി ഡോ സിസ തോമസ്

കേരളാ സർവകലാശാലയിൽ രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വി സി ഡോ സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാറായി മിനി കാപ്പനെ നിയോഗിച്ചതായും സിസ തോമസ് ചാൻസിലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അറിയിച്ചു. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തിനെതിരെയാണ് സിസ തോമസ് […]

Keralam

പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്ത് അതീവരഹസ്യമായാണ് മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന സംബന്ധിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വഷണമാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതില്‍ എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക […]

Keralam

ചര്‍ച്ച പരാജയം; നാളെ സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നാളെ സമരം. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കില്‍ തീരുമാനമെടുക്കുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ […]

Keralam

ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി

ബെംഗളൂരുവിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. എ ആന്റ് എ ചിട്ടിക്കമ്പനിയാണ് തട്ടിപ്പ് നടന്നത്. 265 പേരാണ് ചിട്ടിക്കമ്പനിക്കെതിരെ ഇതുവരെ പരാതി നൽകിയിട്ടുള്ളത്. ഇരുപത്തിയഞ്ച് വർഷമായി പ്രവർത്തിക്കുന്ന […]

Health

വിളര്‍ച്ച മുതല്‍ തിളങ്ങുന്ന ചര്‍മ്മം വരെ; ബീറ്റ്‌റൂട്ട് ,ഗുണങ്ങളറിഞ്ഞാല്‍ വിട്ടുകളയില്ല

തോരന്‍ വയ്ക്കാനും സാമ്പാറില്‍ ഇടാനുമൊക്കെ നമ്മള്‍ മിക്കപ്പോഴും ബീറ്റ്‌റൂട്ടിനെ ആശ്രയിക്കുമെങ്കിലും പച്ചക്കറികളില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നല്ല. എന്നാല്‍ ആരോഗ്യ ഗുണങ്ങളില്‍ വളരെ മുന്നിലാണ് ബീറ്റ്‌റുട്ട്. ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും ശരീരത്തിലും രക്തക്കുറവിനുമൊക്കെ ബീറ്റ്‌റുട്ട് മികച്ചതാണ്. അതുകൊണ്ട് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഒരുപോലെ നല്ലതാണ് ഈ പച്ചക്കറി. ബീറ്റ്‌റൂട്ടിന്‍റെ ഗുണങ്ങള്‍ […]

Health

നിപ; സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ, ആശങ്ക വേണ്ട, മന്ത്രി വീണാ ജോർജ്

പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻറി ബോഡി നൽകിയിരിക്കുകയാണ്. 12 മണിവരെ ആൻറി ബോഡി മെഡിസിൻ നൽകും. അണുബാധ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി […]

Keralam

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ തർക്കം ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്ക് എതിരായി താത്ക്കാലിക വി സി ഡോ സിസ തോമസ് എടുത്ത നടപടിയിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് വി സിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് വി […]