Movies

കതിര്‍, ഷൈന്‍ ടോം ചാക്കോ ചിത്രം ‘മീശ’ ആഗസ്റ്റിൽ പ്രദർശനത്തിന്

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ഡ്രാമ ചിത്രമായ ‘മീശ’ ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ഹക്കീം ഷാ,ജിയോ ബേബി, ശ്രീകാന്ത് മുരളി,സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി തീവ്രമായ […]

World

നിരുപാധിക വെടിനിര്‍ത്തലിന് തായ്‌ലാന്‍ഡും കംബോഡിയയും സമ്മതിച്ചു: മലേഷ്യന്‍ പ്രധാനമന്ത്രി

ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് സമ്മതിച്ചതായി തായ്‌ലാന്‍ഡും കംബോഡിയയും. അഞ്ച് ദിവസത്തെ സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ 2008-2011 വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന ഏറ്റവും ഭീകരമായ സംഘര്‍ഷമാണ് അവസാനിച്ചിരിക്കുന്നത്. നിരുപാധിക വെടിനിര്‍ത്തലിന് തയ്യാറെന്ന് മുന്‍പുതന്നെ കംബോഡിയ പ്രതികരിച്ചിരുന്നു. തായ്‌ലാന്‍ഡ് കൂടി അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് […]

Keralam

അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം! വൈദ്യുതി അപകടങ്ങൾ കൂടുന്നു; ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. വൈദ്യുതി അപകടങ്ങളുടെ എണ്ണത്തിലും വര്‍‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം വിവിധയിടങ്ങളിലായി മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. വൈദ്യുതി അപകടം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍‍ തികഞ്ഞ ജാഗ്രത പുലര്‍‍ത്തണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും […]

India

ചെസ്സിലെ രാജ്ഞിയായി ദിവ്യ ദേശ്‌മുഖ്; ചരിത്രത്തിലാദ്യം, വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക്

ജോർജിയയിലെ ബറ്റുമിയിൽ നടന്ന ഫിഡെ വനിതാ ചെസ് ലോകകപ്പിൽ 19 കാരിയായ ദിവ്യ ദേശ്‌മുഖിന് ചരിത്രനേട്ടം. സൂപ്പര്‍ താരം കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ചെസ് ലോകകിരീടത്തില്‍ മുത്തമിട്ടു. ആദ്യമായാണ് ഒരു ഇന്ത്യക്കാരി വനിതാ ചെസ് ലോകകപ്പില്‍ ജേതാവായത്. ടൂർണമെന്‍റ് ഫൈനലിലെ ടൈബ്രേക്കുകളിൽ 2.5-1.5 എന്ന സ്കോറിനാണ് ഹംപിയെ […]

India

ഓപ്പറേഷൻ മഹാദേവ്; പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചു

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചെന്ന് ജമ്മു കശ്മീർ പൊലീസ്. കൊല്ലപ്പെട്ടവരിൽ ഒരാൾ സുലൈമാൻ എന്ന മൂസ ഫൗജിയെ തിരിച്ചറിഞ്ഞു. ഓപ്പറേഷൻ മഹാദേവിന്റെ ഭാഗമായി ഇന്ന് സൈന്യം നടത്തിയ നടപടിയിൽ മൂന്ന് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. 20 […]

Keralam

രാജ്യത്ത് പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭയന്നാണ് ജീവിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: രാജ്യത്ത് പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭയന്നാണ് ജീവിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്കെതിരായ പ്രവൃത്തിയാണ് ഛത്തീസ്ഗഢില്‍ നടന്നത്. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ പാടില്ലെന്നും സംരക്ഷണം […]

Keralam

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റു മത ചിഹ്നങ്ങൾ ഒന്നും സേഫ് അല്ല: പി.കെ.കുഞ്ഞാലികുട്ടി

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റു മത ചിഹ്നങ്ങൾ ഒന്നും സേഫ് അല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മറ്റു മത ചിഹ്നങ്ങൾ കാണുമ്പോ രോഷം തോന്നുന്ന ആൾക്കൂട്ടം ഉണ്ടാകാം. എന്നാൽ […]

District News

കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത് .പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കാണാനില്ലെന്ന വിവരത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

Keralam

ന്യൂനമര്‍ദ്ദം ദുര്‍ബലമായി; ദുരിതപ്പെയ്ത്തില്‍ നിന്ന് കേരളത്തിന് ആശ്വാസം, ഈ ദിവസങ്ങളില്‍ കാര്യമായ മഴ ഉണ്ടാവില്ല

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തെ ദുരിതത്തിലാക്കി പെയ്ത കനത്തമഴയ്ക്ക് ശമനം. ഇന്ന് സംസ്ഥാനത്ത് തെളിഞ്ഞ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. രാജസ്ഥാന് മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും അറബിക്കടലില്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് മഴ കുറയാന്‍ കാരണമെന്ന് കേന്ദ്ര […]

India

‘ഇത് അപകടകരമായ രീതി, പ്രതിഫലിക്കുന്നത് ബിജെപി ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണം’; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് നീതിയല്ല, ബിജെപി ആര്‍എസ്എസ് ആള്‍ക്കൂട്ട ഭരണമാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ വിമര്‍ശിച്ചു. ‘വിശ്വാസത്തിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ ജയിലിലടച്ചു. ഇത് നീതിയല്ല, ബിജെപി-ആര്‍എസ്എസ് ആള്‍ക്കൂട്ട […]