Keralam

ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഗുജറാത്ത് മുതൽ വടക്കൻ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർക്കും ജാഗ്രത […]

Keralam

‘ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും, കാലതാമസം വന്നിട്ടില്ല’; വയനാട് ജില്ലാ കളക്ടർ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. പുനരധിവാസത്തിൽ കാലതാമസം വന്നിട്ടില്ലെന്നും ജില്ലാ കളക്ടർ  പറഞ്ഞു. ‘വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും. കാലതാമസം വന്നിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. ഇനി പ്രതിസന്ധി […]

India

കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ സിബിസിഐ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ആശങ്ക അറിയിക്കാൻ സിബിസിഐ. കൂടിക്കാഴ്ചയ്ക്കായി സമയം തേടും. പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് അഭ്യർത്ഥിക്കുമെന്നും സിബിസിഐ. ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ തുടർച്ചയായുള്ള ആക്രമണങ്ങളിൽ ആശങ്ക അറിയിക്കും. രാഷ്ട്രപതിയെ കണ്ടും ആശങ്ക അറിയിക്കുന്നത് പരി​ഗണനയിലുണ്ട്. കന്യാസ്ത്രികളുടെ അറസ്റ്റിൽ കത്തോലിക്കാ സഭയിൽ പ്രതിഷേധം ശക്തമാകുകയാണ്. നടപടിയെ […]

Keralam

വീട്ടുവളപ്പില്‍ കത്തിച്ച നിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ വീട്ടമ്മയുടേതെന്ന് സംശയം

ആലപ്പുഴ: ചേര്‍ത്തല പള്ളിപുറത്ത് വീട്ടുവളപ്പില്‍ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നിന്നും കാണാതായ ബിന്ദു പത്മനാഭന്‍ ,കോട്ടയം ഏറ്റുമാനൂരില്‍ നിന്നും കാണാതായ ജയമ്മ എന്നീ കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ […]

Uncategorized

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചവരെ തഴഞ്ഞ് കേരള സര്‍വ്വകലാശാല; പരാതിയുമായി വിദ്യാര്‍ഥികള്‍

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠനത്തിന് അര്‍ഹതയില്ല. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠന അപേക്ഷകള്‍ കേരള സര്‍വ്വകലാശാല നിരസിച്ചതായി പരാതിയുണ്ട്. നിരവധി വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാണെന്ന ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ശ്രീനാരായണ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കത്തയച്ചു.  നിരവധി വിദ്യാര്‍ഥികളാണ് അഡ്മിഷന്‍ നിഷേധിക്കപ്പെട്ടതിന്റെ […]

India

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ, നോര്‍ത്തേണ്‍ യെമനിലെ […]

Keralam

മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ

മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ. ദീപിക ഒരു എഡിറ്റോറിയൽ എഴുതുന്നത് അരമനയിൽ നിന്നാണോയെന്നും അങ്ങനെയൊന്നും സംസാരിക്കരുതെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുമെന്നും അതിനൊരു സംവിധാനമില്ലേയെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. പ്രധാനമന്ത്രി […]

Health

സംസ്ഥാനത്തെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിനേഷന്‍; 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ ഫലപ്രദമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 9 […]

District News

പാലോട് രവിയുടെ വിവാദ ശബ്‌ദരേഖ; നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

കോട്ടയം: പാലോട് രവിയുടെ വിവാദ ശബ്‌ദരേഖ ഒറ്റപ്പെട്ട സംഭവമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍. കേസുമായി ബന്ധപ്പെട്ട് നീതി പൂര്‍വമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ക്രമാതീതമായി കുറവാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. ശബ്‌ദ രേഖ വിവാദത്തിന് പിന്നില്‍ […]

Keralam

കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് […]