Automobiles

വിപണിയിൽ മത്സരം കടുക്കും; എംപിവി ശ്രേണിയിൽ സിട്രോണിന്റെ ഇ-സ്‌പേസ്ടൂറർ ഇന്ത്യയിലേക്ക്

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ പ്രീമിയം ഇലക്ട്രിക് എംപിവി മോഡലായ ഇ-സ്‌പേസ്ടൂറർ ഇന്ത്യൻ വിപണിയിലേക്ക്. നിലവിൽ ടൊയോട്ട, കിയ, എംജി എന്നിവയുടെ എപിവി മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്. ഇതിലേക്ക് നാലാമനായി എത്താനൊരുങ്ങുകയാണ് സിട്രോൺ. സ്പേസ്ടൂററിന്റെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലേക്ക് എത്തുക. വാഹനത്തിന്റെ നിർമാണം പൂർണമായും വിദേശത്തായിരിക്കും നടത്തുക. […]

Keralam

കൊല്ലത്ത് SIB ബാങ്കിൽ തട്ടിപ്പ്; നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലത്ത് നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലം ഏരൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ താത്കാലിക ജീവനക്കാരൻ കരവാളൂർ മാത്ര സ്വദേശി ലിബിൻ ടൈറ്റസ് ആണ് പിടിയിലായത്. ഇയാൾ ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി തട്ടിയെടുത്തത് 7,21,000 രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ബിസിനസ് […]

India

നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി യുഎസിൽ അറസ്റ്റിൽ; നടപടി ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള ഭാഗമായി

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അറസ്റ്റിൽ. യുഎസിൽ വച്ചാണ് അറസ്റ്റിലായത്. നേഹൽ മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് അറസ്റ്റ്. ഇഡിയും സിബിഐയും സംയുക്തമായി നൽകിയ അപേക്ഷയിലാണ് യുഎസ് ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തത്. 2018ൽ പുറത്തുവന്ന ബാങ്കിംഗ് തട്ടിപ്പിൽ […]

District News

ബിന്ദുവിൻ്റെ കുടുംബത്തിന് നാഷണൽ സർവീസ് സ്‌കീമിന്റെ കൈത്താങ്ങ്; വീട് നവീകരിച്ച് നൽകും

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം വീണ് മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ നവീകരിച്ചു നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അവരുടെ കുടുംബത്തെ അറിയിച്ചു. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു […]

Keralam

‘ബിന്ദുവിന്റേത് മനഃപൂർവമല്ലാത്ത നരഹത്യ; യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനകീയ പ്രതിഷേധം’; സണ്ണി ജോസഫ്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ, ബോധപൂർവം ചെയ്യേണ്ട കാര്യങ്ങൾ തക്കസമയത്ത് ചെയ്തില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബിന്ദുവിന്റേത് മനഃപൂർവമല്ലാത്ത നരഹത്യയാണ്. വിഷയത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനകീയ പ്രതിഷേധമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അമ്മയെ കാണാനില്ല എന്ന് മകൾ പറഞ്ഞിട്ടും മന്ത്രിമാർ ന്യായീകരിക്കാൻ ശ്രമിച്ചു. ഇത് രക്ഷാപ്രവർത്തനതെ […]

District News

‘ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതാണോ’, പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപയോഗ ശൂന്യമായ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തള്ളി മന്ത്രി വി എന്‍ വാസവന്‍. തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് മന്ത്രി വാസവന്റെ പ്രതിരോധം. ”അപകടം ഉണ്ടായതിന്റെ പേരില്‍ […]

Keralam

‘സഞ്ജു സാംസൺ ഗ്ലാമർ പ്ലെയർ, കെ.സി.എൽ. ടൂർണമെന്റിൽ ആവേശം പകരും’; സംവിധായകൻ പ്രിയദർശൻ

സഞ്ജു സാംസൺ ഗ്ലാമർ പ്ലെയർ എന്ന് ട്രിവാൻഡ്രം റോയൽസ് സഹ ഉടമയും സംവിധായകനുമായ പ്രിയദർശൻ. സഞ്ജുവിന്റെ വരവ്  കെ.സി.എൽ. ടൂർണ്ണമെന്റിൽ ആവേശം ഉണർത്തും. സഞ്ജുവിനെ ടീമിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചു. സഞ്ജുവിനെ ടീമിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ വാശിയേറിയ ലേലത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് താരത്തെ സ്വന്തമാക്കി. […]

Health

മരുന്നിനേക്കാൾ പവർഫുൾ; ആരോ​ഗ്യകരമായ ജീവിതശൈലി പിന്തു‌ടരുന്നത് പ്രമേഹത്തെ 20 വർഷം വരെ ചെറുക്കുമെന്ന് പഠനം

പ്രമേഹത്തിനെതിരെ മരുന്നിനേക്കാള്‍ പവര്‍ഫുള്‍ ആരോഗ്യകരമായ ജീവിതശൈലിയെന്ന് അമേരിക്കയിലെ ന്യൂ മെക്സിക്കോ സർവകലാശാല ​ഗവേഷകർ. പ്രമേഹം പ്രതിരോധ മരുന്നായ മെറ്റ്‌ഫോര്‍മിന്റെ ​ഗുണങ്ങളും ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന്റെ ​ഗുണങ്ങളാണ് പ്രീഡയബെറ്റീസ് രോ​ഗികളിൽ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ചായിരുന്നു പഠനം. മെറ്റ്‌ഫോര്‍മിൻ കഴിക്കുന്നതിനെക്കാള്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നത് ഫലപ്രദമാണെന്നും അതിന്റെ ഗുണങ്ങള്‍ 20 […]

India

ദേശീയ പാതയിലെ ചില ഭാഗങ്ങളില്‍ ടോള്‍ പകുതിയായി കുറയും; ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ ചില ഇടങ്ങളില്‍ ടോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. തുരങ്കങ്ങള്‍, പാലങ്ങള്‍, ഫ്‌ലൈഓവറുകള്‍ പോലുള്ള ഘടനകളുള്ള ദേശീയപാതകളുടെ ടോള്‍ നിരക്കാണ് 50 ശതമാനം വരെ കുറയുക. ജനങ്ങളുടെ റോഡ് യാത്ര ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ടോള്‍ ചാര്‍ജുകള്‍ കണക്കാക്കുന്നതിനുള്ള 2008 […]

Keralam

സംസ്ഥാന സ്കൂൾ കലോത്സവം 2026 തൃശൂരിൽ നടക്കും

2026 ലെ സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടക്കും. കലോത്സവം കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ […]